For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: നീന്തലില്‍ ഇന്ത്യയ്ക്ക് തിളക്കം; 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഹീറ്റ് രണ്ടില്‍ സജന്‍ രണ്ടാമന്‍

ടോക്കിയോ: പുരുഷന്മാരുടെ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിലെ രണ്ടാം ഹീറ്റില്‍ ഇന്ത്യയുടെ സജന്‍ പ്രകാശ് രണ്ടാമത്. 53.45 സെക്കന്‍ഡുകള്‍ കൊണ്ടാണ് 27 -കാരനായ സജന്‍ പ്രകാശ് നീന്തല്‍ മത്സരത്തില്‍ രണ്ടാമതെത്തിയത്. ഒന്നാം സ്ഥാനം ഘാനയുടെ അബെകു ജാക്‌സണ്‍ കയ്യടക്കി; മത്സരത്തില്‍ ഘാന താരം 53.39 സെക്കന്‍ഡ് കുറിച്ചു.

അങ്കൂര്‍ പൊസേരിയക്ക് ശേഷം 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ പങ്കെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് സജന്‍ പ്രകാശ്. 2008 ബീജിങ് ഒളിമ്പിക്‌സിലായിരുന്നു പൊസേരിയ പങ്കെടുത്തത്. അന്ന് 57 ആം സ്ഥാനത്ത് താരം മത്സരം പൂര്‍ത്തിയാക്കി. പറഞ്ഞുവരുമ്പോള്‍ സജന്‍ പ്രകാശിന് മറ്റൊരു നേട്ടം കൂടിയുണ്ട്. ഇന്ത്യയ്ക്കായി രണ്ടു തവണ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യ നീന്തല്‍ താരമാണ് ഇദ്ദേഹം.

Olympics 2021: Sajan Prakash finishes 2nd in 100m Butterfly Heat 2, Records 53.45 seconds

നേരത്തെ, പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ സെമി യോഗ്യത നേടാന്‍ സജന്‍ പ്രകാശിന് കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച്ച നടന്ന രണ്ടാം ഹീറ്റില്‍ നാലാം സ്ഥാനത്താണ് ഇന്ത്യന്‍ താരം എത്തിയത്. എ മാര്‍ക്കോടെ ഒളിമ്പിക്‌സ് യോഗ്യത നേടിയ സജന്‍ അന്നത്തെ മത്സരത്തില്‍ 1:57:22 സമയം മാത്രമേ കണ്ടെത്താനായുള്ളൂ. ഇതോടെ 38 അംഗ നീന്തല്‍ താരങ്ങളുടെ പട്ടികയില്‍ താരം 24 -ആം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. സജന്‍ പ്രകാശിനെ കൂടാതെ മാനാ പട്ടേല്‍, ശ്രീഹരി നടരാജ് എന്നിവരും ഇന്ത്യന്‍ സംഘത്തിലെ നീന്തല്‍ താരങ്ങളാണ്. എന്നാല്‍ ഇവര്‍ ആദ്യമേതന്നെ മത്സരങ്ങളില്‍ നിന്ന് പുറത്തായിട്ടുണ്ട്.

വ്യാഴാഴ്ച്ച മേരി കോമിന്റെ തോല്‍വിയാണ് ഇന്ത്യന്‍ ക്യാംപിലെ പ്രധാന നിരാശ. ഫ്‌ളൈവെയ്റ്റ് ഇനത്തിലെ (48-51 കിലോ) പ്രിലിമിനറി റൗണ്ടില്‍ കൊളംബിയയുടെ ഇന്‍ഗ്രിത് വലന്‍സിയയോട് മേരി കോം ഇന്ന് തോല്‍വി വഴങ്ങി. ഇഞ്ചോടിഞ്ച് നടന്ന മത്സരത്തില്‍ 3-2 എന്ന നിലയ്ക്കാണ് കൊളംബിയന്‍ താരത്തിന്റെ ജയം. ഇതോടെ മേരി കോമിന്റെ രണ്ടാം ഒളിമ്പിക്‌സ് മെഡലെന്ന മോഹവും ഇല്ലാതായി.

ഇതേസമയം, വ്യാഴാഴ്ച്ച ഭേദപ്പെട്ട പ്രകടനമാണ് ഇന്ത്യന്‍ സംഘം കാഴ്ച്ചവെച്ചത് കാണാം. വനിതകളുടെ ഷൂട്ടിങ്ങില്‍ മനു ഭാക്കര്‍ പ്രതീക്ഷ മുറുക്കെപ്പിടിക്കുകയാണ്. ഇന്ന് നടന്ന 25 മീറ്റര്‍ പിസ്റ്റള്‍ പ്രിസിഷന്‍ റൗണ്ട് ഇനത്തില്‍ താരം അഞ്ചാമത് നിലയുറപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച റാപ്പിഡ് ഫയര്‍ റൗണ്ട് കൂടി നടന്നതിന് ശേഷം ആരൊക്കെ ഫൈനലില്‍ കടക്കുമെന്ന ചിത്രം തെളിയും. അമ്പെയ്ത്തിലെ 1/16 എലിമിനേഷന്‍ റൗണ്ടില്‍ മുന്‍ലോക ചാംപ്യനെ അതാനു ദാസ് പരാജയപ്പെടുത്തി. 6-5 എന്ന നിലയ്ക്കാണ് ദക്ഷിണ കൊറിയയുടെ ജിങ്ങ്യക്ക് ഓയെ ഇന്ത്യന്‍ താരം കീഴടക്കിയത്.

ബോക്‌സിങ്ങില്‍ ഇന്ത്യയുടെ സതീശ് കുമാറും ജയം കുറിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച വനിതാ ബാഡ്മിന്റണില്‍ പിവി സിന്ധു വ്യക്തിഗത ഇനത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടിയതും കാണാം. പ്രീ-ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന്റെ മിയ ബിഷ്‌ഫെല്‍റ്റിനെതിരെ മിന്നും ജയമാണ് ഇന്ത്യന്‍ താരം കണ്ടെത്തിയത്.

Story first published: Thursday, July 29, 2021, 16:55 [IST]
Other articles published on Jul 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+