Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുഎസ് ഓപണ്‍: വിന്‍സി വീണു, പെന്നെറ്റയ്ക്ക് കിരീടം

ന്യൂയോര്‍ക്ക്: യുഎസ് ഓപണ്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ ഫ്ലാവിയ പെന്നെറ്റയ്ക്ക് കിരീടം. നാട്ടുകാരിയായ റോബര്‍ട്ടാ വിന്‍സിയെ 7-6. 6-2 എന്ന സ്‌കോറില്‍ മറികടന്നാണ് ഇറ്റാലിയന്‍ താരം കപ്പില്‍ മുത്തമിട്ടത്.

Flavia Pennetta

ഇപ്പോള്‍ 33 വയസ്സുള്ള പെന്നെറ്റ ഗ്രാന്‍സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ നാലാമത്തെ വനിതയാണ്. റോബര്‍ട്ടാ വിന്‍സിയെന്ന അണ്‍സീഡഡ് താരത്തിന്റെ പടയോട്ടം കൊണ്ടാണ് യുഎസ് ഓപണ്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം സെറീന വില്യംസിനെ തകര്‍ത്തുവിട്ട വിന്‍സിയുടെ മാസ്മരിക പ്രകടനം ആവര്‍ത്തിക്കുമെന്ന് കരുതിയ ആരാധാകര്‍ക്ക് തെറ്റി.

ഏറ്റവും രസകരമായ മറ്റൊരു കാര്യം കിരീടം നേടിയ ഉടനെ സജീവ ടെന്നീസില്‍ നിന്നുള്ള തന്റെ വിടവാങ്ങല്‍ പ്രഖ്യാപനവും ഇറ്റാലിയന്‍ താരം നടത്തി. 2011ല്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ ഡബിള്‍സില്‍ കിരീടം നേടിയതാണ് പെന്നെറ്റയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. 2005ലും 2014ലും യുഎസ് ഓപണ്‍ ഡബിള്‍സ് റണ്ണറപ്പായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ട്ടീന ഹിംഗിസിനൊപ്പമാണ് കളിക്കാനിറങ്ങിയത്.

Story first published: Sunday, September 13, 2015, 8:38 [IST]
Other articles published on Sep 13, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+