വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാനുവിന്റെ വെള്ളി സ്വര്‍ണമാവുമോ? ചൈനീസ് താരത്തിന് ഉത്തേജക പരിശോധനയെന്ന് റിപ്പോര്‍ട്ടുകള്‍

ഭാരോദ്വഹനത്തിലാണ് മെഡല്‍

1
Chances to Meerabai chanu to turn silver medal into gold | Oneindia Malayalam

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യ ഇതുവരെ നേടിയ ഏക വെള്ളി മെഡല്‍ സ്വര്‍ണമായി മാറിയേക്കും. വനിതകളുടെ 39 കിഗ്രാം ഭാരോദ്വഹനത്തില്‍ മീരാബായ് ചാനുവായിരുന്നു രാജ്യത്തിനു വെള്ളി സമ്മാനിച്ചത്. ഈയിനത്തില്‍ സ്വര്‍ണം ലഭിച്ചത് ചൈനീസ് താരം സിയുഹുയ് ഹൊയ്ക്കായിരുന്നു. ഉത്തേജക പരിശോധനയില്‍ ഹൊ പരാജയപ്പെടുകയാണെങ്കില്‍ ചാനു സ്വര്‍ണത്തിന്റെ പുതിയ അവകാശിയായി മാറും. ടോക്കിയോയിലെ ഹോട്ടലില്‍ തന്നെ തുടരാന്‍ ചൈനീസ് താരത്തോടു ആവശ്യപ്പെട്ടിട്ടുണ്ടെന്നും തീര്‍ച്ചയായും ഉത്തേജക പരിശോധനയുണ്ടാവുമെന്നുമെന്നാണ് ചില ദേശീയ മാധ്യമങ്ങളില്‍ വന്നിരിക്കുന്ന റിപ്പോര്‍ട്ട്.

ശനിയാഴ്ച നടന്ന മല്‍സരത്തില്‍ 210 കിഗ്രാം ഉയര്‍ത്തിയായിരുന്നു ഹൊ ചാംപ്യനായി മാറിയത്. പുതിയ ഒളിംപിക് റെക്കോര്‍ഡ് കൂടിയായിരുന്നു ഈ പ്രകടനം. ഉത്തേജക പരിശോധനയില്‍ സ്വര്‍ണ മെഡല്‍ നേടിയ ഒരു അത്‌ലറ്റ് പരാജയപ്പെടുകയാണെങ്കില്‍ നേകയാണെങ്കില്‍ ഈ മെഡലിന്റെ പുതിയ അവകാശി രണ്ടാംസ്ഥാനക്കാരി ആയിരിക്കുമെന്ന് നിയമാവലിയില്‍ വ്യക്തമായി പറയുന്നുണ്ട്. അതുകൊണ്ടു തന്നെ ചാനുവിന്റെ വെള്ളി തങ്കമായിത്തീരുമോയെന്നാണ് രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്നത്.

IND vs ENG: പൃഥ്വിയും സൂര്യകുമാറും ഇന്ത്യന്‍ ടീമില്‍, മൂന്ന് മാറ്റങ്ങളുമായി ടീം പ്രഖ്യാപിച്ച് ബിസിസിഐIND vs ENG: പൃഥ്വിയും സൂര്യകുമാറും ഇന്ത്യന്‍ ടീമില്‍, മൂന്ന് മാറ്റങ്ങളുമായി ടീം പ്രഖ്യാപിച്ച് ബിസിസിഐ

'സഞ്ജു മുതല്‍ വരുണ്‍ വരെ', ആരൊക്കെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കും, സാധ്യതകളറിയാം'സഞ്ജു മുതല്‍ വരുണ്‍ വരെ', ആരൊക്കെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കും, സാധ്യതകളറിയാം

ശനിയാഴ്ച നടന്ന 49 കിഗ്രാം ഭാരോദ്വഹത്തില്‍ സ്‌നാച്ച്, ക്ലീന്‍ ആന്റ് ജെര്‍ക്ക് ഇനങ്ങളിലായി ആകെ 202 കിഗ്രാം ഉയര്‍ത്തിയായിരുന്നു ചാനു ഇന്ത്യക്കു വെള്ളി മെഡല്‍ സമ്മാനിച്ചത്. സ്‌നാച്ചില്‍ 87 കിഗ്രാമും ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 115 കിഗ്രാമുമായിരുന്നു താരം ഉയര്‍ത്തിയത്. 21 വര്‍ഷങ്ങള്‍ക്കു ശേഷം ഭാരോദ്വഹനത്തില്‍ ഇന്ത്യക്കു ലഭിച്ച ആദ്യത്തെ മെഡല്‍ നേട്ടം കൂടിയായിരുന്നു ഇത്. മാത്രമല്ല ഈയിനത്തില്‍ ഇന്ത്യക്കു ലഭിച്ച ആദ്യത്തെ വെള്ളി മെഡല്‍ കൂടിയായിരുന്നു ഇത്. 2000ലെ സിഡ്‌നി ഒളിംപിക്‌സില്‍ കര്‍ണം മല്ലേശ്വരി വെങ്കല മെഡല്‍ നേടിയതായിരുന്നു ഭാരോദ്വഹനത്തില്‍ നേരത്തേ ഇന്ത്യയുടെ ഏക മെഡല്‍ നേട്ടം. 49 കിഗ്രാമിലായിരുന്നു കര്‍ണം മല്ലേശ്വരി രാജ്യത്തിനു വെങ്കലം സമ്മാനിച്ചത്.

അതേസമയം, ചാനുവിന്റെ മെഡല്‍ നേട്ടത്തിനു ശേഷം ഗെയിംസില്‍ ഇന്ത്യയുടെ മോശം പ്രകടനം തുടരുകയാണ്. തുടര്‍ച്ചയായി രണ്ടാംദിനവും ഇന്ത്യക്കു മെഡലുകളൊന്നുമില്ല. ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ഷൂട്ടിങ്, ബോക്‌സിങ് എന്നിവയിലെല്ലാം തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടുകയാണ്.

Story first published: Monday, July 26, 2021, 16:49 [IST]
Other articles published on Jul 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X