വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ടേബിള്‍ ടെന്നീസില്‍ സത്യന്‍ പുറത്ത്, ത്രില്ലറില്‍ കീഴടങ്ങി

ഹോങ്കോങിന്റെ സിയു ഹാങ് ലാമിനോടാണ് റൗണ്ട് 32ല്‍ തോറ്റത്

1

ടോക്കിയോ: ഒളിംപിക്‌സ് ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം സത്യന്‍ ഗ്നാനശേഖരന്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. റൗണ്ട് 32 മല്‍സരത്തില്‍ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഹോങ്കോങിന്റെ സിയു ഹാങ് ലാമിനോടു സത്യന്‍ പൊരുതി വീഴുകയായിരുന്നു. മൂന്നിനെതിരേ നാലു ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തോല്‍വി. സ്‌കോര്‍: 7-11, 11-7, 11-4, 11-5, 9-11, 12-10, 11-6

ആദ്യ ഗെയിം നഷ്ടമായ ശേഷം സത്യന്‍ തുടരെ മൂന്നു ഗെയിമുകൡല്‍ ജയം നേടിയിരുന്നു. പക്ഷെ പിന്നീട് ഹോങ്കോങ് താരം കളിയിലേക്കു ശക്തമായി തിരിച്ചുവന്നു. അടുത്ത മൂന്നു ഗെയിമുകളും കൈക്കലാക്കിയ ലാം ഇന്ത്യന്‍ താരത്തിന്റെ പ്രീക്വാര്‍ട്ടര്‍ മോഹങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു. മല്‍സരം ഒരു മണിക്കൂറും മൂന്നു മിനിറ്റും നീണ്ടുനിന്നു.

T20 World Cup: ഇന്ത്യയുടെ വജ്രായുധം കോലിയോ രോഹിതോ? ആരാണ് കൂടുതല്‍ കേമന്‍, കണക്കുകള്‍ ഇതാT20 World Cup: ഇന്ത്യയുടെ വജ്രായുധം കോലിയോ രോഹിതോ? ആരാണ് കൂടുതല്‍ കേമന്‍, കണക്കുകള്‍ ഇതാ

IND vs SL: 'വീരേന്ദര്‍ സെവാഗ് മുതല്‍ ധവാന്‍വരെ', ടി20യിലെ ഇന്ത്യയുടെ ക്യാപ്റ്റന്മാരെ പരിചയപ്പെടാംIND vs SL: 'വീരേന്ദര്‍ സെവാഗ് മുതല്‍ ധവാന്‍വരെ', ടി20യിലെ ഇന്ത്യയുടെ ക്യാപ്റ്റന്മാരെ പരിചയപ്പെടാം

ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കണ്ടത്. ആദ്യ ഗെയിം ലാം 11-7ന് കൈക്കലാക്കിയപ്പോള്‍ അടുത്ത ഗെയിമില്‍ സത്യന്‍ ഇതേ നാണയത്തില്‍ തിരിച്ചടിട്ടു (1-1). പിന്നീട് ഇന്ത്യന്‍ താരത്തിന്റെ ആധിപത്യമാണ് കണ്ടത്. മൂന്നും നാലും ഗെയിമുകള്‍ കൂടി പിടിച്ചെടുത്ത സത്യന്‍ 3-1ന് മുന്നില്‍ കടന്നു. അടുത്ത ഗെയിം കൂടിയ ജയിച്ചാല്‍ പ്രീക്വാര്‍ട്ടറില്‍.

പക്ഷെ ലാം കീഴടങ്ങാന്‍ തയ്യാറായിരുന്നില്ല. അടുത്ത ഗെയിമില്‍ താളം വീണ്ടെടുത്ത അദ്ദേഹം ഗെയിം 11-9നു നേടി. തൊട്ടടുത്ത ഗെയിം 12-10ന് ലാം കൈക്കലാക്കിയതോടെ (3-3). അടുത്ത ഗെയിം ജീവന്‍മരണ പോരാട്ടമായി മാറി. ഏഴാമത്തെ ഗെയിമില്‍ 11-6ന്റെ വിജയവുമായി ലാം പ്രീക്വാര്‍ട്ടറിലേക്കു ടിക്കറ്റ് വാങ്ങിയപ്പോള്‍ കൈയെത്തുംദൂരത്ത് വിജയം അകന്നു പോയതിന്റെ നിരാശയിലായിരുന്നു ഇന്ത്യന്‍ താരം.

Story first published: Sunday, July 25, 2021, 12:04 [IST]
Other articles published on Jul 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X