ഒളിമ്പിക്‌സ് 2021: ഷൂട്ടിങ് മിക്‌സഡ് ഇനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി, നിരാശ

ടോക്കിയോ: ഒളിമ്പിക്‌സില്‍ അഞ്ചാം ദിനം ഇന്ത്യയ്ക്ക് നിരാശയോടെ തുടക്കം. ഷൂട്ടിങ്ങിലെ ടീം ഇനങ്ങളില്‍ ഇന്ത്യന്‍ സംഘത്തിന് തോല്‍വി. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ഇനത്തില്‍ ഇന്ത്യയ്ക്കായി പങ്കെടുത്ത മനു ഭാക്കര്‍ - സൗരഭ് ചൗധരി, യശസ്വിനി ദേശ്വാള്‍ - അഭിഷേക് വേര്‍മ സഖ്യങ്ങള്‍ യോഗ്യത റൗണ്ടുകളില്‍ പുറത്തായി. യശസ്വിനി ദേശ്വാളും അഭിഷേക് വേര്‍മയും ഒന്നാംഘട്ട യോഗ്യതാ റൗണ്ടിലാണ് പരാജയപ്പെട്ടത്.

ആദ്യ സീരീസില്‍ മനു ഭാക്കര്‍ - സൗരഭ് ചൗധരി സഖ്യം 200 -ല്‍ 195 പോയിന്റ് കുറിച്ചപ്പോള്‍ യശസ്വിനി ദേശ്വാള്‍ - അഭിഷേക് വേര്‍മ സഖ്യം കുറിച്ചത് 187 പോയിന്റാണ്. രണ്ടാം സീരീസില്‍ മനു ഭാക്കര്‍ - സൗരഭ് ചൗധരി സഖ്യം 194 പോയിന്റ് കയ്യടക്കി; യശസ്വിനി ദേശ്വാള്‍ - അഭിഷേക് വേര്‍മ സഖ്യം 189 പോയിന്റും. മൂന്നാമത്തെ സീരീസിലും യശസ്വിനി ദേശ്വാള്‍ - അഭിഷേക് വര്‍മ കൂട്ടുകെട്ട് പിന്നില്‍പ്പോയി. ഇരുവരും ചേര്‍ന്ന് 188 പോയിന്റാണ് ഈ ഘട്ടത്തില്‍ കണ്ടെത്തിയത്. മറുഭാഗത്ത് മനു ഭാക്കര്‍ - സൗരഭ് ചൗധരി ജോടി 193 പോയിന്റുമായി ഒന്നാംഘട്ട യോഗ്യതാ മത്സരം പൂര്‍ത്തിയാക്കി.

ആദ്യ എട്ടു ടീമുകളാണ് രണ്ടാംഘട്ട യോഗ്യതാ റൗണ്ടിലേക്ക് കടക്കുന്നത്. മൊത്തം 582 പോയിന്റുമായി ഒന്നാം സ്ഥാനത്തോടെയാണ് മനു ഭാക്കര്‍ - സൗരഭ് ചൗധരി സഖ്യത്തിന്റെ രണ്ടാംഘട്ട യോഗ്യതാ റൗണ്ടിലേക്കുള്ള പ്രവേശം. ഇതേസമയം, 564 പോയിന്റ് കുറിച്ച് 17 ആം സ്ഥാനം നേടിയ യശസ്വിനി ദേശ്വാള്‍ - അഭിഷേക് വേര്‍മ ജോടിയുടെ പ്രയാണം ഇവിടെ അവസാനിച്ചു. വന്‍പ്രതീക്ഷകളോടെയാണ് രണ്ടാംഘട്ട യോഗ്യതാ റൗണ്ട് ആരംഭിച്ചത്. പട്ടികയില്‍ ആദ്യമെത്തുന്ന രണ്ടു ടീമുകള്‍ സ്വര്‍ണ മെഡലിനായി മത്സരിക്കും; മൂന്നും നാലും സ്ഥാനത്തുള്ളവര്‍ വെങ്കലത്തിനായും പോരിനിറങ്ങും.

എന്നാല്‍ ആദ്യ സീരീസില്‍ ഇന്ത്യന്‍ ജോടി 200 -ല്‍ 188 പോയിന്റ് മാത്രമാണ് നേടിയത്. രണ്ടാം സീരിസില്‍ 192 പോയിന്റും സംഘം കണ്ടെത്തി. ഇതോടെ പട്ടികയില്‍ 400 -ല്‍ 380 പോയിന്റുമായി മനു ഭാക്കര്‍ - സൗരഭ് ചൗധരി സഖ്യത്തിന്റെ പ്രയാണത്തിന് തിരശ്ശീല വീണു. പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഇവര്‍ ഇടം കണ്ടെത്തിയത്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Read more about: olympics 2021
Story first published: Tuesday, July 27, 2021, 7:13 [IST]
Other articles published on Jul 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X