വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Paralympics 2021: മെഡല്‍ വേട്ട തുടര്‍ന്ന് ഇന്ത്യ, ഷൂട്ടിങ്ങില്‍ സിങ്‌രാജ് അദാനക്ക് വെങ്കലം

ടോക്കിയോ: അംഗപരിമിതരുടെ ഒളിംപിക്‌സായ പാരാലിംപിക്‌സിലെ ഇന്ത്യയുടെ മെഡല്‍കുതിപ്പ് തുടരുന്നു. ഷൂട്ടിങ്ങില്‍ പുരുഷന്മാരുടെ പി1 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ എസ്എച്ച്1ല്‍ ഇന്ത്യയുടെ സിങ്‌രാജ് അദാന വെങ്കല മെഡല്‍ നേടി. 178.1 പോയിന്റുമായി സിങ്‌രാജ് മൂന്നാം സ്ഥാനത്തേക്ക് കുതിപ്പ് വെങ്കലം ഉറപ്പിക്കുകയായിരുന്നു. അതേ സമയം ഇതേ ഇനത്തില്‍ മത്സരിച്ച ഇന്ത്യയുടെ മനീഷിന് ഏഴാം സ്ഥാനമാണ് ലഭിച്ചത്. മെഡല്‍ നേട്ടത്തില്‍ പിന്നാലെ സിങ്‌രാജിന് അഭിനന്ദന പ്രവാഹമാണ്. ദീപാ മാലിക്ക് സിങ്‌രാജിനെ ട്വിറ്ററിലൂടെ പ്രശംസിച്ചു.

singhrajadhana

അതേ സമയം ഇന്ത്യയുടെ വനിതാ ടേബിള്‍ ടെന്നിസ് ടീം ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ചൈനയോടാണ് ഇന്ത്യന്‍ സഖ്യം തോറ്റത്. സിംഗിള്‍സില്‍ വെള്ളി നേടിയ ഭവിനെബെന്‍ പട്ടേലും സൊനാലി ബെന്‍ പട്ടേലുമാണ് ഇന്ത്യക്കായി മത്സരിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി. അമ്പെയ്ത്തിയില്‍ ഇന്ത്യയുടെ രാകേഷ് കുമാറിന്റെ പോരാട്ടം ക്വാര്‍ട്ടറില്‍ അവസാനിച്ചു. ചൈനയുടെ അല്‍ സിന്‍ലിയാങ്ങിനോട് ശക്തമായ പോരാട്ടം നടത്തിയെങ്കിലും 145-143 എന്ന സ്‌കോറിനാണ് രാകേഷ് തോറ്റത്.

വനിതകളുടെ 10 മീറ്റര്‍ എയര്‍പിസ്റ്റല്‍ എസ്എച്ച്1 ഫൈനലില്‍ ഇന്ത്യയുടെ റുബിന ഫ്രാന്‍സീസ് ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചെങ്കിലും ഏഴാം സ്ഥാനം മാത്രമാണ് ലഭിച്ചത്. നിലവില്‍ ഇന്ത്യ 25ാം സ്ഥാനത്താണുള്ളത്. രണ്ട് സ്വര്‍ണ്ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമടക്കം എട്ട് മെഡലുകളാണ് ഇന്ത്യക്ക് ഇതുവരെ ലഭിച്ചത്. മാരിയപ്പന്‍ തങ്കവേലുവടക്കം മത്സരിക്കാനിരിക്കെ ഇന്ത്യക്ക് ഇനിയും മെഡലുകള്‍ പ്രതീക്ഷിക്കാം.

ടോക്കിയോയില്‍ ഏഴാം ദിനമാണ് ഇന്ത്യ മെഡല്‍ക്കൊയ്ത്ത് നടത്തിയത്. രണ്ട് സ്വര്‍ണ്ണം ഉള്‍പ്പെടെ അഞ്ച് മെഡലുകളാണ് ഇന്ത്യ നേടിയത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്എച്ച് 1 വിഭാഗത്തില്‍ അവനി ലെഖാരയയാണ് ഇന്ത്യക്കായി സ്വര്‍ണ്ണം നേടിയ ഒരാള്‍. ലോക റെക്കോഡോടെയാണ് അവനിയയുടെ സ്വര്‍ണ്ണ നേട്ടം. ഈ ഇനത്തില്‍ ആദ്യമായാണ് ഇന്ത്യ പാരാലിംപിക്‌സ് മെഡല്‍ നേടുന്നത്.

ജാവലിന്‍ ത്രോയില്‍ ഇന്ത്യ മൂന്ന് മെഡലും നേടി. സുമിത് അന്റില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ ദേവേന്ദ്ര ഝഝാരിയ വെള്ളിയും സുന്ദര്‍ സിംഗ് ഗുര്‍ജാന്‍ വെങ്കലലും നേടി. ഡിസ്‌കസ് ത്രോയില്‍ യോഗേഷ് കതൂനിയ വെള്ളിയും ഇന്ത്യക്കായി നേടി. വൈകുന്നേരം റിയോയില്‍ ഇന്ത്യക്കായി സ്വര്‍ണ്ണം നേടിയ മാരിയപ്പന്‍ തങ്കവേലു ഹൈജെംപില്‍ മത്സരിക്കാനിറങ്ങുന്നുണ്ട്.

Story first published: Tuesday, August 31, 2021, 12:39 [IST]
Other articles published on Aug 31, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X