Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാരീസ് ഒളിംപിക്‌സ്: മനു ഭാക്കറില്‍ ഇന്ത്യക്ക് ഇന്ന് മെഡല്‍ പ്രതീക്ഷ; മത്സരത്തിന് ഇറങ്ങുന്നത് ഇവര്‍

പാരീസ്: ഒളിംപിക്‌സിന്റെ നാലാം ദിനം ഇന്ന് മെഡല്‍ പ്രതീക്ഷയോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. പ്രധാനമായും ഷൂട്ടിങിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഭനു ഭാക്കറും സരബ്‌ജോതും മിക്‌സഡ് പത്ത് മീറ്ററില്‍ മത്സരിക്കും. ഇരുവരും ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചതാണ്. ബോക്‌സിങ്, ബാഡ്മിന്റണ്‍, എന്നിവയിലും ഇന്ത്യക്ക് നിര്‍ണായക മത്സരങ്ങളുണ്ട്.

ബോക്‌സിങില്‍ പ്രീ ക്വാര്‍ട്ടറില്‍ അമിത് പംഗള്‍ മത്സരിക്കുന്നുണ്ട്. പുരുഷ ബാഡ്മിന്റണില്‍ സത്വിക്-ചിരാഗ് സഖ്യം മത്സരത്തിനായി രംഗത്തിറങ്ങും. ഹോക്കിയിലും ടീമിന് മത്സരമുണ്ട്. അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ മത്സരം. ഐറിഷ് ടീം നേരത്തെ ഓസ്‌ട്രേലിയയെ വിറപ്പിച്ചതാണ്. അതുകൊണ്് മത്സരം എളുപ്പമാവില്ല. അതേസമയം ഇന്നത്തെ പ്രധാന മത്സരങ്ങള്‍ ഏതെല്ലാം എന്ന് പരിശോധിക്കാം.

olympics-today-event

ഷൂട്ടിങ്

ഷൂട്ടിംഗില്‍ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റര്‍ മിക്‌സഡ് ഫൈനല്‍ ഇവന്റില്‍ ഭനു ഭാക്കറും സരബ്‌ജ്യോതും മത്സരിക്കാന്‍ ഇറങ്ങുന്നത് ഉച്ചയ്ക്ക് ഒരു മണിക്കാണ്. 12.30ന് പുരുഷന്‍മാരുടെ ട്രാപ് ഇവന്റില്‍ പൃഥ്വിരാജ് ടൊണ്ടെയിനാണ് യോഗ്യതാ മത്സരത്തിനിറങ്ങുന്നത്. ഇന്ത്യയുടെ ഇന്നത്തെ ആദ്യ മത്സരം കൂടിയാണിത്. രാത്രി 7 മണിക്കാണ് ഫൈനല്‍. വനിതകളുടെ ട്രാപ് ഇവന്റില്‍ ശ്രേയി സിംഗും മത്സരിക്കുന്നുണ്ട്. ഉച്ചയ്ക്ക് 12.30നാണ് മത്സരം.

ബോക്‌സിങ്

പുരുഷന്‍മാരുടെ ബോക്‌സിംഗ് പ്രീക്വാര്‍ട്ടറില്‍ അമിത് പംഗല്‍ രാത്രി ഏഴ് മണിക്കാണ് കളത്തില്‍ ഇറങ്ങുക. വനിതാ ബോക്‌സിംഗില്‍ ജാസ്മിനും മത്സരിക്കുന്നുണ്ട്. റൗണ്ട് ഓഫ് 32 ആണിത്. രാത്രി 9.08നാണ് മത്സരം. വനിതകളുടെ ബോക്‌സിംഗ് പ്രീ ക്വാര്‍ട്ടറില്‍ പ്രീതി പന്‍വറും മത്സരിക്കുന്നുണ്ട്. 1.22നാണ് മത്സരം ആരംഭിക്കുക. 54 കിലോഗ്രാം പ്രീക്വാര്‍ട്ടറിലാണ് പ്രീതി മത്സരിക്കുന്നത്. ഇതോടെ ഇന്ത്യയുടെ നാലാം ദിനത്തിലെ മത്സരങ്ങളും പൂര്‍ത്തിയാവും.

ബാഡ്മിന്റണ്‍

പുരുഷന്‍മാരുടെ ഡബിള്‍സില്‍ സാത്വിക്കും ചിരാഗും മത്സരിക്കും. വൈകീട്ട് അഞ്ചരയ്ക്കാണ് മത്സരം. വനിതകളുടെ ഡബിള്‍സില്‍ അശ്വിനിയും തനിഷയും മത്സരിക്കും. വൈകീട്ട് 6.20ന് മത്സരം ആരംഭിക്കും

അമ്പെയ്ത്ത്

അമ്പെയ്ത്തില്‍ പുരുഷന്‍മാരുടെ വ്യക്തിഗത വിഭാഗത്തില്‍ ധീരജും, വനിതാ വിഭാഗത്തില്‍ ഭജന്‍ കൗര്‍, അങ്കിത എന്നിവരും മത്സരിക്കുന്നുണ്ട്. ധീരജിന്റെ മത്സരം രാത്രി 9.15നാണ്. ഭജന്‍ കൗറിന്റേത് 5.14നും, അങ്കിതയുടേത് 5.27നും ആരംഭിക്കും.

ഹോക്കി

ഹോക്കിയില്‍ ഇന്ത്യയുടെ നിര്‍ണായക മത്സരമാണ് അയര്‍ലന്‍ഡിനെതിരെ പൂള്‍ ബിയില്‍ നടക്കുന്നത്. വൈകീട്ട് 4.45നാണ് മത്സരം ആരംഭിക്കുക. ക്വാര്‍ട്ടര്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ത്യക്ക് ഈ മത്സരം ജയിക്കേണ്ടതുണ്ട്.

Story first published: Tuesday, July 30, 2024, 11:13 [IST]
Other articles published on Jul 30, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+