മോഷ്ടാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ചെക് സുന്ദരി ക്വിറ്റോവ ഇനി കളിക്കില്ലേ, ആരാധകര്‍ ആശങ്കയില്‍
പ്രാഗ്: മോഷ്ടാവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മുന്‍ വിംബിള്‍ഡണ്‍ ചാംപ്യനും ചെക് റിപബ്ലിക് വനിതാ ടെന്നിസ് താരവുമായ പെട്ര ക്വിറ്റോവ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു.
ചെക് റിപബ്ലിക്കിലെ വീട്ടില്‍ വച്ചാണ് മോഷണശ്രമം ചെറുക്കുന്നതിനിടെ മോഷ്ടാവ് 26 കാരിയെ കത്തി കൊണ്ട് ആക്രമിച്ചത്.ക്വിറ്റോവയുടെ ഇടതു കൈയ്ക്കാണ് സാരമായി പരിക്കുപറ്റിയത്.
നാലു മണിക്കൂറിലധികം നീണ്ട ശസ്ത്രക്കിയക്കൊടുവിലാണ് ക്വിറ്റോവയുടെ കൈയിലെ ഞെരമ്പുകള്‍ പൂര്‍വ്വ സ്ഥിതിയിലെത്തിച്ചത്.
പരിക്ക് ഗുരുതരമായിരുന്നു. എന്നാല്‍ നല്ല ആരോഗ്യവും യുവത്വവുമുള്ള ക്വിറ്റോവയ്ക്ക് ഇനിയും കളിക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മരണത്തെ മുഖാമുഖം കണ്ട തനിക്കു ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ലെന്നും ഭാഗ്യം കൊണ്ടാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നതെന്നും ശസ്ത്രക്രിയക്കു ശേഷം ക്വിറ്റോവ പ്രതികരിച്ചു.

ചുരുങ്ങിയത് മൂന്നു മാസമെങ്കിലും ക്വിറ്റോവയ്ക്ക് വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.

2017ലെ ആദ്യ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റായ ആസ്‌ത്രേലിയന്‍ ഓപണ്‍ ക്വിറ്റോവയ്ക്കു നഷ്ടമാവുമെന്ന് ഉറപ്പായി. താരത്തിന്‍റെ മടങ്ങിവരവ് ഏത് ടൂര്‍ണമെന്‍റിലായിരിക്കുമെന്ന് വരാനിരിക്കുന്ന മാസങ്ങളില്‍ മാത്രമേ അറിയാനാവൂ.

ചെക് റിപബ്ലിക്കിലെ പ്രോസ്‌റ്റെയോവിലുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറിയ മോഷ്ടാവിനെ തടയാനുള്ള ശ്രമത്തിലാണ് ക്വിറ്റോവയ്ക്കു കുത്തേറ്റത്. ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് രക്ഷപ്പെട്ട ഇയാളെ പോലിസ് അറസ്റ്റ് ചെയ്തതായാണ് റിപോര്‍ട്ട്.

ലോക റാങ്കിങില്‍ 11ാം സ്ഥാനത്തുള്ള ക്വിറ്റോവ ചെക് ടെന്നിസിലെ ഭാവി സൂപ്പര്‍താരമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2011, 14 വര്‍ഷങ്ങളില്‍ ക്വിറ്റോവയായിരുന്നു വിംബിള്‍ഡണ്‍ ജേതാവ്. ഇവയടക്കം 19 കിരീടങ്ങള്‍ താരത്തിന്റെ ഷെല്‍ഫിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications