വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒളിമ്പിക്‌സ് 2021: ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് നിരാശ, ക്വാര്‍ട്ടറില്‍ കടക്കാനായില്ല

ടോക്കിയോ: ഒളിമ്പിക്‌സ് രണ്ടാം ദിനവും ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് നിരാശയാണ്. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആദ്യ എട്ടില്‍ ഇടംകണ്ടെത്താനായില്ല. എളവനില്‍ വാളരിവാന്‍ 16 ആം സ്ഥാനത്താണ് യോഗ്യതാ മത്സരം പൂര്‍ത്തിയാക്കിയത്. 10 ഷോട്ടുകള്‍ വീതമുള്ള 6 സീരീസുകള്‍ അവസാനിക്കുമ്പോള്‍ താരം 626.5 പോയിന്റ് കരസ്ഥമാക്കി. ഇന്ത്യയുടെ മറ്റൊരു താരമായ അപൂര്‍വി ചന്ദേല 36 ആം സ്ഥാനത്തും പോരാട്ടം അവസാനിപ്പിച്ചു. 621.9 പോയിന്റുണ്ട് താരത്തിന്.

INDvSL: എന്തിനായിരുന്നു ഇങ്ങനെയൊരു 'കടുംകൈ'? ഇന്ത്യ കാണിച്ചത് അബദ്ധം!- തുറന്നടിച്ച് ആകാശ് ചോപ്രINDvSL: എന്തിനായിരുന്നു ഇങ്ങനെയൊരു 'കടുംകൈ'? ഇന്ത്യ കാണിച്ചത് അബദ്ധം!- തുറന്നടിച്ച് ആകാശ് ചോപ്ര

Olympics 2021: Women’s 10m air rifle, Indian shooters fail to qualify — Elavenil Valarivan finishes 16th, Apoorvi Chandela at 36th Position

നോര്‍വെയുടെ ജെനറ്റ് ഹെഗ് ഡ്യൂസ്‌റ്റെഡാണ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ വിഭാഗത്തില്‍ ഒന്നാമതെത്തിയത്. 632.9 പോയിന്റ് നോര്‍വെ താരം കുറിച്ചു. കൊറിയയുടെ പാര്‍ക്ക് ഹീമോണ്‍ (631.7 പോയിന്റ്), അമേരിക്കയുടെ ടക്കര്‍ മേരി കരോലിന്‍ (631.4 പോയിന്റ്) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കയ്യടക്കി. കൊറിയയുടെ ക്വാന്‍ യൂഞ്ചി (630.9 പോയിന്റ്), ഫ്രാന്‍സിന്റെ മുള്ളര്‍ ഓഷ്യേന്‍ (630.7 പോയിന്റ്), ചൈനയുടെ യാങ് കിയാന്‍ (628.7 പോയിന്റ്), സ്വിറ്റര്‍സര്‍ലണ്ടിന്റെ ക്രിസ്റ്റിയന്‍ നിന (628.5 പോയിന്റ്) എന്നിവരും ക്വാര്‍ട്ടറിലേക്ക് കടന്നു.

10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ പങ്കെടുത്ത രണ്ട് ഇന്ത്യന്‍ താരങ്ങളും ലോക ഒന്നാം നമ്പര്‍ താരവും ലോക റെക്കോര്‍ഡ് ഉടമയുമായിരുന്നു. എന്നാല്‍ മഹാമാരിയെത്തുടര്‍ന്ന് ഒരു വര്‍ഷം നഷ്ടമായ സാഹചര്യം ഇന്ത്യന്‍ താരങ്ങളുടെ മികവിനെ ബാധിച്ചു. ശരീരഭാരം കുറയുന്നത് കാരണം ചന്ദേലയ്ക്ക് റൈഫിള്‍ കിറ്റുമായി പ്രശ്നങ്ങളുണ്ടായിരുന്നു. ഒളിമ്പിക് അരങ്ങേറ്റത്തില്‍ വില്ലു കുലയ്ക്കുന്നതിനിടെ എളവനിലിന് ആക്കം നഷ്ടപ്പെടുന്നതിനും ആരാധകര്‍ സാക്ഷിയായി.

T20 World cup 2021: ഇന്ത്യ x പാക് സ്വപ്‌നഫൈനല്‍, ഇന്ത്യ തോല്‍ക്കും!- അക്തറിന്റെ പ്രവചനംT20 World cup 2021: ഇന്ത്യ x പാക് സ്വപ്‌നഫൈനല്‍, ഇന്ത്യ തോല്‍ക്കും!- അക്തറിന്റെ പ്രവചനം

മറുഭാഗത്ത് രാവിലെ അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചിട്ടുണ്ട്. രാവിലെ മിക്ഡസ് വിഭാഗത്തില്‍ ഇറങ്ങിയ ദീപിക കുമാരി - പ്രവീണ്‍ ജാദവ് സഖ്യം ചൈനീസ് തായ്‌പേയുടെ ചിചുന്‍ ടാങ് - ചിയ എന്‍ലിന്‍ കൂട്ടുകെട്ടിനെ ത്രില്ലര്‍ മത്സരത്തില്‍ തോല്‍പ്പിച്ചു. സെറ്റ് പോയിന്റ്: 5-3. ജയത്തോടെ ഇന്ത്യ ക്വാര്‍ട്ടര്‍ യോഗ്യതയും നേടി.

Story first published: Saturday, July 24, 2021, 8:25 [IST]
Other articles published on Jul 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X