വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympic 2021: അമ്പെയ്ത്ത് കാരിയാകാന്‍ ആഗ്രഹിച്ചു, ഇന്ന് ഇന്ത്യയുടെ അഭിമാനം 'ഉയര്‍ത്തി' വെള്ളി മെഡല്‍

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സിന്റെ രണ്ടാം ദിനം തന്നെ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ് മീരാബായ് ചാനു. വനിതകളുടെ 49കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യക്കായി വെള്ളി മെഡലാണ് മീരാബായ് നേടിയിരിക്കുന്നത്. ചൈനയുടെ ഷിയൂഹി ഹൗ ഒളിംപിക് റെക്കോഡോടെ സ്വര്‍ണ്ണം നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തി മീരാബായി എന്ന 26 കാരി ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി. 202 കിലോ ഉയര്‍ത്തിയാണ് മീരാബായി വെള്ളി മെഡല്‍ കഴുത്തിലണിഞ്ഞത്. ഭാരോദ്വഹനത്തില്‍ ഇന്ത്യക്കായി വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന റെക്കോഡും 26കാരിയായ മീരാബായ് ചാനു സ്വന്തമാക്കി. പി വി സിന്ധുവിന് ശേഷം ഇന്ത്യക്കായി ഒളിംപിക്‌സ് വെള്ളി മെഡല്‍ നേടുന്ന വനിതാ താരമെന്ന അംഗീകാരവും മീരാബായ് സ്വന്തം പേരിനൊപ്പം ചേര്‍ത്തു.

അമ്പെയ്ത്തുകാരിയാകാന്‍ ആഗ്രഹിച്ച മീരാബായ്

അമ്പെയ്ത്തുകാരിയാകാന്‍ ആഗ്രഹിച്ച മീരാബായ്

അമ്പെയ്ത്ത് കാരിയാകാന്‍ ആഗ്രഹിച്ച മീരാബായ് ചാനു ഭാരോദ്വഹനത്തിലാണ് ഇന്ന് തന്റെ സ്വപ്‌ന നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. വഴി മാറി സഞ്ചരിക്കേണ്ടി വന്നിട്ടും രാജ്യത്തിന്റെ പ്രതീക്ഷയും സ്വപ്‌നങ്ങളും കാത്ത് ഒളിംപിക് വേദിയില്‍ വെള്ളി മെഡലെന്ന ചരിത്രം നേട്ടം സ്വന്തമാക്കാന്‍ മീരാബായിക്ക് സാധിച്ചു. 'എന്റെ സഹോദരന്മാരും കസിന്‍സും ഫുട്‌ബോള്‍ കളിക്കും.

അവന്‍ മത്സരത്തിന് ശേഷം തിരിച്ചുവരുന്നത് വളരെ മുഴിഞ്ഞ വസ്ത്രങ്ങളുമായി ക്ഷീണിച്ച് അവശരായാണ്. ഞാന്‍ വൃത്തിയുള്ള മത്സരത്തില്‍ പങ്കെടുക്കണമെന്നാണ് ആഗ്രഹിച്ചത്. അതിനാല്‍ത്തന്നെ അമ്പെയ്ത്ത് താരമാകാന്‍ ആഗ്രഹിച്ചു. അവര്‍ വളരെ വൃത്തിയുള്ള വസ്ത്രം ധരിക്കുന്നവരും കാണാന്‍ ഭംഗിയുള്ളവരുമാണ്'-മീരാബായ് ചാനു പിടി ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Olympics 2021: ഫൈനലിൽ ഉന്നം പിഴച്ച് സൗരഭ്; ഇന്ത്യയ്ക്ക് ഇന്ന് രണ്ടാം മെഡൽ ഇല്ല

കഷ്ടപ്പാടുകളോട് പടവെട്ടി നേടിയ കരിയര്‍

കഷ്ടപ്പാടുകളോട് പടവെട്ടി നേടിയ കരിയര്‍

സാമ്പത്തിക പരാധീനതകളേറെയുള്ള കുടുംബത്തില്‍ വളര്‍ന്ന മീരാബായ് ചാനുവിനെ കായിക താരമാകണമെന്നത് വലിയ ആഗ്രഹമായിരുന്നു. 13ാം വയസിലാണ് കായിക താരമാകണമെന്ന മോഹം മീരാബായിയില്‍ ഉടലെടുത്തത്. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിനും 20 കിലോ മീറ്റര്‍ അപ്പുറമായിരുന്നു മീരയുടെ വീട്. കായികപരമായി വളരാനുള്ള യാതൊരു സംവിധാനങ്ങളുമില്ലാത്തിനാല്‍ 2008ല്‍ ഇംഫാലിനെ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെത്തി അമ്പെയ്ത്ത് പരിശീലനം നടത്താന്‍ ആഗ്രഹിച്ചെങ്കിലും അവസരം ലഭിച്ചില്ല.

ഒളിമ്പിക്സ് 2021: ചാംപ്യന്‍ ചാനു, ഭാരോദ്വഹനത്തില്‍ വെള്ളി - 17 വര്‍ഷത്തിനു ശേഷം ആദ്യം

അനിതാ ചാനുവിന്റെ സ്വാധീനം

അനിതാ ചാനുവിന്റെ സ്വാധീനം

സായിയില്‍ വെച്ച് നിയോഗം പോലെ മണിപ്പൂരുകാരിയായ ഭാരോദ്വഹന താരം കുഞ്ചറാണി ദേവിയെ മീരാബായ് കണ്ട് മുട്ടി. അത് കരിയറിലെ വഴിത്തിരിവായി. കുഞ്ചറാണിയില്‍ നിന്ന് ലഭിച്ച പ്രചോദനമായത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഭാഗ്യവശാല്‍ മുന്‍ അന്താരാഷ്ട്ര ഭാരോദ്വഹന താരവും പരിശീലകനുമായ അനിതാ ചാനുവിനെ മീരാബായ് കണ്ടുമുട്ടി. അവരാണ് മീരാബായിയുടെ കഴിവ് തിരിച്ചറിയുകയും ഭാരോദ്വഹത്തിലേക്ക് എത്തിക്കുകയും ചെയ്തത്.

Olympics 2021: ടെന്നിസ് സിംഗിള്‍സില്‍ സുമിത് നാഗലിന് വിജയം, ഒളിംപിക്‌സില്‍ ലിയാണ്ടര്‍ പേസിനു ശേഷം ആദ്യം

ജീവിതത്തില്‍ ഉയര്‍ത്തിയ ഭാരം ഏറെ

ജീവിതത്തില്‍ ഉയര്‍ത്തിയ ഭാരം ഏറെ

പരിശീലനത്തിലെത്താന്‍ 22 കിലോ മീറ്റര്‍ സഞ്ചരിക്കേണ്ടിയിരുന്നു. രാവിലെ 6 മണിക്ക് ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ രണ്ട് ബസ്സ് മാറി കയറണമായിരുന്നു. എന്നാല്‍ അതൊന്നും അവളുടെ പോരാട്ടവീര്യത്തെ തളര്‍ത്തിയില്ല. സഹോദരനെ പരിചരിക്കുന്നതോടൊപ്പം കാടുകളില്‍ നിന്ന് മരം മുറിച്ച് വരുമാനം കണ്ടെത്തിയാണ് മീരാബായ് തന്റെ കരിയര്‍ വളര്‍ത്തിയത്. ഇന്നിപ്പോള്‍ പിന്നിട്ട കഷ്ടപ്പാടുകളുടെയും സഹിച്ച ത്യാഗങ്ങളുടെയും ഫലമെന്നോളം ഒളിംപിക് വെള്ളി മെഡലിലേക്കെത്തുമ്പോള്‍ ഇത് മീരാബായിക്ക് സ്വന്തം ജീവനോളം വിലയുള്ളതാണ്.

അഭിനന്ദന പ്രവാഹം

അഭിനന്ദന പ്രവാഹം

വെള്ളി മെഡല്‍ നേട്ടത്തിന് പിന്നാലെ മീരാബായിക്ക് അഭിനന്ദന പ്രവാഹമാണ്. പ്രധാന മന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ മീരാബായിയെ അഭിനന്ദിച്ചു. കായിക മേഖലയിലെ പല പ്രമുഖരും മീരയെ അഭിനന്ദിക്കുകയും ആശംസ നേരുകയും ചെയ്തു. നേരത്തെ തന്നെ എല്ലാവരും പ്രതീക്ഷിച്ചിരുന്ന മെഡലായിരുന്നു മീരാബായിയുടേത്. ആ പ്രതീക്ഷ കാക്കാന്‍ മീരാബായിക്ക് സാധിക്കുകയും ചെയ്തു.

Story first published: Saturday, July 24, 2021, 13:12 [IST]
Other articles published on Jul 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X