വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: അമ്പെയ്ത്തില്‍ തിരിച്ചടി, മിക്‌സഡ് ടീമിനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ പുറത്ത്

ദീപിക കുമാരി- പ്രവീണ്‍ ജാദവ് സഖ്യമാണ് മല്‍സരിച്ചത്

1

ടോക്കിയോ: അമ്പെയ്ത്തില്‍ ഇന്ത്യക്കു തിരിച്ചടി തുടരുകയാണ് മിക്‌സഡ് ടീമിനത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി- പ്രവീണ്‍ ജാദവ് സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായി. ഈയിനത്തിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ ദക്ഷിണ കൊറിയയോടു 2-6നായിരുന്നു ഇന്ത്യയുടെ പരാജയം. നേരത്തേ ചൈനീസ് തായ്‌പേയിയെ പരാജയപ്പെടുത്തി ക്വാര്‍ട്ടറിലേക്കു യോഗ്യത നേടിയ ദീപിക- പ്രവീണ്‍ സഖ്യത്തിന് കൊറിയക്കെതിരേ ഈ മികവ് ആവര്‍ത്തിക്കാനായില്ല.

പ്രീക്വാര്‍ട്ടറില്‍ ചൈനീസ് തായിപേയിക്കെതിരെ തോല്‍വിയുടെ വക്കില്‍ നിന്നായിരുന്നു തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി ഇന്ത്യ സഖ്യം അവസാന എട്ടിലേക്കു യോഗ്യത നേടിയത്. മല്‍സത്തില്‍ ഇന്ത്യ ഒരു ഘട്ടത്തില്‍ 1-3നു പിറകിലായിരുന്നു. പക്ഷെ പൊരുതിക്കയറിയ ദീപിക- ജാദവ് സഖ്യം 5-3ന്റെ ജയവും ക്വാര്‍ട്ടര്‍ ബെര്‍ത്തും കൈക്കലാക്കുകയായിരുന്നു.

Olympics 2021: ഫൈനലിൽ ഉന്നം പിഴച്ച് സൗരഭ്; ഇന്ത്യയ്ക്ക് ഇന്ന് രണ്ടാം മെഡൽ ഇല്ലOlympics 2021: ഫൈനലിൽ ഉന്നം പിഴച്ച് സൗരഭ്; ഇന്ത്യയ്ക്ക് ഇന്ന് രണ്ടാം മെഡൽ ഇല്ല

'ഇനിയും രണ്ട് ടീമിനെയെങ്കിലും പ്രഖ്യാപിക്കാനാവും, ഏത് വലിയ ടൂര്‍ണമെന്റും ജയിക്കും'- ഹര്‍ദിക് പാണ്ഡ്യ'ഇനിയും രണ്ട് ടീമിനെയെങ്കിലും പ്രഖ്യാപിക്കാനാവും, ഏത് വലിയ ടൂര്‍ണമെന്റും ജയിക്കും'- ഹര്‍ദിക് പാണ്ഡ്യ

യുമെനോഷിമ ഫൈനല്‍ ഫീല്‍ഡില്‍ നടന്ന ക്വാര്‍ട്ടറില്‍ കൊറിയയുടെ ആന്‍ സാന്‍- കിം ജെ ഡിയോക്ക് സഖ്യമാണ് ദീപിക- ജാദവ് ജോടിയെ പരാജയപ്പെടുത്തിയത്. മല്‍സരത്തിലുടനീളം എ ക്ലാസ് പ്രകടനമായിരുന്നു കൊറിയന്‍ ജോടി കാഴ്ചവച്ചത്.

ആദ്യ രണ്ടു സെറ്റുകളില്‍ കൊറിയന്‍ താരങ്ങളുടെ ആധിപത്യമായിരുന്നു കണ്ടത്. മൂന്നാം സെറ്റില്‍ ഇന്ത്യന്‍ ജോടി കളിയിലേക്കു തിരിച്ചുവന്നു. സ്‌കോര്‍ലൈന്‍ അവര്‍ 4-2 ആക്കുകയും ചെയ്തു. നാലാം സെറ്റില്‍ ദീപിക- ജാദവ് ജോടി സ്‌കോര്‍ ചെയ്തത് 33 ആയിരുന്നു. എന്നാല്‍ കൊറിയന്‍ ജോടി 36 നേടിയതോടെ മല്‍സരവും കൈക്കലാക്കി.

Story first published: Saturday, July 24, 2021, 13:57 [IST]
Other articles published on Jul 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X