Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒത്തുകളി റിപ്പോര്‍ട്ടിലെ ആ ഇന്ത്യന്‍ താരം ആര്?

ദില്ലി: ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഐ പി എല്‍ ഒത്തുകളി കേസില്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെയും മറ്റൊരു കളിക്കാരന്റെയും പേരുകള്‍ പരമാര്‍ശിക്കുന്നതായി റിപ്പോര്‍ട്ട്. ഐ പി എല്‍ ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് ധോണി. ധോണിക്കൊപ്പം ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ കളിക്കുന്ന താരത്തിന്റെ പേര് കൂടി റിപ്പോര്‍ട്ടിലുണ്ട് എന്നാണ് പറയപ്പെടുന്നത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിലും ഇന്ത്യന്‍ ടീമിലുമുള്ള ധോണിയുടെ പ്രത്യേക താല്‍പര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളതെന്നാണ് പറയപ്പെടുന്നത്. നേരിട്ടല്ലെങ്കിലും ധോണിക്ക് വിവാദത്തില്‍ പങ്കുള്ളതായി നേരത്തെ മാധ്യമ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ധോണിയുടെ ഭാര്യ സാക്ഷി ധോണിക്ക് ഒത്തുകളി റാക്കറ്റില്‍ പെട്ട വിന്‍ധു ധാരാസിംഗുമായുള്ള ബന്ധവും ചര്‍ച്ചയായിരുന്നു.

dhoni

എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള മറ്റൊരു പേര്. മെയ്യപ്പന്റെ ശബ്ദ സാമ്പിളുകള്‍ അന്വേഷണ കമ്മീഷന്‍ തിരിച്ചറിഞ്ഞിരുന്നു. രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമയും വ്യവസായിയുമായ രാജ് കുന്ദ്രയുടെ പേരും റിപ്പോര്‍ട്ടില്‍ ഉണ്ടത്രെ. ശ്രീശാന്തടക്കം ഒത്തുകളി കേസില്‍ പിടിയിലായ താരങ്ങള്‍ രാജസ്ഥാന് വേണ്ടിയാണ് കളിച്ചിരുന്നത്.

ഒരുവര്‍ഷത്തോളം സമയമെടുത്ത് മുദ്ഗല്‍ കമ്മിറ്റി അന്വേഷണം പൂര്‍ത്തിയാക്കി തിങ്കളാഴ്ചയാണ് റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. നവംബര്‍ 10 ന് സുപ്രീം കോടതി ഈ റിപ്പോര്‍ട്ട് പരിഗണിക്കും. സീല് വെച്ച കവറിലാണ് താന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുപറയാനാവില്ല എന്ന് കമ്മിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ പറഞ്ഞു.

Story first published: Tuesday, November 4, 2014, 11:03 [IST]
Other articles published on Nov 4, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+