വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: അമ്പെയ്ത്തില്‍ അതാനു ദാസ് മുന്നോട്ട്, എലിമിനേഷന്‍ റൗണ്ടുകളിൽ തുടരെ ജയം

ടോക്കിയോ: അമ്പെയ്ത്തില്‍ അതാനു ദാസിന് വീണ്ടും ജയം. 1/16 എലിമിനേഷന്‍ റൗണ്ടിലെ ഇഞ്ചോടിഞ്ച് മത്സരത്തില്‍ അതാനു ദാസ് ദക്ഷിണ കൊറിയയുടെ ജിങ്ങ്യക്ക് ഓയെ പരാജയപ്പെടുത്തി. 6-5 എന്ന നിലയ്ക്കാണ് ഇന്ത്യന്‍ താരം ജയിച്ചു കയറിയത്. അഞ്ച് സെറ്റുകള്‍ക്ക് ശേഷം നടന്ന ഷൂട്ട് ഓഫ് പോയിന്റിലൂടെയാണ് അതാനു ദാസിന്റെ ജയം. ഷൂട്ട് ഓഫില്‍ അതാനു ദാസ് 10 സ്‌കോര്‍ കുറിച്ചപ്പോള്‍ ജിങ്ങ്യക്ക് ഓയ്ക്ക് 9 പോയിന്റ് നേടാനേ കഴിഞ്ഞുള്ളൂ.

ചൈനീസ് തായ് പേയുടെ യു ചെങ് ഡെങ്ങിനെ പരാജയപ്പെടുത്തിയാണ് അതാനു ദാസ് ആദ്യ എലിമിനേഷന്‍ റൗണ്ട് (1/32) പിന്നിട്ടത്. 6-4 എന്ന നിലയ്ക്കാണ് താരത്തിന്റെ ജയം. ആദ്യ സെറ്റു മുതല്‍ക്കെ മത്സരത്തില്‍ മുന്നിട്ടു നില്‍ക്കാന്‍ അതാനുവിന് സാധിച്ചിരുന്നു. മത്സരം അഞ്ച് സെറ്റുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 27, 27, 28, 27, 28 എന്ന സ്‌കോറാണ് അതാനു ദാസ് കുറിച്ചത്. യു ചെങ് ഡെങ്ങിന്റെ പ്രകടനം 26, 28, 26, 28, 26 എന്ന നിലയിലും പരസ്യവസാനിച്ചു.

Olympics 2021: Mens Individual Archery - Atanu Das Wins Against Chinese Taipeis Yu-Cheng Deng

ഒളിമ്പിക്‌സില്‍ വ്യാഴാഴ്ച്ച മികച്ച തുടക്കമാണ് ഇന്ത്യന്‍ താരങ്ങള്‍ കുറിച്ചിരിക്കുന്നത്. വനിതാ ബാഡ്മിന്റണില്‍ പിവി സിന്ധു വ്യക്തിഗത ഇനത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടി. പ്രീ-ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന്റെ മിയ ബിഷ്‌ഫെല്‍റ്റിനെതിരെ മിന്നും ജയമാണ് ഇന്ത്യന്‍ താരം കണ്ടെത്തിയത്. 40 മിനിറ്റുകൊണ്ടുതന്നെ ജയം കൈപ്പിടിയിലാക്കാന്‍ സിന്ധുവിന് കഴിഞ്ഞു. സ്‌കോര്‍: 21-15, 21-13. ആദ്യ സെറ്റില്‍ പിന്നില്‍പ്പോയതിന് ശേഷമാണ് സിന്ധുവിന്റെ ഗംഭീര തിരിച്ചുവരവ്. ടോക്കിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് പിവി സിന്ധു. ടോക്കിയോ ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ സിന്ധു മാത്രമാണ് ഇനിയുടെ സാന്നിധ്യവും. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ അകാനെ യമഗുച്ചിയുമായി സിന്ധു അങ്കം കുറിക്കും.

പുരുഷ ഹോക്കിയിലും ഇന്ന് ഉജ്ജ്വല വിജയം നേടിയിട്ടുണ്ട്. നിലവിലെ ചാംപ്യന്മാരായ അര്‍ജന്റീനയെ ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ത്യന്‍ സംഘം കീഴടക്കി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ വിജയക്കൊടി പാറിച്ചത്. ജയത്തോടെ ടീം ഇന്ത്യ നോക്കൗട്ട് റൗണ്ടിലും കടന്നു. ടോക്കിയോ ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യയുടെ മൂന്നാമത്തെ ജയമാണ് ഇന്നത്തേത്. ശക്തരായ അര്‍ജന്റീനയ്ക്ക് എതിരെ വരുണ്‍ കുമാര്‍, വിവേക് സാഗര്‍ പ്രസാദ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോള്‍ കുറിച്ചത്. ഇതോടെ പൂള്‍ എയില്‍ ഇന്ത്യ രണ്ടാമതെത്തി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയ്ക്ക് ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്. ജപ്പാനാണ് അടുത്ത എതിരാളി.

Story first published: Thursday, July 29, 2021, 8:43 [IST]
Other articles published on Jul 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X