Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Paralympics 2021: ഹൈജംപില്‍ പ്രവീണ്‍ കുമാറിന് ചരിത്ര നേട്ടം, ഏഷ്യന്‍ റെക്കോഡോടെ വെള്ളി മെഡല്‍

ടോക്കിയോ: അംഗപരിമിതരുടെ ഒളിംപിക്‌സായ പാരാലിംപിക്‌സില്‍ ഇന്ത്യക്ക് അഭിമാനിക്കാന്‍ മറ്റൊരു മെഡല്‍ക്കൂടി. പുരുഷന്മാരുടെ ഹൈജംപിലെ ടി64 വിഭാഗത്തില്‍ മത്സരിച്ച പ്രവീണ്‍ 2.7 മീറ്റര്‍ ഉയരം കീഴടക്കിവെള്ളി മെഡല്‍ നേടിയിരിക്കുകയാണ്. ഏഷ്യന്‍ റെക്കോഡോടെയാണ് താരത്തിന്റെ മെഡല്‍ നേട്ടം.18 വയസ് മാത്രമാണ് പ്രവീണിന്റെ പ്രായം. പാരാലിംപിക്‌സില്‍ വെള്ളിമെഡല്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും പ്രവീണ്‍ സ്വന്തം പേരിലാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി,മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിവിഎസ് ലക്ഷ്മണ്‍ അടക്കമുള്ള പല പ്രമുഖരും പ്രവീണിന്റെ മെഡല്‍ നേട്ടത്തെ ട്വിറ്ററിലൂടെ പ്രശംസിച്ചു.

പാരാലിംപിക്‌സിലെ ഇന്ത്യയുടെ 11ാമത്തെ മെഡലാണ് പ്രവീണ്‍ നേടിയത്. അരങ്ങേറ്റ പാരാലിംപിക്‌സില്‍ത്തന്നെ ചരിത്ര മെഡല്‍ നേട്ടത്തിലേക്ക് പ്രവീണിന് എത്താനായി എന്നതാണ് ശ്രദ്ധേയ കാര്യം. 'എന്താണ് തോന്നുന്നതെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയാണ്.വളരെ മികച്ച ചാട്ടമായിരുന്നു ഇതെന്നാണ് കരുതുന്നത്. ഇതെന്റെ ആദ്യത്തെ പാരാലിംപിക്‌സാണ്. അതിനാല്‍ത്തന്നെ മുന്നോട്ടുള്ള പ്രയാണത്തെ പ്രതീക്ഷയോടെ കാണുന്നു'-മെഡല്‍ നേട്ടത്തിന് ശേഷം പ്രവീണ്‍ പറഞ്ഞു.

praveenkumar

പ്രവീണിന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം കൂടിയാണിത്. 2019ന് ശേഷം താരം നേടുന്ന ആദ്യത്തെ പ്രധാന മെഡലുകൂടിയാണിത്.'രണ്ട് മീറ്ററിന് മുകളില്‍ ചാടാന്‍ സാധിച്ചതോടെ കൂടുതല്‍ ആത്മവിശ്വാസം തോന്നി. ഇപ്പോള്‍ 2.7 മീറ്റര്‍ ഉയരം കീഴടക്കാന്‍ സാധിച്ചിരിക്കുന്നു. എന്റെ പരിശീലനകന് ഈ നേട്ടം സമര്‍പ്പിക്കുന്നു'-പ്രവീണ്‍ പറഞ്ഞു. പോളണ്ടിന്റ മാസിജ് ലിപ്പിയാറ്റോ ഈ ഇനത്തില്‍ വെങ്കലം നേടിയപ്പോള്‍ ബ്രിട്ടണിന്റെ ജോനാതന്‍ ബ്രൂം എഡ്വേര്‍ഡ്‌സ് 2.10 മീറ്റര്‍ ചാടി സ്വര്‍ണ്ണവും നേടി.

കാലിന് ശേഷിയില്ലാത്തവരുടെ വിഭാഗമാണ് ടി64. ഒരു കാലിന് ശേഷിയില്ലാത്തവരോ,ഒരു കാലിന് നീളക്കുറവ് ഉള്ളവരോ,കാലിന്റെ ചലനത്തിന് പ്രശ്‌നമുള്ളവരോയൊക്കെയാണ് ഈ ഇനത്തില്‍ മത്സരിക്കുന്നത്. 2019ല്‍ ജൂനിയര്‍ പാരാലിംപിക്‌സില്‍ വെള്ളി മെഡല്‍ നേടാന്‍ പ്രവീണിനായിരുന്നു. അരങ്ങേറ്റ സീസണില്‍ത്തന്നെയായിരുന്നു ഈ നേട്ടം. ടി44 റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് പ്രവീണ്‍. സത്യപാല്‍ സിങ്ങാണ് പ്രവീണിന്റെ പരിശീലകന്‍.

ഇന്ത്യക്കായി പാരാലിംപിക്‌സില്‍ മെഡല്‍ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും പ്രവീണ്‍ നേടി. അവാനി ലഖാറ 19ാം വയസില്‍ ഇന്ത്യക്കായി പാരാലിംപിക്‌സ് സ്വര്‍ണ്ണം നേടിയിട്ടുണ്ട്. നിലവില്‍ രണ്ട് സ്വര്‍ണ്ണവും ആറ് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യ നേടിയത്.

Story first published: Friday, September 3, 2021, 11:16 [IST]
Other articles published on Sep 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+