വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Paralympics: ഗെയിംസിന് തിരശീല- ചരിത്രം വഴിമാറി, 19 മെഡലുകളുമായി ഇന്ത്യ 24ാമത്

54 അത്റ്റുകളെയാണ് ഇന്ത്യ അയച്ചത്

1

ടോക്കിയോ: അംഗപരിമിതരുടെ വിശ്വകായിക മാമാങ്കമായ പാരാലിംപിക്‌സിനു ജപ്പാനിലെ ടോക്കിയോയില്‍ തിരശീല വീണിരിക്കുകയാണ്. വര്‍ണാഭമായ സമാപനച്ചടങ്ങുകളോടെയാണ് അത്‌ലറ്റുകള്‍ ടോക്കിയോയോടു ഗുഡ്‌ബൈ പറഞ്ഞത്. ഇനി പാരീസില്‍ കാണാമെന്ന് ഉറപ്പു നല്‍കിയാണ് അത്‌ലറ്റുകള്‍ പിരിഞ്ഞത്. അന്താരാഷ്ട്ര പാരാലിംപിക് കമ്മിറ്റി മേധാവിയായ ആന്‍ഡ്രൂസ് പാര്‍സന്‍സാണ് ഗെയിംസിന് സമാപനമായതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കൊവിഡ് മഹാമാരിയെ തുടര്‍ന്നു സമാപനച്ചടങ്ങളുകള്‍ക്കു കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല. 2000ത്തോളം അത്റ്റുകള്‍ മാത്രമേ ചടങ്ങില്‍ സംബന്ധിച്ചിരുന്നുള്ളൂ.

ഇന്ത്യന്‍ സംഘം ചരിത്രനേട്ടവുമായാണ് ഇത്തവണ മടങ്ങുന്നത്. ഗെയിംസ് ചരിത്രത്തിലെ എക്കാലത്തെയും വലിയ മെഡല്‍ക്കൊയ്ത്താണ് ഇന്ത്യ ടോക്കിയോയില്‍ നടത്തിയത്. 19 മെഡലുകള്‍ ഇന്ത്യ ഗെയിംസില്‍ നിന്നും വാരിക്കൂട്ടി. അഞ്ചു സ്വര്‍ണവും എട്ടു വെള്ളിയും ആറു വെങ്കലവുമടക്കമായിരുന്നു ഇത്. 162 രാജ്യങ്ങളുടെ മെഡല്‍പട്ടികയില്‍ 24ാംസ്ഥാനത്ത് ഫിനിഷ് ചെയ്യാനും ഇതു ഇന്ത്യയെ സഹായിച്ചു.

ഒമ്പതു കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നതിനായി 54 പേരുള്‍പ്പെട്ട സംഘത്തെയാണ് ഇന്ത്യ ടോക്കിയോയിലേക്കു അയച്ചത്. ഗെയിംസിന്റെ ചരിത്രത്തില്‍ ഇന്ത്യ ഇത്രയും അത്‌ലറ്റുകളെ അണിനിരത്തിയതും ഇതാദ്യമായിട്ടാണ്. ബാഡ്മിന്റണ്‍, തൈക്വാന്‍ഡോ എന്നിവ മല്‍സര ഇനമായി ഉള്‍പ്പെടുത്തിയ ആദ്യ ഗെയിംസിലായിരുന്നു ഇത്. രണ്ടിലും ഇന്ത്യന്‍ താരങ്ങള്‍ മല്‍സരിക്കുകയും ബാഡ്മിന്റണില്‍ മെഡലുകള്‍ ലഭിക്കുകയും ചെയ്തു.

2

1968ലാണ് പാരാലിംപിക്‌സ് ആരംഭിച്ചത്. അന്നു മുതല്‍ 2016ല്‍ ബ്രസീലിലെ റിയോയില്‍ നടന്ന കഴിഞ്ഞ ഗെയിംസ് വരെയുള്ള ചരിത്രമെടുത്താല്‍ ഇന്ത്യക്കു ലഭിച്ചത് 12 മെഡലുകളായിരുന്നു. ഇതാണ് ഇത്തവണ ടോക്കിയോയില്‍ ഒരൊറ്റ ഗെയിംസില്‍ തന്നെ 19 മെഡലുകള്‍ സ്വന്തമാക്കി ഇന്ത്യ പഴങ്കഥയാക്കിയിരിക്കുന്നത്. ഇത്തവണത്തെ ഇന്ത്യയുടെ മെഡല്‍ വിജയികള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം-

സ്വര്‍ണമെഡല്‍ (അഞ്ചു പേര്‍ക്ക്)

വനികളുടെ 10 മീറ്റര്‍ എയര്‍ റൗഫിള്‍ സ്റ്റാന്‍ഡിങ് എച്ച് 1 വിഭാഗത്തില്‍ 19 കാരിയായ അവാനി ലെഖാരയിലൂടെയാണ് ഇന്ത്യ ആദ്യ സ്വര്‍ണത്തില്‍ മുത്തമിട്ടത്. ലോക റെക്കോര്‍ഡോടെയായിരുന്നു താരത്തിന്റെ നേട്ടം. പുരുഷന്‍മാരുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ SL3 വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ കൂടിയായ പ്രമോദ് ഭഗതും പൊന്നണിഞ്ഞു.

ബാഡ്മിന്റണില്‍ മറ്റൊരു മെഡല്‍ കൂടി ഇന്ത്യയെ തേടിയെത്തി. പുരുഷ സിംഗിള്‍സ് SH6 വിഭാഗത്തില്‍ കൃഷ്ണ നഗറിനായിരുന്നു സ്വര്‍ണം. ഷൂട്ടിങില്‍ പുരുഷന്‍മാരുടെ 50 മീറ്റര്‍ മിക്‌സഡ് SH1 വിഭാഗത്തില്‍ മനീഷ് നര്‍വാളിനും സ്വര്‍ണം ലഭിച്ചു. അഞ്ചാമത്തെ മെഡല്‍ അത്‌ലറ്റിക്‌സിലായിരുന്നു. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ F64 വിഭാഗത്തില്‍ സുമിത് ആന്റിലാണ് സ്വര്‍ണത്തിന് അവകാശിയായത്.

വെള്ളി മെഡല്‍ (8 പേര്‍ക്ക്)

വനിതകളുടെ ടേബിള്‍ ടെന്നീസ് ക്ലാസ് 4 വിഭാഗത്തില്‍ ഭവാനിബെന്‍ പട്ടേല്‍ ഇന്ത്യക്കു വേണ്ടി വെള്ളി കൊയ്തിരുന്നു. ഈ ഗെയിംസില്‍ ഇന്ത്യയുടെ കന്നി മെഡലും ഇതായിരുന്നു. പുരുഷ വിഭാഗം ഷൂട്ടിങില്‍ 50 മീറ്റര്‍ മിക്‌സഡ് പിസ്റ്റള്‍ SH1 വിഭാഗത്തില്‍ സിങ്‌രാജ് അദാന വെള്ളി നേടിയിരുന്നു.

പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍ F56 വിഭാഗത്തില്‍ യോഗേഷ് കത്തൂനിയ, പുരുഷന്‍മാരുടെ ഹൈജംപില്‍ T47 വിഭാഗത്തില്‍ നിഷാദ് കുമാര്‍, പുരുഷന്‍മാരുടെ ഹൈജംപില്‍ T63 വിഭാഗത്തില്‍ മാരിയപ്പന്‍ തങ്കവേലു, പുരുഷന്‍മാരുടെ ഹൈജംപില്‍ T64 വിഭാഗത്തില്‍ പ്രവീണ്‍ കുമാര്‍, പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ F46 വിഭാഗത്തില്‍ ദേവേന്ദ്ര ജജാരിയ, പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ് SL4 വിഭാഗത്തില്‍ സുഹാസ് യതിരാജ് എന്നിവരും വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു.

വെങ്കല മെഡല്‍ (ആറു പേര്‍ക്ക്)

വനിതകളുടെ ഷൂട്ടിങില്‍ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സ് SH1 വിഭാഗത്തില്‍ അവാനി ലെഖാര വെങ്കലം നേടിയിരുന്നു. നേരത്തേ സ്വര്‍ണം ചൂടിയ അവാനിയുടെ രണ്ടാമത്തെ മെഡല്‍ കൂടിയായിരുന്നു ഇത്. ഗെയിംസിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ഒരു വനിതാ താരം ഒന്നിലേറെ മെഡലുകകള്‍ നേടിയതും ഇതാദ്യമായിട്ടാണ്.

അമ്പെയ്ത്തില്‍ പുരുഷന്‍മാരുടെ വ്യക്തിഗത റീകര്‍വ് വിഭാഗത്തില്‍ ഹര്‍വീന്ദര്‍ സിങ്, പുരുഷന്‍മാരുടെ ഹൈജംപില്‍ T63 വിഭാഗത്തില്‍ ശരദ് കുമാര്‍, പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ F46 വിഭാഗത്തില്‍ സുന്ദര്‍സിങ് ഗുര്‍ജര്‍, ബാഡ്മിന്റണില്‍ പുരുഷ സിംഗിള്‍സ് SL3 വിഭാഗത്തില്‍ മനോജ് സര്‍ക്കാര്‍, പുരുഷന്‍മാരുടെ ഷൂട്ടിങില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ SH1 വിഭാഗത്തില്‍ സിങ്‌രാജ് അദാന എന്നിവരും വെങ്കലം നേടി. നേരത്തേ വെങ്കലലും അദാനയ്ക്കു ലഭിച്ചിരുന്നു.

Story first published: Sunday, September 5, 2021, 19:37 [IST]
Other articles published on Sep 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X