For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ഷൂട്ടിങ്ങില്‍ നിരാശ, മനു ഭാക്കർ പുറത്ത്

ടോക്കിയോ: ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ റാപ്പിഡ് റൗണ്ടില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ 11 ആം സ്ഥാനത്ത് മത്സരം അവസാനിപ്പിച്ചു. പട്ടികയിലെ ആദ്യ എട്ടു പേരാണ് ഫൈനലിലേക്ക് യോഗ്യത നേടുക. പ്രിസിഷന്‍ റൗണ്ടിലെ പ്രകടനം അടിസ്ഥാനപ്പെടുത്തി അഞ്ചാം സ്ഥാനം കയ്യടക്കിയാണ് മനു ഭാക്കര്‍ റാപ്പിഡ് റൗണ്ട് ആരംഭിച്ചത്. റാപ്പിഡ് റൗണ്ട് ആദ്യ സീരീസില്‍ താരം 96 സ്‌കോര്‍ കുറിച്ചു. ഈ അവസരത്തില്‍ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തേക്ക് താരം പിന്തള്ളപ്പെട്ടിരുന്നു. രണ്ടാം റാപ്പിഡ് സീരീസില്‍ 97 സ്‌കോര്‍ കണ്ടെത്തിയ മനു ഭാക്കര്‍ മൂന്നാം സീരീസിലും ഇതുതന്നെ ആവര്‍ത്തിച്ചു. 582 സ്‌കോറുമായാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്.

Olympics 2021: Manu Bhaker fails to qualify for 25m Pistol event final

വെള്ളിയാഴ്ച്ച ഒരുപിടി നിരാശകള്‍ ഇന്ത്യന്‍ ക്യാംപിലുണ്ട്. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യയുടെ റാഹി സര്‍നോബാത് പുറത്തായി. റാപ്പിഡ് റൗണ്ടില്‍ 286 പോയിന്റ് കുറിക്കാനേ താരത്തിന് സാധിച്ചുള്ളൂ. ഇതോടെ മൊത്തം 573 പോയിന്റുമായി സര്‍നോബാത് 32 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പില്‍ ചേസില്‍ ഇന്ത്യയുടെ അവിനാഷ് മുകുന്ദ് സേബിളും പരാജയപ്പെട്ടിട്ടുണ്ട്. എന്നാല്‍ ദേശീയ റെക്കോര്‍ഡ് ഭേദിക്കാന്‍ സേബിളിന് മത്സരത്തില്‍ സാധിച്ചു. 8:18:12 എന്ന സമയം കൊണ്ടാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്.

മറുഭാഗത്ത് അമ്പെയ്ത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി വ്യക്തിഗത ഇനത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടി. മുന്‍ ലോക ചാംപ്യനായ റഷ്യയുടെ സീനിയ പെറോവയെയാണ് ദീപിക പരാജയപ്പെടുത്തിയത്. ഷൂട്ട് ഓഫ് പോയിന്റ് അടിസ്ഥാനപ്പെടുത്തിയാണ് ദീപികയുടെ ജയം. ഇഞ്ചോടിഞ്ച് നിന്ന മത്സരത്തിലെ ആദ്യ അഞ്ച് സെറ്റുകള്‍ 5-5 എന്ന നിലയിലാണ് ഇരു താരങ്ങളും പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഷൂട്ട് ഓഫിലേക്ക് മത്സരം കടന്നു. നിര്‍ണായക നിമിഷത്തില്‍ 27 -കാരിയായ ദീപിക പതറിയില്ല. 'പെര്‍ഫക്ട് ടെന്‍' കുറിച്ചുകൊണ്ട് പെറോവയെ ദീപിക കീഴ്‌പ്പെടുത്തി. 2016 റിയോ ഒളിമ്പിക്‌സിലെ ടീമിനത്തില്‍ വെള്ളി നേടിയ താരമാണ് സീനിയ പെറോവ.

Story first published: Friday, July 30, 2021, 8:18 [IST]
Other articles published on Jul 30, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+