Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഡ്മിന്റണിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ, ആരാണ് ലക്ഷ്യ സെന്‍; പാരീസിലെ മഹാത്ഭുതം

പാരീസ്: ഒളിംപിക്‌സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായി മാറിയിരിക്കുകയാണ് ലക്ഷ്യ സെന്‍. 22കാരനായ ലക്ഷ്യ പുരുഷ സിംഗിള്‍സ് ബാഡ്മിന്റണില്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുകയാണ്. എച്ച്എസ് പ്രണോയിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലക്ഷ്യ സെന്‍ പരാജയപ്പെടുത്തിയത്. ലക്ഷ്യയുടെ ആദ്യ ഒളിംപിക്‌സില്‍ തന്നെയാണ് ക്വാര്‍ട്ടര്‍ പ്രവേശനം സ്വന്തമാക്കിയിരിക്കുന്നത്. വെറും 39 മിനുട്ടുകള്‍ കൊണ്ടാണ് മത്സര ഫലം തീരുമാനമായത്.

തുടക്കം മുതല്‍ തന്നെ അതിവേഗ മത്സരത്തിലൂടെ പ്രണോയിയെ തളര്‍ത്തുന്ന ലക്ഷ്യയെയാണ് കാണാന്‍ കഴിഞ്ഞത്. നേരത്തെ ഗ്രൂപ്പ് മത്സരത്തില്‍ ബെല്‍ജിയത്തിന്റെ ജൂലിയന്‍ കരാഗിയെയായിരുന്നു ലക്ഷ്യ പരാജയപ്പെടുത്തിയത്. അതും നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം.

lakshya-sen

ഗ്രൂപ്പ് ഘട്ടത്തില്‍ കരാഗിയോട് നാല് പോയിന്റിന് പിന്നിലായിരുന്നു ആദ്യ മത്സരത്തില്‍ ലക്ഷ്യ. എന്നാല്‍ അത്ഭുതകരമായ രീതിയിലാണ് മത്സരം ലക്ഷ്യം മാറ്റിയത്. ആ സെറ്റില്‍ 21-19 എന്ന സ്‌കോറിനായിരുന്നു ലക്ഷ്യയുടെ വിജയം. രണ്ടാം സെറ്റില്‍ കരാഗിക്ക് ഒന്ന് പൊരുതാന്‍ പോലുമുള്ള അവസരം ലക്ഷ്യ നല്‍കിയിരുന്നില്ല. ചൈനീസ് തായ്‌പേയുടെ ചോ ടിയന്‍ ചെന്‍ ആണ് ഇനി ലക്ഷ്യക്ക് എതിരാളി.

2022ല്‍ ലോക രണ്ടാം നമ്പര്‍ താരമായിരുന്നു ചോ. നിലവില്‍ ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍ താരമായി മാറി കൊണ്ടിരിക്കുകയാണ് ലക്ഷ്യ സെന്‍. ഉത്തരാഖണ്ഡിലെ അല്‍മോറ സ്വദേശിയാണ് താരം. 2001 ഓഗസ്റ്റ് 16നായിരുന്നു താരത്തിന്റെ ജനനം. 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ താരം സ്വര്‍ണം നേടിയിരുന്നു.

2022ല്‍ തന്നെ നടന്ന ഏഷ്യന്‍ ഗെയിംസിലും ലക്ഷ്യ സെന്‍ മെഡല്‍ നേടിയിരുന്നു. വെള്ളിയാണ് നേടിയത്. അന്താരാഷ്ട്ര വേദികളില്‍ തിളങ്ങാനുള്ള പ്രത്യേക മിടുക്ക് തന്നെ ലക്ഷ്യക്കുണ്ട്. അതാണ് ഒളിംപിക്‌സിലെ ഇപ്പോഴത്തെ കുതിപ്പിന് കാരണവും. 2021ലെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയും ലക്ഷ്യ തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിലെ മുന്‍നിര ബാഡ്മിന്റണ്‍ താരങ്ങളില്‍ ഒരാളാണ് ലക്ഷ്യയെന്ന് കഴിഞ്ഞ നാല് വര്‍ഷമായി താരം തെളിയിച്ച് കൊണ്ടിരിക്കുകയാണ്. വമ്പന്‍ ടൂര്‍ണമെന്റുകളില്‍ എല്ലാം ലക്ഷ്യ സെന്‍ മെഡലുകള്‍ നേടുന്നുണ്ട്. 2022ലെ ഇന്ത്യയുടെ ചരിത്രപരമായ തോമസ് കപ്പ് വിജയത്തില്‍ ലക്ഷ്യ സെന്നിന്റെ പങ്ക് എടുത്ത് പറയേണ്ടതാണ്.

ടീമിന്റെ വിജയത്തില്‍ ഇത് ഏറെ നിര്‍ണായമായിരുന്നു. ലോക റാങ്കിംഗില്‍ ആറാം സ്ഥാനത്ത് എത്താനും ഈ സമയം ലക്ഷ്യക്ക് സാധിച്ചിരുന്നു. സ്ഥിരതയാര്‍ന്ന പ്രകടനമായിരുന്നു ഇതില്‍ എടുത്ത് പറയേണ്ടത്. 2022ലെ ഇന്ത്യന്‍ ഓപ്പണിലും 2023ലെ കാനഡ ഓപണിലുമെല്ലാം ലക്ഷ്യ തകര്‍പ്പന്‍ ജ യങ്ങളാണ് നേടിയത്.

Story first published: Friday, August 2, 2024, 1:50 [IST]
Other articles published on Aug 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+