'സ്വർണത്തിൽ കുറഞ്ഞതൊന്നും അവൾ പാരീസ് ഒളിമ്പിക്‌സിൽ നേടില്ല'; ബോക്‌സർ നിഖാത് സരീന്റെ പിതാവ്
ഇന്ത്യൻ വനിതാ ബോക്‌സിംഗിൽ മേരി കോം തെളിച്ചുവിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന പെൺപുലികളിൽ ഒരാളാണ് നിഖാത് സരീൻ. വമ്പൻ ടൂർണമെന്റുകളിൽ ഇന്ത്യയുടെ തുറുപ്പ് ചീട്ടായ താരം പാരീസ് ഒളിമ്പിക്‌സിലും മത്സര രംഗത്തുണ്ട്. രണ്ട് തവണ ലോക ചാമ്പ്യനായ സരീൻ റൗണ്ട് ഓഫ് 32ലെ കഠിനമേറിയ പോരാട്ടത്തിൽ ജർമ്മനിയുടെ മാക്‌സി ക്ലോറ്റ്‌സറിനെ പരാജയപ്പെടുത്തിയാണ് മെഡൽ പ്രതീക്ഷ നിലനിർത്തിയിരിക്കുന്നത്.
പ്രീ ക്വാർട്ടറിൽ സരീന് നേരിടാനുള്ളത് ശക്തയായ ഒരു എതിരാളിയെയാണ്. മത്സരത്തിൽ ടോപ് സീഡായ ഏഷ്യൻ ഗെയിംസ് ജേതാവും നിലവിലെ ഫ്ളൈവെയ്റ്റ് ലോക ചാമ്പ്യനുമായ ചൈനയുടെ വു യുയേക്കെതിരെ സരീൻ ഇത്തിരി വിയർക്കുമെന്ന് ഉറപ്പാണ്. എന്നാൽ തന്റെ മകളുടെ ജയം സുനിശ്ചിതമാണെന്നും സ്വർണത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും വ്യക്തമാക്കുകയാണ് നിഖാത് സരീന്റെ പിതാവ് ഇപ്പോൾ.

മൈഖേലിന് നൽകിയ ഒരു എക്‌സ്ക്ലൂസീവ് ടെലിഫോണിക് സംഭാഷണത്തിലാണ് നിഖാത് സരീന്റെ പിതാവ് തന്റെ മകളെ കുറിച്ചുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ചത്. പാരീസിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒളിമ്പിക്‌സിൽ സ്വർണത്തിൽ കുറഞ്ഞതൊന്നും തന്റെ മകൾ നേടില്ലെന്നാണ് മുഹമ്മദ് ജമീൽ അഹമ്മദ് അവകാശവാദം ഉന്നയിക്കുന്നത്.
എന്നാൽ അതത്ര എളുപ്പമല്ലെന്ന് അദ്ദേഹവും സമ്മതിച്ചു തരുന്നുണ്ട്. തന്റെ മകൾക്കും ഒളിമ്പിക്‌സ് സ്വർണത്തിനും ഇടയിലെ ഏക തടസം നിലവിൽ ചൈനീസ് ബോക്‌സറായ വു യേ ആണെന്നാണ് അദ്ദേഹം പറയുന്നത്. എങ്കിലും മത്സരത്തിന്റെ തന്റെ മകൾക്ക് കൃത്യമായ മേൽക്കൈ ഉണ്ടെന്നാണ് സരീന്റെ പിതാവ് അവകാശപ്പെടുന്നത്.
'നിഖാതിനും സ്വർണത്തിനും ഇടയിൽ ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്.. സാങ്കേതികമായി വു യുവിന് നിഖാതിന്റെ അടുത്തെത്താൻ കഴിയില്ല. സാങ്കേതികമായി നിഖാത് വളരെ മികവ് കാണിക്കുന്നുണ്ട്' ജമീൽ അഹമ്മദ് മൈഖേലിനോട് സംസാരിക്കവേ ചൂണ്ടിക്കാട്ടി.
"അവൾ ഒന്നാം സീഡായിരിക്കാം, പക്ഷേ നിഖത്തും ലോക ചാമ്പ്യനാണ്. ഞാൻ നിഖത്തിനോട് സംസാരിച്ചു, ചൈനീസ് ബോക്‌സറുടെ ദൗർബല്യങ്ങൾ ഞങ്ങൾ തിരിച്ചറിഞ്ഞു, ഞങ്ങൾ പൂർണ്ണമായും തയ്യാറാണ്. തുരുമ്പിച്ച തുടക്കമാണെങ്കിലും, നിഖത് അവളിൽ ഫോമിലേക്ക് തിരിച്ചെത്തി. ആദ്യ മത്സരത്തിൽ അവൾ അടുത്ത ടൈ 5-0ന് വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
'അവൾ ചിലപ്പോൾ ഒന്നാം സീഡായിരിക്കാം. പക്ഷേ, നിഖാത് ലോക ചാമ്പ്യനാണ്. ഞാനും നിഖാതിനോട് സംസാരിച്ചു, ചൈനീസ് ബോക്‌സറുടെ ദൗർബല്യങ്ങൾ ഞങ്ങൾ മനസിലാക്കിയിട്ടുണ്ട്. പൂർണമായും ഈ പോരാട്ടത്തിന് തയ്യാറാണ്. തണുപ്പൻ തുടക്കമാണെങ്കിലും അടുത്ത മത്സരത്തിൽ 5-0 ന് അവൾ ജയിക്കുമെന്ന് എനിക്കുറപ്പുണ്ട്' അദ്ദേഹം പറയുന്നു.
'നിഖാത് തന്റെ മുൻ ടൂർണമെന്റുകളിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ എതിരാളികളെ പൊരുതി തോൽപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ എന്റെ മകൾ നടത്തിയ എല്ലാ കഠിനാധ്വാനത്തിനും ഫലമുണ്ടാകുമെന്ന് നിസംശയം പറയാം. നിഖാത് തീർച്ചയായും നമ്മുടെ രാജ്യത്തിന് വേണ്ടി സ്വർണ മെഡൽ ഉറപ്പിക്കും. ഇതുവരെ അവൾ നേടിയതിലെല്ലാം ഞങ്ങൾ അഭിമാനിക്കുന്നു, ഇനിയും അത് തുടരും' ജമീൽ അഹമ്മദ് കൂട്ടിച്ചേർത്തു.
കൂടാതെ കോച്ചിംഗ് സ്‌റ്റാഫിനെയും അദ്ദേഹം പ്രശംസിച്ചു. 'എല്ലാ പരിശീലകരും സപ്പോർട്ട് സ്‌റ്റാഫും സൈക്കോളജിസ്‌റ്റുകളും കൗൺസിലർമാരും ഒരുപാട് കഠിനാധ്വാനം ചെയ്‌തിരുന്നു. അവർ നിഖാത്തിനെ വളരെയധികം സഹായിച്ചിട്ടുണ്ട്. അവരില്ലായിരുന്നെങ്കിൽ നിഖാത് ഒരിക്കലും പഴയതുപോലെ ആകുമായിരുന്നില്ല' അദ്ദേഹം വ്യക്തമാക്കി. കൂടാതെ അവരോട് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്‌തു.
'സ്വർണ മെഡലല്ലാതെ മറ്റൊന്നിലും ഞങ്ങൾ നിർത്താൻ പോവുന്നില്ലെന്ന് ആവർത്തിക്കാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു, ഇത് രാജ്യത്തെ ഓരോ പൗരന്റെയും വിജയമായിരിക്കും" അദ്ദേഹം പറഞ്ഞവസാനിച്ചു. സ്വന്തം സമുദായത്തിൽ നിന്ന് നേരിടേണ്ടി വന്ന എതിർപ്പുകൾക്ക് ഇടയിലും തന്റെ പിതാവിന്റെ അചഞ്ചലമായ പിന്തുണയാണ് വിജയത്തിന് കാരണമെന്ന് നിഖാത് സരീൻ എക്കാലവും പറയാറുണ്ട്. കൂടാതെ കരിയറിന്റെ തുടക്കത്തിൽ നിഖാതിന്റെ പരിശീലകനും പിതാവ് ജമീൽ അഹമ്മദ് തന്നെയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications