Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിംപിക്സ് ബാഡ്മിന്റൺ കോർട്ടിൽ ഇന്ത്യയ്ക്ക് നിരാശ; പുരുഷ ഡബിൾസിൽ ഇന്തോനേഷ്യയോട് കീഴടങ്ങി

ടോക്കിയോ: ബാഡ്മിന്റൺ പുരുഷ വിഭാഗം ഡബിൾസിൽ ഇന്ത്യയ്ക്ക് തോൽവി. രണ്ടാം റൗണ്ടിൽ ഇന്തോനേഷ്യയുടെ ലോക ഒന്നാം നമ്പർ സഖ്യം സഞ്ജയ - ഫെർനാൾഡിയോടാണ് ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇന്തോനേഷ്യയുടെ ജയം. സ്കോർ 21-13, 21-12.

Olympics 2021

ലോക ബാഡ്മിന്റണിലെ തന്നെ ഏറ്റവും കരുത്തരായ പുരുഷ ടീമിനെതിരെ തുടക്കത്തിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ സഖ്യം പുറത്തെടുത്തത്. എന്നാൽ ഇരു സെറ്റുകളുടെയും രണ്ടാം പകുതിയിൽ അനായാസം മുന്നേറിയ ഇന്തോനേഷ്യ വിജയം നേടുകയായിരുന്നു. നേരത്തെ ചൈനീസ് തായ്പേയിയുടെ ലീ യാങ്-വാങ് ചി ലിന്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യ രണ്ടാം റൗണ്ടിന് യോഗ്യത നേടിയത്.

അതേസമയം ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ വെറ്ററന്‍ താരം അചന്ദ ശരത് കമല്‍ ത്രസിപ്പിക്കുന്ന വിജയവുമായി പ്രീക്വാര്‍ട്ടര്‍ ഫൈനലിലേക്കു കുതിച്ചു. കരിയറില്‍ ഇതാദ്യമായിട്ടാണ് അദ്ദേഹം ഒളിംപിക്‌സിന്റെ പ്രീക്വാര്‍ട്ടറിലേക്കു യോഗ്ത നേടിയത്. ആവേശകരമായ രണ്ടാംറൗണ്ട് പോരാട്ടത്തില്‍ പോര്‍ച്ചുഗലിന്റെ തിയാഗോ അപോലോനിയയെയാണ് 39 കാരനായ ശരത് 4-2നു പരാജയപ്പെടുത്തിയത്. സ്‌കോര്‍: 2-11, 11-8, 11-5, 9-11, 11-6, 11-9.

Story first published: Monday, July 26, 2021, 10:45 [IST]
Other articles published on Jul 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+