Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിമ്പിക്‌സ് 2021: അമ്പെയ്ത്തില്‍ വീണ്ടും നിരാശ, തരുണ്‍ദീപ് റായി പുറത്ത്

ടോക്കിയോ: അമ്പെയ്ത്തില്‍ ഇന്ത്യയുടെ നിരാശ തുടരുന്നു. പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ തരുണ്‍ദീപ് ദായിക്ക് തോല്‍വി. ആവേശകരമായ രണ്ടാം എലിമിനേഷന്‍ റൗണ്ടില്‍ ഇസ്രായേലിന്റെ ഷാനി ഇറ്റെയോടാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം. ഇതോടെ ടോക്കിയോ ഒളിമ്പിക്‌സില്‍ തരുണ്‍ദീപ് റായുടെ പ്രതീക്ഷകളും അവസാനിച്ചു. 6-5 എന്ന നിലയ്ക്കാണ് തരുണ്‍ദീപ് മത്സരം പൂര്‍ത്തിയാക്കിയത്. 24, 27, 27, 28, 27 എന്നിങ്ങനെയാണ് ഇന്ത്യന്‍ താരത്തിന്റെ സ്‌കോര്‍. ഇസ്രായേല്‍ താരം കുറിച്ച സ്‌കോര്‍ 28, 26, 27, 27, 28 എന്നിങ്ങനെയും.

Olympics 2021: Mens Archery, Individual, Tarundeep Rai Loses In Elimination Rounds

ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ഉക്രൈന്റെ ഒലെക്‌സി ഹന്‍ബിനെ പരാജയപ്പെടുത്തിയാണ് തരുണ്‍ദീപ് റായി മുന്നോട്ടേക്ക് യോഗ്യത നേടിയത്. പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ 6-4 എന്ന നിലയ്ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം. 25, 27, 27, 26, 28 എന്ന സ്‌കോര്‍ തരുണ്‍ദീപ് റായ് കുറിച്ചപ്പോള്‍ ഒലെക്‌സി ഹന്‍ബിന്‍ 25, 28, 27, 24, 25 എന്ന സ്‌കോറില്‍ മത്സരം അവസാനിപ്പിച്ചു.

ഇതേസമയം, ബുധനാഴ്ച്ച ഒരുപിടി പ്രതീക്ഷകള്‍ ഇന്ത്യന്‍ ക്യാംപില്‍ നിന്നും ഉയരുന്നുണ്ട്. തുഴച്ചില്‍ വിഭാഗത്തില്‍ ഇന്ത്യയുടെ അര്‍ജുന്‍ ലാല്‍ ജഠ് - അരവിന്ദ് സിങ് സഖ്യം ലൈറ്റ്‌വെയ്റ്റ് ഇനത്തിലെ പുരുഷ ഡബിള്‍ സ്‌കള്‍സ് ഫൈനല്‍ ബിയിലേക്ക് യോഗ്യത നേടി. യോഗ്യതാ മത്സരത്തില്‍ 6:24.41 എന്ന സമയം കുറിക്കാന്‍ ഇന്ത്യന്‍ സംഘത്തിനായി. ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായ പിവി സിന്ധുവും ബാഡ്മിന്റണില്‍ മുന്നേറുന്നുണ്ട്. രാവിലെ നടന്ന ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഹോങ്കോങ്ങിന്റെ ചിയുങ് ഗാന്‍ യിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്താന്‍ പിവി സിന്ധുവിന് സാധിച്ചു. സ്‌കോര്‍: 21-9, 21-16. ഇതോടെ 16 ആം റൗണ്ടിലേക്ക് സിന്ധു യോഗ്യതയും നേടി.

വനിതാ ഹോക്കിയില്‍ ഇന്ത്യ തോല്‍വി നേരിട്ടിട്ടുണ്ട്. രാവിലെ ബ്രിട്ടണിനോട് ഇന്ത്യന്‍ സംഘം തോറ്റു. നാലിനെതിരെ ഒരു ഗോള്‍ കുറിക്കാന്‍ മാത്രമേ ഇന്ത്യന്‍ പെണ്‍പടയ്ക്ക് സാധിച്ചുള്ളൂ. നിലവില്‍ ഒരു മെഡല്‍ മാത്രമാണ് ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യ കുറിച്ചിരിക്കുന്നത്. വനിതകളുടെ 49 കിലോ ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവാണ് ഇന്ത്യയ്ക്ക് വെള്ളി മെഡല്‍ നേടിത്തന്നത്. ഒളിമ്പിക്‌സ് മുന്നേറവെ, ഇന്ത്യയുടെ അമ്പെയ്ത്ത്, ഷൂട്ടിങ് സംഘങ്ങള്‍ നിരാശജനകമായ പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്.

Story first published: Wednesday, July 28, 2021, 9:31 [IST]
Other articles published on Jul 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+