For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Paralympics 2021: ഹൈജംപില്‍ വെള്ളി മെഡല്‍ നേടി മാരിയപ്പന്‍ തങ്കവേലു, ശരദ് കുമാറിന് വെങ്കലം

ടോക്കിയോ: അംഗപരിമിതരുടെ ഒളിംപിക്‌സായ പാരാലിംപിക്‌സില്‍ ഇന്ത്യക്ക് അഭിമാന നേട്ടം സമ്മാനിച്ച് മാരിയപ്പന്‍ തങ്കവേലു. ഹൈജംപില്‍ ടോക്കിയോയില്‍ വെള്ളി നേട്ടത്തിലേക്കാണ് മാരിയപ്പന്‍ തങ്കവേലു ഉയര്‍ന്നുചാടിയത്. ടി63 വിഭാഗത്തില്‍ 1.86 മീറ്റര്‍ ചാടിയാണ് മാരിയപ്പന്‍ തങ്കവേലു വെള്ളി സ്വന്തമാക്കിയത്. 2016ലെ റിയോ പാരാലിംപിക്‌സില്‍ ഇന്ത്യക്കുവേണ്ടി ഹൈജംപില്‍ സ്വര്‍ണ്ണം നേടിയ താരമാണ് അദ്ദേഹം. ഇതേ ഇനത്തില്‍ 1.83 മീറ്റര്‍ ഉയരം കീഴടക്കി ഇന്ത്യയുടെ ശരദ് കുമാര്‍ വെങ്കലവും കഴുത്തിലണിഞ്ഞു. മറ്റൊരു ഇന്ത്യന്‍ താരമായ വരുണ്‍ ഭാട്ടി 1.77 മീറ്റര്‍ ഉയരം കീഴടക്കി ഏഴാമതെത്തി. അമേരിക്കന്‍ താരമായ സാം ഗ്ര്യൂവാണ് സ്വര്‍ണ്ണം നേടിയത്. 1.88 മീറ്ററാണ് അമേരിക്കന്‍ താരം കീഴടക്കിയത്.

സീസണിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇരുവരും ഇന്ത്യക്കായി മെഡല്‍ നേടിയെടുത്തത്. മെഡല്‍ നേട്ടത്തില്‍ ഇരുവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അഭിനന്ദിച്ചു. 26കാരനായ മാരിയപ്പന്‍ തങ്കവേലു തമിഴ്‌നാട്ടിലെ സേലം ജില്ലക്കാരനാണ്. വലത് കാലിന് ശേഷിക്കുറവുള്ള അത്‌ലറ്റാണ് മാരിയപ്പന്‍. സ്‌കൂളിലേക്ക് നടന്ന് പോകുമ്പോള്‍ ബസ്സിടിച്ചാണ് അദ്ദേഹത്തിന്റെ കാലിന്റെ ശേഷി നഷ്ടമായത്.

mariyappanthangaveluandsharadkumar

സ്‌കൂള്‍ സമയങ്ങളില്‍ വോളിബോള്‍ താരമാവാന്‍ ഇഷ്ടപ്പെട്ട മാരിയപ്പനെ സ്‌കൂളിലെ കായിക അധ്യാപകനാണ് ഹൈജംപിലേക്ക് എത്തിച്ചത്. 2016ല്‍ റിയോ പാരാലിംപിക്‌സില്‍ 1.89 മീറ്റര്‍ ഉയരം ചാടിയാണ് മാരിയപ്പന്‍ സ്വര്‍ണ്ണ നേട്ടത്തിലേക്കെത്തിയത്. അത്രയും മികച്ച പ്രകടനം ടോക്കിയോയില്‍ നടത്താനായില്ലെങ്കിലും ഇന്ത്യക്കായി അഭിമാന വെള്ളി നേടാന്‍ അദ്ദേഹത്തിനായി.രാജ്യത്തിനായി പരിമിതികള്‍ മറികടന്നുള്ള മാരിയപ്പന്റെ നേട്ടത്തിന് രാജ്യം പത്മശ്രീ,അര്‍ജുന അവാര്‍ഡുകള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. 2020ല്‍ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു.

ഇന്ന് ഇന്ത്യ നേടിയ മറ്റൊരു മെഡല്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍പിസ്റ്റളിലാണ്.സിങ്‌രാജ് അദാന വെങ്കല മെഡലാണ് ഈ ഇനത്തില്‍ ഇന്ത്യക്കായി നേടിയത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച്1ല്‍ ഏഴാം സ്ഥാനമാണ് നേടിയത്.അമ്പെയ്ത്തില്‍ വ്യക്തിഗത വിഭാഗത്തില്‍ ഇന്ത്യയുടെ രാകേഷ് കുമാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പൊരുതിത്തോറ്റു. 145-143 എന്ന സ്‌കോറിനായിരുന്നു തോല്‍വി.

ടേബിള്‍ ടെന്നിസ് വനിതാ ഡബിള്‍സില്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ക്വാര്‍ട്ടറില്‍ പുറത്തായി. ഇന്ത്യയുടെ ഭവിനബെന്‍ പട്ടേല്‍-സോണല്‍ പട്ടേല്‍ സഖ്യം ചൈനീസ് സഖ്യത്തോടാണ് പരാജയപ്പെട്ടത്. ടേബിള്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ ഭവിനബെന്‍ പട്ടേല്‍ ഇന്ത്യക്കായി വെള്ളി നേടിയിരുന്നു. വനിതകളുടെ ഷോട്ട്പുട്ടില്‍ ഭാഗ്യശ്രീ ജാദവ് ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

നിലവില്‍ രണ്ട് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പെടെ 10 മെഡലുകളുമായി ഇന്ത്യ 30ാം സ്ഥാനത്താണുള്ളത്. 132 മെഡലുമായി ചൈന ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 80 മെഡലുമായി ബ്രിട്ടണ്‍ രണ്ടാം സ്ഥാനത്താണ്.

Story first published: Tuesday, August 31, 2021, 19:21 [IST]
Other articles published on Aug 31, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+