For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒളിമ്പിക്‌സ് 2021: രണ്ടാം ഹീറ്റ്‌സില്‍ സജന്‍ പ്രകാശ് നാലാമത്, സെമി യോഗ്യതയില്ല

ടോക്കിയോ: നീന്തലില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിലെ രണ്ടാം ഹീറ്റ്‌സില്‍ ഇന്ത്യന്‍ താരം സജന്‍ പ്രകാശ് നാലാമത്. 1 മിനിറ്റും 57 സെക്കന്‍ഡും 22 മില്ലി സെക്കന്‍ഡും കൊണ്ട് താരം മത്സരം പൂര്‍ത്തിയാക്കി.

ഈ ഇനത്തില്‍ നോര്‍വെയുടെ ടൊമോ സെനിമോട്ടോ ഹവാസാണ് ഒന്നാമതെത്തിയത്. 1 മിനിറ്റും 56 സെക്കന്‍ഡും 30 മില്ലിസെക്കന്‍ഡും ഇദ്ദേഹം രേഖപ്പെടുത്തി. സിംഗപ്പൂരിന്റെ ക്വാഹ് സെങ് വെനാണ് രണ്ടാമന്‍. 1 മിനിറ്റും 56 സെക്കന്‍ഡും 42 മില്ലിസെക്കന്‍ഡും സെന്‍ കുറിച്ചു. മൂന്നാമതെത്തിയ അയര്‍ലണ്ട് താരം ബ്രെണ്ടന്‍ഡ് ഹൈലാന്‍ഡ് 1 മിനിറ്റും 57 സെക്കന്‍ഡും 9 മില്ലിസെക്കന്‍ഡുമാണ് കണ്ടെത്തിയത്.

Olympics 2021: Mens Swimming - Sajan Prakash Fails To Qualify

ഇതോടെ പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സെമിയില്‍ സജന്‍ പ്രകാശിന് കടക്കാനായില്ല. 100 മീറ്റര്‍ മത്സരത്തിലും അഞ്ചാം സ്ഥാനത്താണ് ഇന്ത്യന്‍ താരമെത്തിയത്. നേരത്തെ, ഒളിമ്പിക് യോഗ്യതാ മത്സരത്തില്‍ എ മാര്‍ക്ക് കരസ്ഥമാക്കിയാണ് സജന്‍ പ്രകാശ് ടോക്കിയോയിലേക്ക് വിമാനം കയറിയത്. 1:56:0.38 എന്നിങ്ങനെയായിരുന്നു ഇദ്ദേഹം കുറിച്ച സമയവും. നിലവില്‍ ഒളിമ്പിക് യോഗ്യതാ മത്സരത്തില്‍ എ മാര്‍ക്ക് നേടിയ ഇന്ത്യയിലെ ആദ്യത്തെ നീന്തല്‍ താരമാണ് സജന്‍ പ്രകാശ്.

പറഞ്ഞുവരുമ്പോള്‍ തിങ്കളാഴ്ച്ച കാര്യമായ നേട്ടങ്ങള്‍ കുറിക്കാന്‍ ഇന്ത്യന്‍ സംഘത്തിന് കഴിഞ്ഞിട്ടില്ല. അമ്പെയ്ത്തിലും ടേബിള്‍ ടെന്നീസിലും ബോക്‌സിങ്ങിലും ബാഡ്മിന്റണിലുമെല്ലാം ഇന്ത്യ അമ്പെ പരാജയപ്പെട്ടു.

ബോക്‌സിങ്ങില്‍ ഇന്ത്യയുടെ ആശിഷ് കുമാരി ചൗധരി കനത്ത തോല്‍വി ഏറ്റുവാങ്ങി. പുരുഷന്മാരുടെ മിഡില്‍വെയ്റ്റ് വിഭാഗത്തിലെ (69-75 കിലോ) റൗണ്ട് 32 മത്സരത്തില്‍ ചൈനീസ് താരം എര്‍ബിക്കെ തുവോഹത്തയോട് കീഴടങ്ങിയാണ് ആശിഷിന്റെ മടക്കം. 5-0 എന്ന വമ്പന്‍ പരാജയമാണ് കന്നി ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ താരം ഏറ്റുവാങ്ങിയത്.

വനിതാ വിഭാഗം ടേബിള്‍ ടെന്നീസ് മൂന്നാം റൗണ്ടില്‍ ഇന്ത്യയുടെ മാനിക ബത്രയും മടങ്ങി. ഓസ്ട്രിയയുടെ സോഫിയ പോള്‍ക്കനോവയോട് നേരിട്ടുള്ള നാലു സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരം തോറ്റത്. സ്‌കോര്‍: 11-8, 11-2, 11-5, 11-7.

അമ്പെയ്ത്തിലെ ടീമിനത്തില്‍ ഇന്ത്യയുെട പുരുഷ സംഘം ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു. ദക്ഷിണ കൊറിയക്ക് മുന്നിലാണ് ഇന്ത്യ കീഴടങ്ങിയത്. അതാനു ദാസ്, പ്രവീണ്‍ ജാദവ്, തരുണ്‍ദീപ് റായി ത്രയം മൂന്നു സെറ്റുകളിലും അടിയറവ് പറയുകയായിരുന്നു.

ഇന്ന് ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സിലും ഇന്ത്യയ്ക്ക് തോല്‍വി പിണഞ്ഞു. ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ത്യയുടെ സാത്വിക്‌സായിരാജ് റാണിക്‌റെഡ്ഢി - ചിരാഗ് ഷെട്ടി സഖ്യം ഇന്തോന്യേയുടെ മാര്‍ക്കസ് ഫെര്‍ണാല്‍ഡി ഗിഡിയണ്‍ - കെവിന്‍ സഞ്ജയ സുഖമുല്‍ജോ കൂട്ടുകെട്ടിനോടാണ് കീഴടങ്ങിയത്. ഇന്ത്യയുടെ തോല്‍വി നേരിട്ടുള്ള സെറ്റുകള്‍ക്കാണുതാനും. സ്‌കോര്‍: 21-13, 21-12

ടേബിള്‍ ടെന്നീസ് വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ സുതിര്‍ത മുഖര്‍ജിയും ഇന്ന് തോറ്റു. പോര്‍ച്ചുഗലിന്റെ ഫു യുവിനോട് നേരിട്ട നാലു സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്റെ കീഴടങ്ങല്‍. സ്‌കോര്‍: 11-3, 11-3, 11-5, 11-5.

Story first published: Monday, July 26, 2021, 16:26 [IST]
Other articles published on Jul 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+