For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

paralympics 2021: ഇന്ത്യയുടെ അഭിമാനമായി ഭവിനബെന്‍, വനിതകളുടെ ടേബിള്‍ ടെന്നിസില്‍ ഫൈനലില്‍

ടോക്കിയോ: അംഗപരിമിതരുടെ ഒളിംപിക്‌സായ പാരാലിംപിക്‌സില്‍ ചരിത്രമെഴുതി ഇന്ത്യയുടെ ഭവിനബെന്‍ പട്ടേല്‍. വനിതകളുടെ ടേബിള്‍ ടെന്നിസ് വിഭാഗത്തില്‍ മത്സരിച്ച ഭവിന ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ആദ്യമായാണ് ടേബിള്‍ ടെന്നിസില്‍ ഒരു ഇന്ത്യന്‍ താരം പാരാലിംപിക്‌സില്‍ മെഡല്‍ നേടുന്നത്. സെമിയില്‍ കടന്നതോടെ വെങ്കല മെഡല്‍ ഉറപ്പിച്ചിരുന്ന ഭവിന തകര്‍പ്പന്‍ പ്രകടനത്തോടെ ഫൈനലിലേക്കും മുന്നേറുകയായിരുന്നു. ലോക മൂന്നാം നമ്പര്‍ താരം ചൈനയുടെ മീയോ സാങിനെ രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്കാണ് ഭവിന തോല്‍പ്പിച്ചത്. സ്‌കോര്‍ 7-11,11-7,11-4,9-11,11-8.

ആദ്യ സെറ്റ് തോറ്റതിന് ശേഷമാണ് 34കാരിയായ ഭവിനയുടെ തിരിച്ചുവരവ്. 34 മിനുട്ടിനുള്ളില്‍ ചൈനീസ് താരത്തെ കീഴടക്കാന്‍ ഭവിനക്കായി. കാലിന് സ്വാധീനക്കുറവുള്ള താരമാണ് ഭവിന. വീല്‍ ചെയറില്‍ ഇരുന്നാണ് താരങ്ങള്‍ ടേബിള്‍ ടെന്നിസില്‍ മത്സരിക്കുന്നത്. ഫൈനലില്‍ കടുത്ത വെല്ലുവിളിയാണ് ഭവിനയെ കാത്തിരിക്കുന്നത്. ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം പാഡ്‌ലര്‍ യിങ് സൗവിനെയാണ് കലാശപ്പോരാട്ടത്തില്‍ ഭവിന നേരിടുന്നത്.

bhavinaben

ഫൈനലില്‍ പരാജയപ്പെട്ടാലും വെള്ളിമെഡല്‍ ഉറപ്പിക്കാന്‍ ഭവിനക്കാവും. ആദ്യ പാരാലിംപിക്‌സില്‍ തന്നെയാണ് ഇത്തരമൊരു ചരിത്ര നേട്ടം ഭവിനെ നേടിയത്. തോല്‍വിയോടെയാണ് പാരാലിംപിക്‌സില്‍ തുടങ്ങിയതെങ്കിലും പിന്നീട് കളിച്ച മത്സരങ്ങളിലെല്ലാം വിജയം നേടിയാണ് ഭവിന ഫൈനലിലേക്കെത്തിയിരിക്കുന്നത്. ഭവിനക്ക് സ്വര്‍ണ്ണം നേടാനായാല്‍ അത് പാലാരിംപിക്‌സിലെ ഇന്ത്യയുടെ പുത്തന്‍ ചരിത്രമായി മാറും.

ക്വാര്‍ട്ടറില്‍ ലോക അഞ്ചാം നമ്പര്‍ താരത്തെയാണ് ഭവിന തോല്‍പ്പിച്ചത്.സെര്‍ബിയയുടെ ബെറിസ്ലാവ പെറിക് റാന്‍കോവിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ താരം സെമിയില്‍ പ്രവേശിച്ചത്. 18 മിനുട്ട് നീണ്ട പോരാട്ടത്തില്‍ 11-5,11-6,11-7 എന്ന സ്‌കോറിനായിരുന്നു ഭവിന വിജയിച്ചു കയറിയത്. ബ്രസീലിന്റെ ജോയ്‌സ് ഡി അലിവിയേരയെ തോല്‍പ്പിച്ചാണ് ഭവിന ക്വാര്‍ട്ടറില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഈ ജയവും. പ്രീ ക്വാര്‍ട്ടറില്‍ ബ്രിട്ടണിന്റെ ലോക ഒമ്പതാം നമ്പര്‍ താരം മീഗല്‍ ഷാക് ലെറ്റോണിനെയും ഭവിന തോല്‍പ്പിച്ചിരുന്നു.

ഇതിനോടകം നിരവധി അഭിനന്ദനങ്ങള്‍ ഭവിനയെത്തേടി എത്തുന്നുണ്ട്. പാരാലിംപിക്‌സ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ദീപാ മാലിക്ക് ട്വിറ്ററിലൂടെ ഭവിനയെ അഭിനന്ദിച്ചു. 2016ല്‍ റിയോയില്‍ മാരിയപ്പന്‍ തങ്കവേലു ഇന്ത്യയുടെ അഭിമാന താരമായപ്പോള്‍ സ്വര്‍ണ്ണത്തിളക്കത്തോടെ ടോക്കിയോയില്‍ ഭവിന ഇന്ത്യയുടെ പൊന്‍താരമായി മാറുമെന്ന് പ്രതീക്ഷിക്കാം.

Story first published: Saturday, August 28, 2021, 9:50 [IST]
Other articles published on Aug 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+