വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ഷൂട്ടിങ്ങില്‍ തിളങ്ങി മനു ഭാക്കര്‍; പ്രിസിഷന്‍ റൗണ്ടില്‍ അഞ്ചാമത് — ഇന്ത്യയ്ക്ക് പ്രതീക്ഷ

ടോക്കിയോ: വനിതകളുടെ ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി മനു ഭാക്കര്‍. ഇന്ന് നടന്ന വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ പ്രിസിഷന്‍ റൗണ്ട് ഇനത്തില്‍ ഇന്ത്യയുടെ ഷൂട്ടിങ് താരം മനു ഭാക്കര്‍ അഞ്ചാമതെത്തി. മൂന്നു സീരിസുകളിലായി നടന്ന പോരാട്ടത്തില്‍ 97, 97, 98 എന്നിങ്ങനെ മൊത്തം 292 പോയിന്റ് കുറിക്കാന്‍ ഭാക്കറിന് സാധിച്ചു. തൊടുത്ത 30 ഷോട്ടുകളില്‍ 22 പ്രാവശ്യം താരം 10 സ്‌കോര്‍ കണ്ടെത്തി; എട്ടു തവണ 9 സ്‌കോറും കയ്യടക്കി.

പ്രിസിഷന്‍ റൗണ്ടില്‍ മറ്റൊരു ഇന്ത്യന്‍ താരമായ റാഹി സര്‍നോബത്ത് 25 ആം സ്ഥാനത്താണ് ദിനം പൂര്‍ത്തിയാക്കിയത്. താരത്തിന് 287 പോയിന്റുണ്ട്. വെള്ളിയാഴ്ച്ച റാപ്പിഡ് ഫയര്‍ റൗണ്ട് കൂടി നടന്നതിന് ശേഷം ആരൊക്കെ ഫൈനലില്‍ കടക്കുമെന്ന ചിത്രം തെളിയും. പട്ടികയിലെ ആദ്യ എട്ടു സ്ഥാനക്കാരാണ് ഫൈനലിന് യോഗ്യത നേടുക.

Olympics 2021: Shooting - 25m Pistol Women - Manu Bhakar Secures 5th Position In Precision Round

ഇന്ന് നേട്ടങ്ങളുടെ കഥയാണ് ഇന്ത്യയ്ക്ക് പറയാനുള്ളത്. അമ്പെയ്ത്തിലെ 1/16 എലിമിനേഷന്‍ റൗണ്ടില്‍ മുന്‍ലോക ചാംപ്യനെ അതാനു ദാസ് തോല്‍പ്പിച്ചു. 6-5 എന്ന നിലയ്ക്കാണ് ദക്ഷിണ കൊറിയയുടെ ജിങ്ങ്യക്ക് ഓയെ ഇന്ത്യന്‍ താരം കീഴടക്കിയത്. ആവേശകരമായിരുന്നു മത്സരം. അഞ്ച് സെറ്റുകള്‍ക്ക് ശേഷം നടന്ന ഷൂട്ട് ഓഫ് പോയിന്റിലൂടെയാണ് അതാനു ദാസിന്റെ ജയം. ഷൂട്ട് ഓഫില്‍ അതാനു ദാസ് 10 സ്‌കോര്‍ കുറിച്ചപ്പോള്‍ ജിങ്ങ്യക്ക് ഓയ്ക്ക് 9 പോയിന്റ് നേടാനേ കഴിഞ്ഞുള്ളൂ.

ബോക്‌സിങ്ങില്‍ ഇന്ത്യയുടെ സതീശ് കുമാറും ജയം കുറിച്ചിട്ടുണ്ട്. പുരുഷന്മാരുടെ സൂപ്പര്‍ ഹെവി വിഭാഗം (+91 കിലോ) ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെയാണ് താരം തറപ്പറ്റിച്ചത്. 4:1 എന്ന സ്‌കോറിനാണ് സതീശ് കുമാറിന്റെ ജയവും. അടുത്ത മത്സരത്തില്‍ കൂടി സതീശ് കുമാര്‍ ജയം കുറിക്കുകയാണെങ്കില്‍ ഇന്ത്യയ്ക്ക് മറ്റൊരു മെഡല്‍ ഉറപ്പാകും.

വ്യാഴാഴ്ച്ച വനിതാ ബാഡ്മിന്റണില്‍ പിവി സിന്ധു വ്യക്തിഗത ഇനത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടിയതും കാണാം. പ്രീ-ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന്റെ മിയ ബിഷ്‌ഫെല്‍റ്റിനെതിരെ മിന്നും ജയമാണ് ഇന്ത്യന്‍ താരം കണ്ടെത്തിയത്. സ്‌കോര്‍: 21-15, 21-13. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ അകാനെ യമഗുച്ചിയുമായി സിന്ധു അങ്കം കുറിക്കും. പുരുഷ ഹോക്കിയിലും ഇന്ന് ഉജ്ജ്വല വിജയം നേടി. നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീനയെ ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ത്യന്‍ സംഘം കീഴടക്കി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ വിജയക്കൊടി പാറിച്ചത്. ജയത്തോടെ ടീം ഇന്ത്യ നോക്കൗട്ട് റൗണ്ടിലും കടന്നു.

Story first published: Thursday, July 29, 2021, 10:35 [IST]
Other articles published on Jul 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X