ഒളിംപിക് മെഡലുകൾ പൂർണമായും സ്വർണമാണോ? അവയുടെ മൂല്യം എത്ര? അറിയാം...
ടോക്കിയോയിൽ കായിക മാമാങ്കത്തിന് തിരിതെളിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. ഗെയിമുകൾ ചിലത് ആരംഭിച്ചെങ്കിലും ഔദ്യോഗികമായ ഉദ്ഘാടനം ജൂലൈ 23നാണ്. ഇതിനുവേണ്ടിയുള്ള അവസാനവട്ട ഒരുക്കത്തിലാണ് അധികൃതർ. കരുത്ത് തെളിയിക്കാൻ താരങ്ങളും സജ്ജം. ഇനി ട്രാക്കിലും ഫീൽഡിലും തീപാറും പോരാട്ടമായിരിക്കും. ഒളിംപിക്സിൽ പങ്കെടുക്കുന്ന എല്ലാ താരങ്ങളുടെയും ലക്ഷ്യം സ്വർണമെഡൽ തന്നെയാണ്. പക്ഷെ നിങ്ങൾ എപ്പഴെങ്കിലും ഈ മെഡലുകളെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചിട്ടുണ്ടോ? എങ്കിൽ മേൽപറഞ്ഞ ചോദ്യം നിങ്ങളുടെ മനസിലും വന്നിട്ടുണ്ടാവും.

താരങ്ങളെ സമ്പന്ധിച്ചടുത്തോളം വില നിശ്ചയിക്കാൻ സാധിക്കുന്നത് അല്ല ഒരു ഒളിംപിക് മെഡൽ. എന്നാൽ ഓരോ ഒളിംപിക് മെഡലിനും കൃത്യമായ കണക്കും മൂല്യവുമുണ്ട്. സ്വർണം, വെള്ളി, വെങ്കലം എന്നിങ്ങനെ മൂന്ന് തരം മെഡലുകളാണ് വിജയികൾക്ക് സമ്മാനിക്കുന്നത്. എന്നാൽ സ്വർണമെഡൽ പൂർണമായും സ്വർണത്തിൽ നിർമിക്കുന്നതല്ല. ടോക്കിയോ ഒളിംപിക്സിൽ ഒന്നാം സ്ഥാനക്കാർക്ക് ലഭിക്കുന്ന സ്വർണമെഡലിന്റെ തൂക്കം 556 ഗ്രാമാണ്. ഇതിൽ ആറ് ഗ്രാം മാത്രമാണ് സ്വർണം. ബാക്കി വെള്ളിയാണ്.
അവസാനമായി ഒന്നാം സ്ഥാനക്കാർക്ക് പൂർണമായും സ്വർണത്തിൽ തീർത്ത മെഡൽ സമ്മാനിച്ചത് 1912 ഒളിംപിക്സിലാണ്. അന്ന് വെള്ളി മെഡൽ ജേതാക്കൾക്ക് നൽകിയതും സ്വർണത്തിൽ വെള്ളി പൂശിയ മെഡലുകളായിരുന്നു. എന്നാൽ പിന്നീടിങ്ങോട്ട് അതിൽ മാറ്റം. ടോക്കിയോയിൽ രണ്ടാം സ്ഥാനക്കാർക്ക് ലഭിക്കുന്ന വെള്ളി മെഡലിന്റെ ഭാരം 550 ഗ്രാമും വെങ്കലത്തിന്റേത് 450 ഗ്രാമുമാണ്.
ഇനി നമുക്ക് ഒരു മെഡലിന്റെ നിലവിൽ മാർക്കറ്റ് മൂല്യം എത്രയെന്ന് പരിശോധിക്കാം. സ്വർണമെഡലിൽ ഉപയോഗിക്കുന്ന വെള്ളിക്ക് മാത്രം ഏകദേശം 461.29 യുഎഡ് ഡോളർ വില വരും. ആറ് ഗ്രാം സ്ർണത്തിന് 350.75 ഡോളറും. ആകെ 812 (60000 രൂപയ്ക്ക് മുകളിൽ) ഡോളറാണ് സ്വർണമെഡലിന്റെ ഏകദേശ മൂല്യം. വെള്ളി മെഡലിന്റെ മൂല്യം 462 യുഎസ് ഡോളറാണ്. ഏകദേശം 35000 രൂപയോളം വരുമിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications