For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒളിമ്പിക്‌സ് 2021: അമ്പെയ്ത്തില്‍ പുരുഷ ടീം ക്വാര്‍ട്ടറില്‍ തോറ്റു; ദക്ഷിണ കൊറിയക്ക് ജയം

ടോക്കിയോ: അമ്പെയ്ത്തിലെ ടീമിനത്തില്‍ ഇന്ത്യയുടെ പുരുഷ സംഘത്തിന് തോല്‍വി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണ കൊറിയക്ക് മുന്നിലാണ് ഇന്ത്യ കീഴടങ്ങിയത്. അതാനു ദാസ്, പ്രവീണ്‍ ജാദവ്, തരുണ്‍ദീപ് റായി ത്രയം മൂന്നു സെറ്റുകളിലും അടിയറവ് പറയുകയായിരുന്നു.

ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ സെറ്റില്‍ 8, 10, 10, 9, 9, 8 = 54 എന്ന സ്‌കോറില്‍ ഇന്ത്യ മത്സരം പിന്നിട്ടപ്പോള്‍ നാലു തവണ 10 സ്‌കോറ് കുറിച്ചുകൊണ്ടാണ് ദക്ഷിണ കൊറിയ അപായമണി മുഴക്കിയത്. ആദ്യ സെറ്റിലെ ദക്ഷിണ കൊറിയയുടെ സ്‌കോര്‍ 10, 10, 9, 10, 10, 10 എന്നിങ്ങനെ മൊത്തം 59.

Olympics 2021: Mens Team Archery - India Loses To Republic Of Korea In Quarter Final

രണ്ടാം സെറ്റില്‍ നാലു തവണ 10 സ്‌കോര്‍ കുറിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. എന്നാല്‍ ആദ്യത്തേയും അവസാനത്തേയും ശ്രമങ്ങളില്‍ ഇന്ത്യ പിന്നിലായി. മത്സരത്തില്‍ വലിയ വിലയും ടീം ഇതിന് നല്‍കി. 9, 10, 10, 10, 10, 8 എന്നിങ്ങനെ മൊത്തം 57 എന്ന നിലയിലാണ് രണ്ടാം സെറ്റ് ഇന്ത്യ പൂര്‍ത്തിയാക്കിയത്. മറുഭാഗത്ത് ദക്ഷിണ കൊറിയ 10, 9, 10, 10, 10, 10 എന്നിങ്ങനെ മൊത്തം 59 എന്ന നിലയും കയ്യടക്കി. നിര്‍ണായകമായ മൂന്നാം സെറ്റിലും ഇന്ത്യയ്ക്ക് കൈപ്പിഴച്ചു. 9, 9, 8, 9, 10, 9 എന്നിങ്ങനെ മൊത്തം 54 സ്‌കോറാണ് ഇന്ത്യ കണ്ടെത്തിയത്. എതിരാളികള്‍ 8, 10, 10, 9, 10, 9 എന്നിങ്ങനെ മൊത്തം 56 സ്‌കോറും കുറിച്ചു. ഇതോടെ ഇന്ത്യ മൂന്നാം സെറ്റും മത്സരവും തോറ്റു.

നേരത്തെ, കസാക്കിസ്താനെ 6-2 എന്ന നിലയ്ക്ക് തറപറ്റിച്ചാണ് ഇന്ത്യ ക്വാര്‍ട്ടര്‍ യോഗ്യത നേടിയത്. ആവേശകരമായ പ്രീക്വാര്‍ട്ടറിലെ ആദ്യ സെറ്റില്‍ ഇന്ത്യന്‍ സംഘം 55-54 എന്ന നിലയ്ക്കും രണ്ടാം സെറ്റില്‍ 52-50 എന്ന നിലയ്ക്കുമാണ് ഇന്ത്യ മുന്നേറിയത്. പക്ഷെ മൂന്നാം സെറ്റില്‍ കസാക്ക് താരങ്ങള്‍ തിരിച്ചടിച്ചതോടെ മത്സരം വാശിയേറി. 57-56 എന്ന നിലയ്ക്ക് കസാക്കിസ്താന്‍ ടീമാണ് മൂന്നാം സെറ്റ് കയ്യടക്കിയത്. പക്ഷെ നാലാം സെറ്റില്‍ 56-54 എന്ന സ്‌കോര്‍നില കണ്ടെത്തിയ ഇന്ത്യന്‍ സംഘം ക്വാര്‍ട്ടറിലേക്ക് ചുവടുവെച്ചു.

തിങ്കളാഴ്ച്ച ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സിലും ഇന്ത്യയ്ക്ക് തോല്‍വി പിണഞ്ഞിട്ടുണ്ട്. ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ത്യയുടെ സാത്വിക്‌സായിരാജ് റാണിക്‌റെഡ്ഢി - ചിരാഗ് ഷെട്ടി സഖ്യം ഇന്തോന്യേയുടെ മാര്‍ക്കസ് ഫെര്‍ണാല്‍ഡി ഗിഡിയണ്‍ - കെവിന്‍ സഞ്ജയ സുഖമുല്‍ജോ കൂട്ടുകെട്ടിനോടാണ് കീഴടങ്ങിയത്. ഇന്ത്യയുടെ തോല്‍വി നേരിട്ടുള്ള സെറ്റുകള്‍ക്കാണുതാനും. സ്‌കോര്‍: 21-13, 21-12

ടേബിള്‍ ടെന്നീസ് വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ സുതിര്‍ത മുഖര്‍ജിയും ഇന്ന് തോറ്റഉ. പോര്‍ച്ചുഗലിന്റെ ഫു യുവിനോട് നേരിട്ട നാലു സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്റെ കീഴടങ്ങല്‍. സ്‌കോര്‍: 11-3, 11-3, 11-5, 11-5.

Story first published: Monday, July 26, 2021, 11:12 [IST]
Other articles published on Jul 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+