ഒളിമ്പിക്‌സ് 2021: ടേബിള്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യ പുറത്ത്; വന്‍നിരാശ

ടോക്കിയോ: ടേബിള്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയ്ക്ക് വന്‍നിരാശ. മെഡല്‍ പ്രതീക്ഷയര്‍പ്പിച്ച മണിക ബത്ര - ശരത് കമല്‍ സഖ്യം ആദ്യ മത്സരത്തില്‍ത്തന്നെ തോറ്റുപിന്മാറി. റൗണ്ട് 16 വിഭാഗത്തില്‍ ചൈനീസ് തായ്‌പേയുടെ ലിന്‍യുന്‍ ജു - ചെങ് ചിങ് സഖ്യത്തോടാണ് ഇന്ത്യ കീഴടങ്ങിയത്. പരാജയമാകട്ടെ, നേരിട്ടുള്ള നാലു സെറ്റുകള്‍ക്കും.

സ്‌കോര്‍: 11-8, 11-6, 11-5, 11-4

മത്സരത്തില്‍ ഉടനീളം ലിന്‍ - ചെങ് കൂട്ടുകെട്ടാണ് ആധിപത്യം പുലര്‍ത്തിയത്. ടോപ്‌സ്പിന്‍ കൊണ്ട് എതിരാളികളെ കുഴക്കാന്‍ ഇന്ത്യന്‍ സംഘം പലതവണ ശ്രമിച്ചെങ്കിലും തായ്‌പേ സഖ്യം കുലുങ്ങിയില്ല.

എന്തായാലും കരിയറിന്റെ അവസാന ഘട്ടത്തില്‍ ശരത് കമല്‍ തുടരവെ ഇനിയൊരു ഒളിമ്പിക്‌സിന് ഇന്ത്യയുടെ താരജോടി ഒന്നിക്കുമോയെന്ന കാര്യം സംശയമാണ്. ടേബിള്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സിന് പുറമെ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍, ജൂഡോ, തുഴച്ചില്‍ വിഭാഗങ്ങളിലും ഇന്ത്യ ശനിയാഴ്ച്ച പരാജയം രുചിച്ചിട്ടുണ്ട്. ഇതേസമയം, അമ്പെയ്ത്ത് മികഡ്‌സ് ഇനത്തിലും പുരുഷ ഹോക്കിയിലും ഇന്ത്യന്‍ സംഘം മുന്നേറി. ജൂഡോയില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയായ സുശീല ദേവി പ്രീക്വാര്‍ട്ടറില്‍ ഹംഗേറിയന്‍ താരം ഇവാ സെര്‍നോവിസ്‌കിയോടാണ് തോറ്റത്. ഒളിമ്പിക് ജൂഡോയില്‍ ഇന്ത്യയുടെ ആദ്യ പ്രതിനിധിയാണ് സുശീല ദേവി. ഇതേസമയം, ജൂഡോയില്‍ ഇന്ത്യയ്ക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്. റെപ്പഗാഷെ റൗണ്ടില്‍ മത്സരിച്ച് യോഗ്യത നേടിയാല്‍ നോക്കൗട്ടില്‍ കടക്കാന്‍ സുശീല ദേവിക്ക് അവസരമുണ്ട്.

10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ പങ്കെടുത്ത രണ്ട് ഇന്ത്യന്‍ വനിതാ താരങ്ങളും ലോക ഒന്നാം നമ്പര്‍ താരവും ലോക റെക്കോര്‍ഡ് ഉടമയുമായിരുന്നു. എന്നാല്‍ മഹാമാരിയെത്തുടര്‍ന്ന് ഒരു വര്‍ഷം നഷ്ടമായ സാഹചര്യം ഇന്ത്യന്‍ താരങ്ങളുടെ മികവിനെ ബാധിച്ചു. ശരീരഭാരം കുറയുന്നത് കാരണം ചന്ദേലയ്ക്ക് റൈഫിള്‍ കിറ്റുമായി പ്രശ്നങ്ങളുണ്ടായിരുന്നു. ഒളിമ്പിക് അരങ്ങേറ്റത്തില്‍ വില്ലു കുലയ്ക്കുന്നതിനിടെ എളവനിലിന് ആക്കം നഷ്ടപ്പെടുന്നതിനും ആരാധകര്‍ സാക്ഷിയായി. എളവനില്‍ വാളരിവാന്‍ 16 ആം സ്ഥാനത്താണ് യോഗ്യതാ മത്സരം പൂര്‍ത്തിയാക്കിയത്. 10 ഷോട്ടുകള്‍ വീതമുള്ള 6 സീരീസുകള്‍ അവസാനിക്കുമ്പോള്‍ താരം 626.5 പോയിന്റ് കരസ്ഥമാക്കി. ഇന്ത്യയുടെ മറ്റൊരു താരമായ അപൂര്‍വി ചന്ദേല 36 ആം സ്ഥാനത്തും പോരാട്ടം അവസാനിപ്പിച്ചു. 621.9 പോയിന്റുണ്ട് താരത്തിന്.

രാവിലെ അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. മിക്ഡസ് വിഭാഗത്തില്‍ ഇറങ്ങിയ ദീപിക കുമാരി - പ്രവീണ്‍ ജാദവ് സഖ്യം ചൈനീസ് തായ്‌പേയുടെ ചിചുന്‍ ടാങ് - ചിയ എന്‍ലിന്‍ കൂട്ടുകെട്ടിനെ ത്രില്ലര്‍ മത്സരത്തില്‍ തോല്‍പ്പിച്ചു. സെറ്റ് പോയിന്റ്: 5-3. ജയത്തോടെ ഇന്ത്യ ക്വാര്‍ട്ടര്‍ യോഗ്യതയും നേടി.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Read more about: olympics 2021
Story first published: Saturday, July 24, 2021, 10:05 [IST]
Other articles published on Jul 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X