Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിംപിക്സ് 2021: തുഴച്ചിലിൽ കറുത്ത കുതിരകളാകാൻ ഇന്ത്യ; അർജുൻ-അരവിന്ദ് സഖ്യം സെമിയിൽ

ടോക്കിയോ: ഒളിംപിക്സ് തുഴച്ചിലിൽ ഇന്ത്യൻ സംഘം സെമിയിൽ. പുരുഷന്‍മാരുടെ ലൈറ്റ് വെയിറ്റ് ഡബിള്‍സ് തുഴച്ചിലിലാണ് ഇന്ത്യയുടെ അരവിന്ദ് സിംഗും അര്‍ജുന്‍ ലാലും സെമിയിലെത്തിയത്. റെപഷാഗെ റൗണ്ടിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യൻ സംഘം ഫിനിഷ് ചെയ്തത്. നേരത്തെ ഹീറ്റ്സിൽ അഞ്ചാം സ്ഥാനത്തായിരുന്നു അർജുനും അരവിന്ദും മത്സരം അവസാനിപ്പിച്ചത്. അതിനാൽ സെമിയിലേക്ക് നേരിട്ട് യോഗ്യത നേടാൻ കഴിഞ്ഞിരുന്നില്ല.

Olympics 2021

റെപഷാഗെ റൗണ്ടിൽ പൊളണ്ടും സ്‌പെയ്നുമാണ് ഇന്ത്യയ്ക്ക് മുന്നിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തത്. 6:51.36 എന്ന സമയത്തിലാണ് ഇന്ത്യൻ സംഘം സീ ഫോറസ്റ്റ് വാട്ടർവേ തുഴഞ്ഞെത്തിയത്. പോളണ്ടിന്റെ ജെഴ്സിയും ആർതുറും ഇതിനെടുത്തത് 6:43.44 മിനിറ്റാണ്. സ്പാനിഷ് ടീം 6:45.71 എന്ന സമയത്തിലും മത്സരം അവസാനിപ്പിച്ചു. ജൂലൈ 27നാണ് സെമിഫൈനൽ പോരാട്ടം.

ഇന്ത്യയുടെ ഡബിള്‍സ് തുഴച്ചില്‍ ടീം നേരത്തെ റിയോ ഒളിമ്പിക്‌സില്‍ മത്സരിച്ചിരുന്നില്ല. ഇത്തവണ ടോപ് 12 ഫിനിഷാണ് ലക്ഷ്യമിടുന്നതെന്ന് അരവിന്ദ് സിംഗ് അര്‍ജുന്‍ ലാല്‍ ജാട്ടും പറഞ്ഞിരുന്നു. മെയില്‍ യോഗ്യത നേടിയാണ് ഇവര്‍ ഒളിമ്പിക്‌സിനെത്തുന്നത്. കോച്ച് ഇസ്മായില്‍ ബേഗും ടോപ് 12 എന്ന ലക്ഷ്യമാണ് സ്വപ്‌നം കണ്ടിരുന്നത്. അതേസമയം അര്‍ജുനും അരവിന്ദും ടോക്കിയോയില്‍ ആദ്യ ഒളിമ്പിക്‌സിലാണ് മത്സരിച്ചത്. 2018 വരെ അര്‍ജുന്‍ സിംഗില്‍ വിഭാഗത്തിലും അര്‍ജുന്‍ മറ്റൊരു താരത്തിനൊപ്പവുമാണ് മത്സരിച്ചിരുന്നത്.

Story first published: Sunday, July 25, 2021, 8:34 [IST]
Other articles published on Jul 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+