ജിനാന്‍: ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്നൂക്കര്‍ താരങ്ങളിലൊരാളായ പങ്കജ് അദ്വാനിക്ക് ഏഷ്യന്‍ ടൂര്‍ സ്നൂക്കറില്‍ സ്വര്‍ണം. ചൈനയുടെ ജു റെതിയെ 6-1 എന്ന നിലയിലാണ് സെക്കന്റ് ലെഗില്‍ പങ്കജ് കീഴ്പ്പെടുത്തിയത്. ചൈനയിലെ ജിനാനില്‍ നടന്ന മത്സരത്തില്‍ പത്തൊന്പതുതവണ ലോക ചാമ്പ്യനായിരുന്ന പങ്കജ് അദ്വാനി മികച്ച പ്രകടനം പുറത്തെടുത്തു.
ഒരു ഇന്ത്യക്കാരന് ആദ്യമായാണ് ഓഷ്യന്‍ സ്ൂക്കര് ചാമ്പ്യന്‍ഷിപ്പ് നേടുന്നതെന്ന പ്രത്യേകതകൂടിയുണ്ട്. വരാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനുള്ള മുന്നൊരുക്കം കൂടിയായി പങ്കജ് അദ്വാനിയുടെ നേട്ടം. 10 റെഡ് ഫോര്‍മാറ്റിലുള്ള ടൂറില്‍ കളിക്കാരെല്ലാം തന്നെ മികവുറ്റ പ്രകടനമായിരുന്നു പുറത്തെടുത്തത്. എന്നാല്‍, പരിചയസമ്പന്നനായ ഇന്ത്യന്‍ താരം എതിരാളികള്‍ക്കെതിരെ ഏകപക്ഷീയമായ വിജയം സ്വന്തമാക്കി.
ടൂറിന്റെ ആദ്യ ലീഗ് ഖത്തറിലെ ദോഹയിലാണ് കഴിഞ്ഞമാസം നടന്നത്. ടൂറില്‍ അദ്വാനിക്ക് വെങ്കലം മാത്രമാണ് ലഭിച്ചത്. എന്നാല്‍, രണ്ടാം ടൂറില്‍ അദ്വാനി ഫോമിലേക്കുയര്‍ന്നതോടെ എതിരാളികള്‍ക്ക് മറുപടിയില്ലായിരുന്നു. ഫൈനല്‍ മത്സരത്തില്‍ അദ്വാനി എതിരാളിക്ക് ഒരവസരവും നല്‍കിയില്ല. ചൈനീസ് താരം ചില നിര്‍ണായക പിഴവുകള്‍കൂടി വരുത്തിയതോടെ പങ്കജ് അദ്വാനിക്ക് കാര്യങ്ങള്‍ എളുപ്പമായി.