വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ആറു വ്യക്തിഗതസ്വര്‍ണം, നീന്തലില്‍ ചരിത്രം കുറിച്ച് ലെഡെക്കി

ഇത്തവണ രണ്ടിനത്തിലാണ് താരം പൊന്നണിഞ്ഞത്

1

അമേരിക്കയുടെ വനിതാ നീന്തല്‍ ഇതിഹസമായി മാറിയിരിക്കുകയാണ് കാറ്റി ലെഡെക്കി. നീന്തലില്‍ ആറു വ്യക്തിഗത സ്വര്‍ണം നേടിയ ആദ്യ വനിതാ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡ് അവര്‍ സ്വന്തം പേരില്‍ കുറിച്ചു. ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിതാ നീന്തല്‍ താരം ഇത്രയും വ്യക്തിഗത ഇനങ്ങളില്‍ ചാംപ്യനായത്. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ ഒരിനത്തിലും 2016ലെ റിയോ ഒളിംപിക്‌സില്‍ മൂന്നു വ്യക്തിഗത ഇനങ്ങളിലും പൊന്നണിഞ്ഞ ലെഡെക്കി ടോക്കിയോയില്‍ രണ്ടു സ്വര്‍ണം കൂടി നേടി ഇതു ആറാക്കി ഉയര്‍ത്തുകയായിരുന്നു.

2012ലെ ഗെയിംസില്‍ 800 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ സ്വര്‍ണവുമായിട്ടാണ് ലെഡെക്കി വരവറിയിച്ചത്. ഈയിനത്തില്‍ മാത്രമേ അന്നു താരത്തിനു മെഡലുണ്ടായിരുന്നു. നാലു വര്‍ഷങ്ങള്‍ക്കു ശേഷം റിയോയില്‍ നാലു സ്വര്‍ണമടക്കം അഞ്ചു മെഡലുകള്‍ ലെഡെക്കി വാരിക്കൂട്ടി. 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 800 മീറ്റര്‍ ഫ്രീസ്റ്റൈല്‍ എന്നിവയില്‍ സ്വര്‍ണം ലെഡെക്കിക്കായിരുന്നു. 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ സ്വര്‍ണം നേടിയ ടീമില്‍ അംഗമായിരുന്ന അവര്‍ 4-100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ വെള്ളി നേടിയ ടീമിലും ഉള്‍പ്പെട്ടിരുന്നു. ഇവയില്‍ 400, 800 മീറ്റര്‍ ഫ്രീസ്റ്റൈലുകളില്‍ ലോക റെക്കോര്‍ഡ് പ്രകടനത്തോടെയായിരുന്നു ലെഡെക്കിയുടെ സുവര്‍ണനേട്ടം.

21ാം നൂറ്റാണ്ടിലെ മികച്ച ഏകദിന 11; നാല് ഇന്ത്യക്കാര്‍ക്കിടം, നായകനായി മുന്‍ ഇതിഹാസം

IND vs ENG: ഇംഗ്ലണ്ടില്‍ രോഹിത് 'ഹിറ്റാകുമോ', വെടിക്കെട്ട് ഓപ്പണറുടെ മൂന്ന് മികച്ച പ്രകടനങ്ങളിതാ

ടോക്കിയോയില്‍ രണ്ടു വീതം സ്വര്‍ണവും വെള്ളിയുമടക്കം നാലു മെഡലുകളാണ് അമേരിക്കന്‍ താരത്തിനു ലഭിച്ചത്. 800 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ എന്നിവയിലായിരുന്നു ലെഡെക്കി സ്വര്‍ണം കൊയ്തത്. 400 മീറ്റര്‍ ഫ്രീസ്റ്റൈലിലും 4-200 മീറ്റര്‍ ഫ്രീസ്റ്റൈലിയും താരം വെള്ളിയും കൈക്കലാക്കി. 800 മീറ്ററിലെ ആധിപത്യ തുടര്‍ച്ചയായി മൂന്നാമത്തെ ഒളിംപിക്‌സിലും ലെഡെക്കി അരക്കിട്ടുറപ്പിക്കുകയായിരുന്നു. കഴിഞ്ഞ 11 വര്‍ഷത്തിനിടെ ഈയിനത്തില്‍ ഒരിക്കല്‍പ്പോലും അവര്‍ തോല്‍വിയറിഞ്ഞിട്ടില്ല.

ശനിയാഴ്ച നടന്ന 800 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ 8.12.57 സെക്കന്റിലാണ് ലെഡെക്കി തന്റെ ഹാട്രിക്ക് സ്വര്‍ണം കൈക്കലാക്കിയത്. ഓസ്‌ട്രേലിയയുടെ അരിയാനെ ടിറ്റ്മസ് വെള്ളിയും ഇറ്റലിയുടെ സിമോണ ക്വാഡെറല്ല വെങ്കലവും കൈക്കലാക്കി. ഇതോടെ ഒളിംപിക്‌സില്‍ തന്റെ മെഡല്‍ സമ്പാദ്യം ലെഡെക്കി രണ്ടക്കത്തിലെത്തിക്കുകയും ചെയ്തു. അവരുടെ 10ാമത്തെ മെഡലായിരുന്നു ഇത്.

Story first published: Thursday, August 26, 2021, 12:04 [IST]
Other articles published on Aug 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X