വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് 75 ലക്ഷം; വെള്ളി ജയിച്ചാൽ 40 ലക്ഷം — പാരിതോഷികം പ്രഖ്യാപിച്ച് ഐഒഎ

ദില്ലി: ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ ജയിക്കുന്ന കായിക താരങ്ങള്‍ക്ക് 75 ലക്ഷം രൂപ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) പാരിതോഷികം പ്രഖ്യാപിച്ചു. വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 40 ലക്ഷം രൂപയും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം രൂപയുമാണ് അസോസിയേഷന്‍ നല്‍കുക. ഉപദേശക സമിതിയുടെ ശുപാര്‍ശ കൂടി കണക്കിലെടുത്താണ് ഐഒഎ സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുന്നത്. ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തിലെ എല്ലാ അത്‌ലീറ്റുകള്‍ക്കും 1 ലക്ഷം രൂപ വീതം നല്‍കാനും അസോസിയേഷന്‍ വ്യാഴാഴ്ച്ച തീരുമാനിച്ചു.

Olympics 2021: IOA Announces Rs 75 Lakh Cash Prize To Gold Medal Winners, Rs 40 Lakh To Silver Medalists

ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ക്ക് (എന്‍എസ്എഫ്) 25 ലക്ഷം രൂപയാണ് ബോണസ് തുക. മെഡല്‍ ജേതാക്കളായ എന്‍എസ്എഫ് കേന്ദ്രങ്ങള്‍ക്ക് 30 ലക്ഷം രൂപ വീതം പാരിതോഷികം പ്രത്യേകം ലഭിക്കും. ദേശീയ സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ ഭാഗമായ മറ്റു അംഗങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതവും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ നല്‍കും. ഇതാദ്യമായാണ് മെഡല്‍ ജേതാക്കള്‍ക്കും മെഡല്‍ സാധ്യത ഒരുക്കുന്ന സ്‌പോര്‍ട്‌സ് ഫെഡറേഷനുകള്‍ക്കും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സമ്മാനത്തുക പ്രഖ്യാപിക്കുന്നതെന്ന് ഐഒഎ ജനറല്‍ സെക്രട്ടറി രാജീവ് മേത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തിലെ ഓരോരുത്തര്‍ക്കും 50 ഡോളര്‍ വീതം ദിവസബത്ത അനുവദിക്കാനും ഉപദേശക സമിതി അസോസിയേഷനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതത് സംസ്ഥാനങ്ങളിലെ ഒളിമ്പിക് അസോസിയേഷനുകള്‍ക്ക് 15 ലക്ഷം രൂപ വീതം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ കൈമാറും. സംസ്ഥാനതലത്തില്‍ കൂടുതല്‍ കായിക താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനും അടിസ്ഥാനസൗകര്യവികസനങ്ങള്‍ക്കുമായി ദേശീയ അസോസിയേഷന്‍ നല്‍കുന്ന സംഭാവനയാണിത്.

ഈ വര്‍ഷം ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഇന്ത്യ ടോക്കിയോയില്‍ ചെന്നിരിക്കുന്നത്. ഇക്കുറി 127 താരങ്ങള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുക്കും. വെള്ളിയാഴ്്ച്ചയാണ് ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമാവുന്നത്. ജൂലായ് 23 മുതല്‍ ഓഗസ്റ്റ് 8 വരെ മത്സരങ്ങള്‍ നീളും. കഴിഞ്ഞവര്‍ഷം കോവിഡ് മഹാമാരിയെത്തുടര്‍ന്നാണ് ടോക്കിയോ ഒളിമ്പിക്‌സ് നീട്ടിവെച്ചത്.

Story first published: Thursday, July 22, 2021, 22:03 [IST]
Other articles published on Jul 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X