Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാരാലിംപിക്‌സിലും ഒളിംപിക്‌സിലും ഒരേവര്‍ഷം മത്സരം, മെഡല്‍ നേട്ടവും, താരമായി ബ്രൂണ അലക്‌സാണ്ടര്‍

പാരീസ്: പാരാലിംപിക്‌സില്‍ ചരിത്രമെഴുതിയിരിക്കുകയാണ് ബ്രസീലിയന്‍ ടേബിള്‍ ടെന്നീസ് താരം ബ്രൂണ അലക്‌സാണ്ടര്‍. ഒരേവര്‍ഷം തന്നെ ഒളിംപിക്‌സിലും പാരാലിംപിക്‌സിലും ഒരുപോലെ പങ്കെടുത്തതിന്റെ നേട്ടം അവര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ കൂടിയാണ് അവര്‍.

കുട്ടിക്കാലം മുതല്‍ മനസ്സില്‍ കൊണ്ട് നടന്ന ആഗ്രഹം 29ാം വയസ്സില്‍ സാധിച്ചെടുത്തിരിക്കുകയാണ് ബ്രൂണ. മൂന്ന് മാസം മാത്രം പ്രായമുള്ളപ്പോള്‍ ത്രോമ്പോസിസ് ബാധിച്ച് വലത് നഷ്ടപ്പെട്ടതാണ് ബ്രൂണയ്ക്ക്. എന്നാല്‍ സ്വപ്‌നങ്ങളെ വിട്ടുകൊടുക്കാന്‍ ബ്രൂണ തയ്യാറായതേയില്ല. ബ്രസീലില്‍ നിന്ന് ആദ്യമായി ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന പാരാ അത്‌ലറ്റായി അവര്‍ മാറുകയായിരുന്നു.

bruna alexandre

ഒടുവില്‍ ഞാന്‍ എന്റെ സ്വപ്‌നം സാക്ഷാത്കരിച്ചു. പാരീസ് ഒളിംപിക്‌സില്‍ മത്സരിക്കുകയെന്നത് എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതായിരുന്നു. അത്‌ലറ്റെന്ന നിലയില്‍ മാത്രമല്ല, അംഗപരിമിതിയുള്ള വ്യക്തി എന്ന നിലയിലും ഇതൊരു നേട്ടമാണ്. അംഗപരിമിതിയുള്ളവര്‍ക്കും ഏത് സാഹചര്യത്തിലും പൊരുത്തപ്പെടാന്‍ സാധിക്കുമെന്ന് കാണിക്കുന്നതിന് അത് അത്യാവശ്യമായിരുന്നുവെന്നും ബ്രൂണ പറഞ്ഞു.

ത്രോമ്പോസിസിനെ തുടര്‍ന്ന് രക്തം കട്ടപിടിച്ചാണ് വലത് കൈ ബ്രൂണയ്ക്ക് നഷ്ടമാകുന്നത്. ഇരുപത് വര്‍ഷത്തോളമായി ടേബിള്‍ ടെന്നീസിനായി ആത്മസമര്‍പ്പണം ചെയ്യുകയായിരുന്നു താരം. ടേബിള്‍ ടെന്നീസ് എന്റെ ജീവിതമാണ്. ഏഴ് വയസ്സ് മുതല്‍ ഞാന്‍ അത് കളിക്കുന്നുണ്ട്. എന്റെ ജീവിതം മുഴുവന്‍ അതിനായി സമര്‍പ്പിച്ചിരിക്കുകയാണെന്നും താരം പറഞ്ഞു.

പാരാലിംപിക്‌സില്‍ നിന്ന് ഒളിംപിക്‌സിലേക്ക്

നാല് പാരാലിംപ്‌സുകളില്‍ ഇതുവരെ ബ്രൂണ മത്സരിച്ചിട്ടുണ്ട്. എല്ലാ തവണയും മെഡലും നേടിയിട്ടുണ്ട്. ഒളിംപിക്‌സിനും പാരാലിംപിക്‌സിനും വ്യത്യസ്ത സമീപനങ്ങളാണ് മത്സരിക്കുന്നതില്‍ വേണ്ടത്. ബാലന്‍സ് പ്രശ്‌നങ്ങളില്ലാതെ അത്‌ലറ്റുകളോട് മത്സരിക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഒളിംപിക്‌സിലെ താരങ്ങള്‍ക്ക് രണ്ട് കൈകളുണ്ട്. അതുകൊണ്ട് അവര്‍ക്ക് ഈ ബാലന്‍സ് പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. അതുകൊണ്ട് തന്ത്രങ്ങള്‍ മാറ്റിപരീക്ഷിക്കേണ്ടി വന്നു.

ഒളിംപ്ക്‌സ് പരിചയസമ്പത്ത് മികവുയര്‍ത്തും

ഒളിംപിക്‌സില്‍ മത്സരിച്ചത് ഒരു തെറ്റായ കാര്യമല്ല. കാര്യങ്ങള്‍ ഇവിടെ കുറച്ച് കൂടി മുന്നിലാണ്. ഏഷ്യയില്‍ നിന്നുള്ള ശക്തരായ കളിക്കാര്‍ ടേബിള്‍ ടെന്നീസിലുണ്ട്. എന്റെ കഴിവുകള്‍ മെച്ചപ്പെടുത്താനുള്ള അവസരമായിട്ടാണ് ഇതിനെ കാണുന്നത്. ഇതിലൂടെ മികച്ച പാരാലിമ്പ്യനാവാന്‍ സാധിക്കുമെന്നും ബ്രൂണ പറഞ്ഞു. ഒളിംപിക്‌സില്‍ ബ്രസീല്‍ ആദ്യ റൗണ്ടില്‍ തന്നെ ദക്ഷിണ കൊറിയയോട് തോറ്റ് പുറത്തായിരുന്നു.

പാരാലിംപ്ക്‌സിലെ മത്സരങ്ങള്‍ ഇങ്ങനെ

മൂന്ന് ഇവന്റുകളാണ് ബ്രൂണ അലക്‌സാന്‍ഡ്രയ്ക്ക് പാരാലിംപിക്‌സില്‍ ഉള്ളത്. ആദ്യ വനിതാ സിംഗിള്‍സ് ടേബിള്‍ ടെന്നീസാണ്. രണ്ടാമത്തേത് ഡബിള്‍സാണ്. മൂന്നാമത്തേത് മിക്‌സഡ് ഡബിള്‍സാണ്. അതേസമയം ഇതില്‍ വനിതകളുടെ ഡബിള്‍സില്‍ വെങ്കലം അവര്‍ നേടി കഴിഞ്ഞു. ഡാനിയല്‍ റോയനായിരുന്നു ഡബിള്‍സിലെ സഹതാരം.

Story first published: Sunday, September 1, 2024, 23:18 [IST]
Other articles published on Sep 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+