ഒളിംപിക്‌സിലെ അപൂര്‍വ നിമിഷം; സൗഹൃദ ദിനത്തില്‍ സ്വര്‍ണ മെഡല്‍ പങ്കുവെച്ച് ഹൈജംപ് താരങ്ങള്‍

ടോക്കിയോ: ഒളിംപിക്‌സ് ചരിത്രത്തില്‍ 100 വര്‍ഷങ്ങള്‍ക്കുശേഷം അപൂര്‍വ്വ നിമിഷങ്ങളാണ് ടോക്കിയോയില്‍ ഞായറാഴ്ച സാക്ഷ്യംവഹിച്ചത്. സൗഹൃദ ദിനത്തില്‍ അത്‌ലറ്റിക്‌സില്‍ 109 വര്‍ഷത്തിനിടെ ആദ്യമായി സ്വര്‍ണ മെഡല്‍ പങ്കുവെച്ചാണ് ഖത്തറിന്റെ മുതാസ് ഈസ ബര്‍ഷിമും ഇറ്റലിയുടെ ജിയാന്‍മാര്‍ക്കോ ടംബേരിയും കൈയ്യടി നേടിയത്. പുരുഷ വിഭാഗം ഹൈജംപിലാണ് ലോക കായിക മാമാങ്കത്തിലെ സുവര്‍ണ നിമിഷങ്ങള്‍ പിറന്നത്.

1912ല്‍ സ്റ്റോക്ക് ഹോം ഒളിംപിക്‌സിലാണ് ഇതിനു മുമ്പ് ഇത്തരത്തില്‍ അപൂര്‍വ്വ നിമിഷം നടന്നത്. ഹൈജംപ് ഫൈനലില്‍ ഖത്തറിന്റെ മുതാസ് ഈസ ബര്‍ഷിമിനും ഇറ്റലിയുടെ ജിയാന്‍മാര്‍ക്കോ ടംബേരിക്കും 2.37 മീറ്റര്‍ പിന്നിട്ടെങ്കിലും പിന്നീട് 2.39 മീറ്റര്‍ താണ്ടാന്‍ മൂന്ന് ശ്രമങ്ങള്‍ നടത്തിയിട്ടും ഇരുവര്‍ക്കും കഴിഞ്ഞില്ല. ഒരു 'ജമ്പ്-ഓഫ്' അടിസ്ഥാനത്തില്‍ വിജയിയെ തീരുമാനിക്കണോ എന്ന് ഒളിംപിക് ഉദ്യോഗസ്ഥന്‍ ഇരു താരങ്ങളോടും ചോദിച്ചു. ഇതിന് മറുപടിയായി ബര്‍ഷിം ചോദിച്ചു, ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും സ്വര്‍ണം നല്‍കാന്‍ സാധിക്കുമോ?'. ബര്‍ഷിമിന്റെ ചോദ്യത്തിന് ഉദ്യോഗസ്ഥന്‍ തലകുലുക്കുനിച്ചതോടെ അത് ഒളിംപിക്‌സിലെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷിയായി.

Also Read: IND vs ENG: 'മൂന്ന് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരും', ഇന്ത്യയുടെ ബൗളിങ് നിരയെ നിര്‍ദേശിച്ച് ആകാശ്

Also Read: പരിമിത ഓവര്‍ സ്‌പെഷ്യലിസ്റ്റുകള്‍, എന്നാല്‍ ടെസ്റ്റിലെ ഇന്ത്യയുടെ ഭാവി പ്രതീക്ഷ, മൂന്ന് പേരിതാ

ഇതോടെ ടംബേരി ബര്‍ഷിമിനെ കെട്ടിപിടിച്ച് വാക്കുകള്‍ക്കതീതമായ സന്തോഷം പങ്കിടുകയായിരുന്നു. 'ട്രാക്കില്‍ മാത്രമല്ല ട്രാക്കിന് പുറത്ത് അദ്ദേഹം എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്. ലോകത്തിന് നല്ലൊരു സന്ദേശം നല്‍കാന്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ പ്രവര്‍ത്തിച്ചുവെന്ന് മാത്രം, ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്.- ബര്‍ഷിം പറഞ്ഞു. ടംബേരിയെ സംബന്ധിച്ചിടത്തോളം, ഈ വിജയം വൈകാരികമായിരുന്നു, കാരണം മുമ്പ് പരിക്ക് മൂലം റിയോ ഒളിമ്പിക്‌സ് നഷ്ടമായിരുന്നു. 'എന്റെ പരിക്കുകള്‍ക്ക് ശേഷം, എനിക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ ഇപ്പോള്‍ എനിക്ക് ഈ സ്വര്‍ണം ഉണ്ട്, അത് അവിശ്വസനീയമാണ്. ഞാന്‍ ഇത് പല തവണ സ്വപ്നം കണ്ടിരുന്നു- ടംബേരി പറഞ്ഞു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, August 2, 2021, 15:09 [IST]
Other articles published on Aug 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X