വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ഉദ്ഘാടന ചടങ്ങില്‍ പി വി സിന്ധു പങ്കെടുക്കില്ല, 20 അത്‌ലറ്റുകള്‍ മാത്രം പങ്കെടുക്കും

ടോക്കിയോ: ലോകത്തിലെ കായിക പൂരത്തിന് ഇന്ന് ഔദ്യോഗികമായി തിരി തെളിയുകയാണ്. മത്സരങ്ങള്‍ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞെങ്കിലും ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് ഇന്ത്യന്‍ സമയം വൈകീട്ട് 4.30നാണ് നടക്കുന്നത്. കോവിഡിന്റെ പ്രതിസന്ധികള്‍ക്കിടെ ലോകത്തിലെ കായിക പ്രേമികള്‍ക്ക് ആഘോഷിക്കാനും ആവേശംകൊള്ളാനും വക നല്‍കുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ടോക്കിയോ ഒളിംപിക്‌സ് നല്‍കുമെന്നുറപ്പ്.

കോവിഡിന്റെ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഒളിംപിക്‌സ് നടത്തപ്പെടുന്നത്. ജപ്പാന്റെ പാരമ്പര്യവും പൈതൃകവും സംസ്‌കാരവും ഉള്‍പ്പെടുന്ന ഗംഭീര പരിപാടികള്‍ തന്നെ ഉദ്ഘാടന ചടങ്ങില്‍ നടക്കും. ഉദ്ഘാടന ചടങ്ങില്‍ ഒരു ടീമിന്റെ 28 പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുമതിയുള്ളത്. ഇന്ത്യന്‍ ടീമിന്റെ ഉദ്ഘാടന ചടങ്ങ് പരേഡില്‍ സൂപ്പര്‍ താരം പി വി സിന്ധു പങ്കെടുക്കില്ല.

Olympic 2021: ലോകം ഇന്ന് മുതല്‍ ടോക്കിയോയിലേക്ക്, പ്രതീക്ഷയോടെ ഇന്ത്യ, കടുത്ത നിയന്ത്രണങ്ങള്‍ Olympic 2021: ലോകം ഇന്ന് മുതല്‍ ടോക്കിയോയിലേക്ക്, പ്രതീക്ഷയോടെ ഇന്ത്യ, കടുത്ത നിയന്ത്രണങ്ങള്‍

ഇന്ത്യയുടെ ബാഡ്മിന്റണില്‍ ഉറച്ച മെഡല്‍ പ്രതീക്ഷയാണ് പി വി സിന്ധു. ചില സൂപ്പര്‍ ഷൂട്ടര്‍മാരും വിട്ടുനില്‍ക്കുമെന്നാണ് വിവരം. 28 അംഗ ടീം പരേഡില്‍ പങ്കെടുക്കുമെന്നാണ് ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നതെങ്കിലും 20 അത്‌ലറ്റുകളും ആറ് ഒഫീഷ്യല്‍സുമടക്കം 26 അംഗ ടീമാവും ഇന്ത്യക്കായി പരേഡില്‍ പങ്കെടുക്കുകയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

pvsindhu

ആറ് ലോക കിരീടം സ്വന്തമാക്കിയ മേരി കോമും ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ മന്‍പ്രീത് സിങ്ങും ചേര്‍ന്നാവും പരേഡിനെ നയിക്കുക. സുതിര്‍ത്ത മുഖര്‍ജി, മനികാ ബത്ര, ജി സത്യന്‍, ശരത് കമാല്‍, കെ സി ഗണപതി, വരുണ്‍ അശോക്, വിഷ്ണു ശരവണന്‍, നേത്ര കുമനന്‍, ഭവാനി ദേവി, പ്രണാതി നായക്, സാജന്‍ പ്രകാശ്, സിമ്രാന്‍ജിത് കൗര്‍, ലോവ്‌ലിന ബി, പൂജ റാണി, അമിത്, മനീഷ് കൗശിക്, അശിഷ് കുമാര്‍, സതീക്ഷ് കുമാര്‍ എന്നിവരാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന മറ്റ് ഇന്ത്യന്‍ അത്‌ലറ്റുകള്‍.

പരേഡില്‍ 21ാമതായാവും ഇന്ത്യയുണ്ടാവുക. ജപ്പാനീസ് ആല്‍ഫബറ്റിക് ഓഡറിലാവും പരേഡ് നടക്കുക. 18 ഇനങ്ങളിലായി ഇന്ത്യയുടെ 127 താരങ്ങളാണ് ഒളിംപിക്‌സില്‍ പങ്കെടുക്കുക. ഇത്രയും താരങ്ങളെ ആദ്യമായാണ് ഇന്ത്യ ഒളിംപിക്‌സിനയക്കുന്നത്. കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സംഘത്തില്‍ ഒരു മലയാളി വനിത പോലും ഉള്‍പ്പെടാത്ത ആദ്യ ഒളിംപിക്‌സാണിത്.ഇന്ത്യന്‍ താരങ്ങളിലെ മിക്കവരും ലോക റാങ്കിങ്ങില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളതിനാല്‍ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ കൊയ്ത്താണ് പ്രതീക്ഷിക്കുന്നത്. സൈന നെഹ്‌വാള്‍,കിഡംബി ശ്രീകാന്ത് എന്നിവര്‍ക്ക് ടോക്കിയോ യോഗ്യത നേടാനായില്ല.

Story first published: Friday, July 23, 2021, 10:13 [IST]
Other articles published on Jul 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X