Olympics 2024: നിഷ ദാഹിയയ്ക്ക് കണ്ണീരോടെ മടക്കം; വേദന കടിച്ചുപിടിച്ച് പൊരുതി, ഒടുവിൽ ക്വാർട്ടറിൽ തോൽവി
പാരീസ്: ഒളിമ്പിക്‌സ് ഗുസ്‌തി ക്വാർട്ടർ ഫൈനലിൽ തോറ്റ് ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന നിഷ ദാഹിയ പുറത്ത്. ക്വാർട്ടർ ഫൈനലിൽ ഉത്തര കൊറിയൻ താരം പാർക്ക് സോൾ ഗുമിനോട് തോറ്റ നിഷ 2022 ലോക ചാമ്പ്യൻഷിപ്പിലെ ഹൃദയഭേദകമായ കാഴ്‌ചകൾ ഒരിക്കൽ കൂടി ആവർത്തിക്കുന്നതിന് പാരീസ് സാക്ഷ്യം വഹിച്ചത്. വൻ ടൂർണമെന്റുകളിലെ നിർണായക ഘട്ടങ്ങളിൽ പരിക്ക് വില്ലനാവുന്ന ദുർഗതി ഇത്തവണയും നിഷയെ തേടി എത്തി.
പാർക്കിനെതിരെ മത്സരത്തിൽ തുടക്കത്തിൽ മൃഗീയമായ ആധിപത്യം പുലർത്തിയ ശേഷമായിരുന്നു നിഷയുടെ തോൽവി എന്നതാണ് സങ്കടകരമായ കാര്യം. 18 വയസുകാരിയായ തന്റെ എതിരാളിക്ക് എതിരെ യാതൊരു ഭയവും കൂടാതെ പോരാടിയ നിഷ ഒരു ഘട്ടത്തിൽ എളുപ്പത്തിൽ ജയിക്കുമെന്നാണ് കാണികളും എതിർ ടീം അംഗങ്ങളും പോലും വിചാരിച്ചത്.

68 കിലോഗ്രാം ഫ്രീസ്‌റ്റൈൽ വിഭാഗത്തിൽ സമഗ്രമായ ആധിപത്യം പുലർത്തിയ താരമായ നിഷ പാർക്കിനെ ആദ്യ മിനിറ്റിൽ തന്നെ തുടർച്ചയായ നിലത്തുവീഴ്ത്തി ലീഡ് എടുത്തിരുന്നു. ആദ്യ മിനിറ്റിൽ തന്നെ അങ്ങനെ 4-0 എന്ന ലീഡാണ് താരം നേടിയത്. അതിന് ശേഷം ഒരു ഘട്ടത്തിൽ 8-1 എന്ന നിലയിൽ നിഷ സമയത്താണ് വിരളിനേറ്റ പരിക്ക് താരത്തെ പിന്നോട്ട് വലിച്ചത്.
ചികിത്സ തേടിയെങ്കിലും താരത്തിന് മത്സരം തുടരാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. എന്നാൽ അതിനെയൊക്കെ മറികടന്ന് വീണ്ടും നിഷ ഗോദയിലേക്ക് ഇറങ്ങുകയായിരുന്നു. പക്ഷേ വേദനയോടെ കളിച്ച ഓരോ നിമിഷവും മുതലെടുത്ത എതിരാളി ഒടുവിൽ 10-8 എന്ന നിലയിൽ മത്സരവും സെമി സ്പോട്ടും സ്വന്തമാക്കുകയായിരുന്നു.
നിഷയുടെ പരാജയം 2022ന്റെ ആവർത്തനം
2022ൽ ബെൽഗ്രേഡിൽ നടന്ന ലോക ഗുസ്‌തി ചാമ്പ്യൻഷിപ്പിൽ നിഷയ്ക്ക് നേരിടേണ്ടി വന്ന അതേ അവസ്ഥ തന്നെയാണ് ഇക്കുറി പാരീസിലും നടന്നത്. കാനഡയുടെ ലിൻഡ മൊറേയ്‌സിനെതിരായ വെങ്കല മെഡൽ മത്സരത്തിൽ 4-0ന് മുന്നിലെത്തിയ അവർക്ക് പക്ഷേ പരിക്കേറ്റതോടെ പിന്നോട്ട് പോവേണ്ടി വരികയായിരുന്നു. അതിന്റെ ആവർത്തനമാണ് പാരീസിലും കണ്ടത്.
പരിക്ക് വില്ലനായ കരിയർ
ഈ അകാല പരിക്കുകൾ ഇല്ലായിരുന്നുവെങ്കിൽ, നിഷ ഒരു ലോക ചാമ്പ്യൻഷിപ്പ് മെഡൽ ജേതാവാകുമായിരുന്നു, ഒരു ഒളിമ്പിക് മെഡലിനായുള്ള ശക്തമായ മത്സരാർത്ഥിയായി സ്വയം നിലയുറപ്പിച്ചേനെ. ബെൽഗ്രേഡിൽ, ലോക നമ്പർ 5 അഡെല ഹൻസ്‌ലിക്കോവ ഉൾപ്പെടെ മൂന്ന് ഉയർന്ന റാങ്കിലുള്ള എതിരാളികളെ അവർ മറികടന്നു, മുട്ടുകുത്തിയതിനാൽ അവളുടെ പ്രചാരണം പെട്ടെന്ന് അവസാനിച്ചു.
പരിക്ക് ഇതുപോലെ വേട്ടയാടിയിരുന്നില്ലെങ്കിൽ ഒരുപക്ഷേ ലോക ചാമ്പ്യൻഷിപ്പ് മെഡൽ ഉൾപ്പെടെ ഒട്ടേറെ നേട്ടങ്ങൾ നിഷയുടെ പേരിൽ ഉണ്ടായിരുന്നേനെ, ഒളിമ്പിക്‌സ് മെഡൽ പോരാട്ടത്തിലും മുൻപന്തിയിൽ തന്നെ താരം ഉണ്ടാവുമായിരുന്നു. കാരണം ബൽഗ്രേഡിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ തന്നെക്കാൾ ഉയർന്ന റാങ്കുള്ള താരങ്ങളെ നിഷ അനായാസം കീഴടക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications