For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് ഇരട്ടിമധുരം, റെക്കോഡ് കുറിച്ച് മനീഷീന് സ്വര്‍ണ്ണം, സിങ്‌രാജിന് വെള്ളി

ടോക്കിയോ: അംഗപരിമിതരുടെ ഒളിംപിക്‌സായ പാരാലിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ക്കുതിപ്പ് തുടരുന്നു.പി4 50 മീറ്റര്‍ പിസ്റ്റള്‍ എസ്എച്ച്1 മിക്‌സഡ് വിഭാഗത്തില്‍ ഇന്ത്യക്ക് ഇരട്ട മെഡല്‍ നേട്ടമാണ് ലഭിച്ചിരിക്കുന്നത്. മനീഷ് നാര്‍വാള്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ സിങ്‌രാജ് വെള്ളിയും സ്വന്തമാക്കി. പാരാലിംപിക്‌സ് റെക്കോഡോടെയാണ് മനീഷിന്റെ സ്വര്‍ണ്ണ നേട്ടം. 218.2 പോയിന്റാണ് അദ്ദേഹത്തിന് ലഭിച്ചത്. 216.7 പോയിന്റ് നേടിയാണ് സിങ് രാജ് വെള്ളി മെഡല്‍ നേടിയത്.

ഇരുവരുടെയും അഭിമാന നേട്ടത്തില്‍ അഭിനന്ദന പ്രവാഹമാണ്. സിങ് രാജിന്റെ ഇത്തവണത്തെ രണ്ടാമത്തെ മെഡലാണിത്. ഒരു പാരാലിംപിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതി സിങ് രാജ് നേടി. കൂടാതെ ഒന്നിലധികം പാരാലിംപിക്‌സ് മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരന്‍ കൂടിയാണ് അദ്ദേഹം. ജോഗീന്ദര്‍ സിങ് ബേദി,ജേവേന്ദ്ര ജജാരിയ,മാരിയപ്പന്‍ തങ്കവേലു,അവനാനി ലഖാറ എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയവര്‍.

manishnarwal-singhrajadhana

19 വയസ് മാത്രമാണ് മനീഷിന്റെ പ്രായം. ഇത്തവണ യുവതാരങ്ങള്‍ പാരാലിംപിക്‌സില്‍ ഇന്ത്യക്കായി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.യോഗ്യതാ റൗണ്ടില്‍ സിങ് രാജിന് 536 പോയിന്റയും മനീഷിന് 533 പോയിന്റുമായിരുന്നു. എന്നാല്‍ ഫൈനലില്‍ ലോക റെക്കോഡ് പ്രകടനത്തോടെ മനീഷ് സ്വര്‍ണ്ണം നേടുകയായിരുന്നു. അതേ സമയം മറ്റൊരു ഇന്ത്യന്‍ താരമായ ആകാശിന് ഫൈനലില്‍ കടക്കാനായില്ല. യോഗ്യതാ റൗണ്ടില്‍ 27ാം സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്.

അതേ സമയം ബാഡ്മിന്റണില്‍ ഇന്ത്യയുടെ തരുണ്‍ ദിലോണ്‍ സെമി ഫൈനലില്‍ തോറ്റു. ഫ്രാന്‍സിന്റെ ലൂക്കാസ് മസൂറിനോട് 16-21,21-16,18-21 എന്ന പോയിന്റിനാണ് തരുണ്‍ കളി കൈവിട്ടത്. വെങ്കല മെഡലിനായി തരുണ്‍ ഇനി കളിക്കും. ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്തി ബാഡ്മിന്റണില്‍ ഇന്ത്യയുടെ പ്രമോദ് ഭഗത് ഫൈനലില്‍ കടന്നിട്ടുണ്ട്. സെമി ഫൈനലില്‍ ജപ്പാന്റെ ദയ്‌സുകെ ഫുജിഹരെയെയാണ് പ്രമോദ് തോല്‍പ്പിച്ചത്. അമ്പെയ്ത്തില്‍ ഹര്‍വീന്ദര്‍ സിങ് ഇന്ത്യക്കായി വെങ്കലവും നേടിയിരുന്നു. പാരാലിംപിക്‌സില്‍ അമ്പെയ്ത്തില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.

പുരുഷന്മാരുടെ ഹൈജംപില്‍ ടി64 വിഭാഗത്തില്‍ ഇന്ത്യയുടെ പ്രവീണ്‍ കുമാര്‍ വെള്ളി നേടിയിരുന്നു. റിയോയില്‍ ഇന്ത്യക്കായി സ്വര്‍ണ്ണം നേടിയ മാരിയപ്പന്‍ തങ്കവേലു ഇത്തവണ ഹൈജംപ് ടി63 വിഭാഗത്തില്‍ വെള്ളിയും നേടി. ഇന്ത്യയുടെ മെഡല്‍ പട്ടികയില്‍ 15 മെഡലാണിപ്പോള്‍ ഉള്ളത്. മൂന്ന് സ്വര്‍ണ്ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യ നേടിയത്. ഇന്ന് കൂടുതല്‍ മെഡലുകള്‍ ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

Story first published: Saturday, September 4, 2021, 11:21 [IST]
Other articles published on Sep 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+