Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympic 2021: ലോകം ഇന്ന് മുതല്‍ ടോക്കിയോയിലേക്ക്, പ്രതീക്ഷയോടെ ഇന്ത്യ, കടുത്ത നിയന്ത്രണങ്ങള്‍

ടോക്കിയോ: കോവിഡിന്റെ പ്രതിസന്ധികള്‍ക്കിടയില്‍ ലോക കായിക മാമാങ്കത്തിന് ഇന്ന് തുടക്കം. കോവിഡ് വ്യാപനം ശക്തമായി തുടരുന്നുണ്ടെങ്കിലും ഒളിംപിക്‌സുമായി മുന്നോട്ടുപോകാനാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 4.30നാവും ഉദ്ഘാടന ചടങ്ങ് നടക്കുക. ജപ്പാന്റെ സംസ്‌കാരവും പൈതൃകവും എല്ലാം ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്ന ഉദ്ഘാടന ചടങ്ങുകളാവും നടത്തുക. ടോക്കിയോയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാണ് സുരക്ഷ ഒരുക്കുന്നത്.

വലിയ ഉദ്ഘാടന ചടങ്ങുകള്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പല പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന ടീമുകളുടെ അംഗ സംഖ്യയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 28 പേര്‍ക്കാണ് പരമാവധി പങ്കെടുക്കാനാവുക. ലോകത്തിലെ 12000ത്തോളം അത്‌ലറ്റുകള്‍ ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നുണ്ട്.

കോവിഡ് വ്യാപനം ഒളിംപിക് വില്ലേജിലടക്കം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാ സമയത്തും മാസ്‌ക് ധരിക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ പരമാവധി സാമൂഹ്യ അകലം പാലിക്കണം. ഗ്രൂപ്പ് ഫോട്ടോ അനുവദിക്കുന്നതല്ല. മെഡല്‍ വിതരണ ചടങ്ങില്‍ താരങ്ങള്‍ സ്വയം മെഡല്‍ കഴുത്തില്‍ ധരിക്കണം എന്നിങ്ങനെ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

olympics

ഇന്ത്യ ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ടോക്കിയോയിലിറങ്ങുന്നത്. സൈന നെഹ് വാള്‍,കിഡംബി ശ്രീകാന്ത് തുടങ്ങിയ ചില സൂപ്പര്‍ താരങ്ങളുടെ അഭാവം നിരാശയുണ്ടാക്കുന്നതാണെങ്കിലും ഏറ്റവും മികച്ച ടീമിനെത്തന്നെയാണ് ഇന്ത്യ ഒളിംപിക്‌സിനായി അയച്ചിരിക്കുന്നത്. ആദ്യ ദിനം 10 മീറ്റര്‍ എയര്‍പിസ്റ്റളില്‍ ഇന്ത്യയുടെ ദീപികാ കുമാരി മത്സരത്തിനിറങ്ങുന്നുണ്ട്.

ലോക റാങ്കിങ്ങില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള നിരവധി താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടെന്നത് മെഡല്‍ പ്രതീക്ഷ സജീവമാക്കുന്ന കാര്യമാണ്. മേര കോം, പി വി സിന്ധു, അമിത് പംഗല്‍, ദീപികാ കുമാരി, വിനേഷ് ഫോഗട്ട്, മീരാഭായ് ചാനു, നീരജ് ചോപ്ര, സാനിയ മിര്‍സ, ഹോക്കി ടീം എന്നിവരെല്ലാം സജീവമ മെഡല്‍ പ്രതീക്ഷ ഉള്ളവരാണ്.

ഒളിംപിക്‌സിന് മുന്നോടിയായി വിദേശത്തടക്കം പോയി മികച്ച മുന്നൊരുക്കം നടത്താനും ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചിരുന്നു. എല്ലാ അത്‌ലറ്റുകള്‍ക്കും അവരുടെ സംസ്‌കാരത്തിന് അനുസരിച്ചുള്ള ഭക്ഷണ സൗകര്യമടക്കം എല്ലാം കാര്യങ്ങളും ഒരുക്കിനല്‍കിയിട്ടുണ്ട്. 2020ല്‍ത്തന്നെ ഒളിംപിക്‌സ് നടക്കേണ്ടിയിരുന്നതായിരുന്നെങ്കിലും കോവിഡ് മഹാമാരിയെത്തുടര്‍ന്ന് നീണ്ടുപോവുകയായിരുന്നു. ഏതായാലും ഇന്ന് മുതല്‍ ആഗസ്റ്റ് എട്ട് വരെ ലോകത്തിലെ കായിക പ്രേമികളുടെ കണ്ണും മനസും ടോക്കിയോയിലെ ഒളിംപിക്‌സ് കാഴ്ചകളോടൊപ്പം സഞ്ചരിക്കുമെന്നുറപ്പാണ്.

Story first published: Friday, July 23, 2021, 9:07 [IST]
Other articles published on Jul 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+