Olympics 2021: മെഡല്‍ പട്ടികയില്‍ തലപ്പത്താര്? 3 പേര്‍ ഇഞ്ചോടിഞ്ച്, ഇന്ത്യയുടെ സ്ഥാനം- എല്ലാമറിയാം

മഹാമാരിയടക്കമുള്ള പല വെല്ലുവിളികളെയും അതിജീവിച്ച് ടോക്കിയോ ഒളിംപിക്‌സ് വിജയകരമായി തന്നെ മുന്നേറുകയാണ്. കരയിലും വെള്ളത്തിലുമായി ഇതിനകം പല അവിസ്മരണീയ പ്രകടനങ്ങള്‍ക്കും ലോകം സാക്ഷിയായിക്കഴിഞ്ഞു. ഗെയിംസ് ഏഴാം ദിവസത്തിലേക്കു കടക്കുമ്പോള്‍ മെഡല്‍പട്ടികയിലും വാശിയേറിയ പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. മൂന്നു രാജ്യങ്ങള്‍ തമ്മിലാണ് ഓവറോള്‍ ചാംപ്യന്‍ഷിപ്പിനു വേണ്ടി ഇപ്പോള്‍ പിടിവലി നടക്കുന്നത്. ആര്‍ക്കും വ്യക്തമായ ആധിപത്യം ഇതുവരെ അവകാശപ്പെടാനില്ല. ഒന്നോ, രണ്ടോ ഇനങ്ങളിലെ മല്‍സരഫലങ്ങള്‍ പോലും മെഡല്‍പട്ടികയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കും.

പതിവുപോലെ കായിക ലോകത്തെ പവര്‍ഹൗസുകളായ അമേരിക്കയും ചൈനയും തമ്മില്‍ തന്നെയാണ് ഇത്തവണയും ഒന്നാംസ്ഥാനത്തിനായി പിടിവലി നടക്കുന്നത്. അക്കൂട്ടത്തില്‍ ആതിഥേയരായ ജപ്പാനും കൂടി ചേര്‍ന്നതോടെ പോരാട്ടത്തിന് ചൂട് കൂടിയിരിക്കുകയാണ്. എപ്പോള്‍ വേണമെങ്കിലും പട്ടികയില്‍ സ്ഥാനചലനങ്ങള്‍ നമുക്ക് പ്രതീക്ഷിക്കാം. കാരണം അത്രയും കടുപ്പമാണ് കാര്യങ്ങള്‍.

നിസാര കാര്യങ്ങള്‍ക്കു തല്ലുകൂടി, പ്രണയത്തിനു തുടക്കം അതിനു ശേഷം- മനസ്സ്തുറന്ന് ദീപികയും അതാനുവുംനിസാര കാര്യങ്ങള്‍ക്കു തല്ലുകൂടി, പ്രണയത്തിനു തുടക്കം അതിനു ശേഷം- മനസ്സ്തുറന്ന് ദീപികയും അതാനുവും

T20 World Cup: 'ഇവര്‍ നിര്‍ഭാഗ്യവാന്മാര്‍', ഈ അഞ്ച് ഇന്ത്യന്‍ താരങ്ങളും ലോകകപ്പ് കളിച്ചേക്കില്ലT20 World Cup: 'ഇവര്‍ നിര്‍ഭാഗ്യവാന്മാര്‍', ഈ അഞ്ച് ഇന്ത്യന്‍ താരങ്ങളും ലോകകപ്പ് കളിച്ചേക്കില്ല

ഏഴാംദിനമായ ഇന്ന് (ജൂലൈ 29) ഉച്ച വരെ പൂര്‍ത്തിയായിട്ടുള്ള മല്‍സര ഇനങ്ങളുടെ അടിസ്ഥാനത്തില്‍ മെഡല്‍ പട്ടിക പരിശോധിക്കുമ്പോള്‍ ചൈന, അമേരിക്ക, ജപ്പാന്‍ എന്നിവരാണ് ആദ്യത്തെ മൂന്നു സ്ഥാനങ്ങളില്‍. 14 സ്വര്‍ണവും ആറു വെള്ളിയും ഒമ്പത് വെങ്കവുമടക്കം 29 മെഡലുകളാണ് ആകെ ചൈനയുടെ അക്കൗണ്ടിലുള്ളത്. കൂടൂതല്‍ മെഡലുകളുള്ളത് അമേരിക്കയ്ക്കാണെങ്കിലും ഒരു സ്വര്‍ണത്തിന്റെ കുറവ് അവരെ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളി. 13 സ്വര്‍ണും 14 വെള്ളയും 10 വെങ്കലവുടമടക്കം 37 മെഡലുകള്‍ അമേരിക്ക നേടിക്കഴിഞ്ഞു.

13 സ്വര്‍ണവും നാലു വെള്ളിയും അഞ്ചു വെങ്കലവുമുള്‍പ്പെടെ 22 മെഡലുകളുമായിട്ടാണ് ജപ്പാന്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. ആദ്യത്തെ മൂന്നു സ്ഥാനക്കാര്‍ മാത്രമേ സ്വര്‍ണമെഡല്‍ കൊയ്ത്തില്‍ രണ്ടക്കം കടന്നിട്ടുള്ളൂവെന്നത് എടുത്തുപറയേണ്ടതാണ്. നാലാംസ്ഥാനക്കാരായ ഓസ്‌ട്രേലിയ എട്ടു സ്വര്‍ണമേ നേടിയിട്ടുള്ളൂ. രണ്ടു വെള്ളി 10 വെങ്കലം എന്നിവ കൂടി ഓസീസിന്റെ സമ്പാദ്യത്തിലുണ്ട്.

ഇനി ഇന്ത്യയുടെ കാര്യമെടുത്താല്‍ പട്ടികയില്‍ 46ാം സ്ഥാനത്താണുള്ളത്. ഒരേയൊരു വെള്ളി മെഡല്‍ മാത്രമേ ഇതുവരെ ഇന്ത്യക്കു ഈ ഗെയിംസില്‍ ലഭിച്ചിട്ടുള്ളൂ. രണ്ടാം ദിനം വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവായിരുന്നു രാജ്യത്തിനു വെള്ളി സമ്മാനിച്ചത്. ഷൂട്ടിങില്‍ ഇന്ത്യക്കു വലിയ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഇനിയും ഒരു മെഡല്‍പ്പോലും ലഭിച്ചില്ലെന്നത് നിരാശാനജനകമാണ്. ബോക്‌സിങ്, ബാഡ്മിന്റണ്‍, അമ്പെയ്ത്ത്, ഗുസ്തി എന്നിവയിലും ഇന്ത്യ മെഡല്‍ പ്രതീക്ഷിക്കുന്നുണ്ട്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, July 29, 2021, 14:16 [IST]
Other articles published on Jul 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X