വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാലായില്‍ പാലക്കാടന്‍ കാറ്റ് വീശിത്തുടങ്ങി... കായികമേളയിലെ ആദ്യ സ്വര്‍ണം പാലക്കാടിന്

കാല്‍നൂറ്റാണ്ടിനു ശേഷമാണ് പാലായില്‍ സംസ്ഥാന കായികമേള നടക്കുന്നത്

By Manu

പാലാ: 61ാമാത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് പാലായില്‍ തുടക്കമായി. പാലക്കാടിന്റെ കുതിപ്പോടെയാണ് മേളയ്ക്ക് അരങ്ങുണര്‍ന്നത്. മീറ്റിലെ ആദ്യ സ്വര്‍ണം പാലക്കാട് തങ്ങളുടെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തു. സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ പാലക്കാട് പറളി സ്‌കൂളിലെ പി അജിത്താണ് പാലക്കാടിനായി പൊന്നണിഞ്ഞത്. റെക്കോഡ് നേട്ടത്തോടെയായിരുന്നു താരം ജേതാവായത്. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ആദര്‍ശ് ഗോപി ഈയിനത്തില്‍ വെള്ളി കരസ്ഥമാക്കി.

1

മീറ്റിലെ രണ്ടാം സ്വര്‍ണം എറണാകുളത്തിനാണ്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ അനുമോള്‍ തമ്പി ഒന്നാമതെത്തി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ തിരുവനന്തപുരം സായിയിലെ സല്‍മാനാണ് സ്വര്‍ണം. ഇതേയിനം ജൂനിയര്‍ പെണ്‍കുട്ടികളില്‍ പാലക്കാട് പറളി സ്‌കൂളിലെ പി ചാന്ദ്‌നി പൊന്നണിഞ്ഞു.

കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം വൈകീട്ട് മൂന്നു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കാല്‍ നൂറ്റാണ്ടിനു ശേഷമാണ് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കു പാലാ ആതിഥേയത്വം വഹിക്കുന്നത്. പാലായില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മിച്ച ശേഷം ഇവിടെ നടക്കുന്ന ആദ്യ സംസ്ഥാന മീറ്റ് കൂടിയാണിത്. പ്രായക്രമത്തില്‍ താരങ്ങളുടെ വിഭാഗം നിശ്ചയിക്കുന്ന രീതിയിലാണ് ഇത്തവണ മുതല്‍ സംസ്ഥാന സ്‌കൂള്‍ കായികമേള. നേരത്തേ പഠിക്കുന്ന ക്ലാസിനു അനുസരിച്ചായിരുന്നു കുട്ടികളെ തരം തിരിച്ചിരുന്നത്.

Story first published: Friday, October 20, 2017, 12:10 [IST]
Other articles published on Oct 20, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X