വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒളിമ്പിക്‌സ് 2021: പ്രീക്വാര്‍ട്ടറില്‍ മാനിക ബത്ര കീഴടങ്ങി, ഇന്ത്യയ്ക്ക് തുടരെ നിരാശ

ടോക്കിയോ: തിങ്കളാഴ്ച്ച ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് തുടരെ നിരാശ. വനിതാ വിഭാഗം ടേബിള്‍ ടെന്നീസ് മൂന്നാം റൗണ്ടില്‍ ഇന്ത്യയുടെ മാനിക ബത്ര പുറത്ത്. ഓസ്ട്രിയയുടെ സോഫിയ പോള്‍ക്കനോവയോട് നേരിട്ടുള്ള നാലു സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരം തോറ്റത്. സ്‌കോര്‍: 11-8, 11-2, 11-5, 11-7.

തുടക്കം മുതല്‍ക്കെ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ സോഫിയ പോള്‍ക്കനോവയ്ക്ക് യാതൊരു തരത്തിലുള്ള ഭീഷണിയും ഉയര്‍ത്താന്‍ മാനിക ബത്രയ്ക്ക് സാധിച്ചില്ല. 30 മിനിറ്റു കൊണ്ട് മത്സരം ജയിക്കാന്‍ ഓസ്ട്രിയന്‍ താരത്തിന് സാധിച്ചു. ലോക റാങ്കിങ്ങില്‍ 17 ആം സ്ഥാനത്താണ് പോള്‍ക്കനോവ. മാനിക ബത്ര 63 ആം സ്ഥാനത്തും.

Olympics 2021: Indias Manika Batra Loses To Austrias Sofia Polcanova In Table Tennis Round 3

നേരത്തെ, ആദ്യ റൗണ്ടില്‍ ബ്രിട്ടീഷ് താരം ടിന്‍ ടിന്‍ ഹോയെയും രണ്ടാം റൗണ്ടില്‍ ഉക്രൈന്‍ താരം മാര്‍ഗരീറ്റ പെസോറ്റ്‌സ്‌കയെയും കീഴടക്കിയാണ് മാനിക ബത്ര പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. ഇന്ത്യയുടെ ഒളിമ്പിക്‌സ് ചരിത്രത്തില്‍ പ്രീക്വാര്‍ട്ടര്‍ കളിക്കുന്ന ആദ്യത്തെ ടേബിള്‍ ടെന്നീസ് താരം കൂടിയാണ് മാനിക ബത്ര. ഉക്രൈന്റെ മാര്‍ഗരീറ്റ പെസോറ്റ്‌സ്‌കയുമായുള്ള മത്സരത്തില്‍ തോല്‍വിയുറപ്പിച്ച നിമിഷത്തില്‍ നിന്നാണ് താരത്തിന്റെ തിരിച്ചുവരല്‍. 4-11, 4-11, 11-7, 12-0, 8-11, 11-5, 11-7 എന്നീ സ്‌കോര്‍ബോര്‍ഡുതന്നെ മത്സരത്തിന്റെ വീറും വാശിയും പറഞ്ഞുവെയ്ക്കും. ആദ്യ റൗണ്ടില്‍ 11-7, 11-6, 12-10, 11-9 എന്ന സ്‌കോറിലാണ് ടിന്‍ ടിന്‍ ഹോയെ ബത്ര പിന്നിലാക്കിയത്. 2018 -ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാംപ്യനാണ് മാനിക ബത്ര.

തിങ്കളാഴ്ച്ച തുടരെ നിരാശകളാണ് ഇന്ത്യന്‍ ക്യാംപില്‍ നിന്നും വരുന്നത്. അമ്പെയ്ത്തിലെ ടീമിനത്തില്‍ ഇന്ത്യയുെട പുരുഷ സംഘം ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു. ദക്ഷിണ കൊറിയക്ക് മുന്നിലാണ് ഇന്ത്യ കീഴടങ്ങിയത്. അതാനു ദാസ്, പ്രവീണ്‍ ജാദവ്, തരുണ്‍ദീപ് റായി ത്രയം മൂന്നു സെറ്റുകളിലും അടിയറവ് പറയുകയായിരുന്നു.

ഇന്ന് ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സിലും ഇന്ത്യയ്ക്ക് തോല്‍വി പിണഞ്ഞിട്ടുണ്ട്. ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ത്യയുടെ സാത്വിക്‌സായിരാജ് റാണിക്‌റെഡ്ഢി - ചിരാഗ് ഷെട്ടി സഖ്യം ഇന്തോന്യേയുടെ മാര്‍ക്കസ് ഫെര്‍ണാല്‍ഡി ഗിഡിയണ്‍ - കെവിന്‍ സഞ്ജയ സുഖമുല്‍ജോ കൂട്ടുകെട്ടിനോടാണ് കീഴടങ്ങിയത്. ഇന്ത്യയുടെ തോല്‍വി നേരിട്ടുള്ള സെറ്റുകള്‍ക്കാണുതാനും. സ്‌കോര്‍: 21-13, 21-12

ടേബിള്‍ ടെന്നീസ് വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ സുതിര്‍ത മുഖര്‍ജിയും ഇന്ന് തോറ്റു. പോര്‍ച്ചുഗലിന്റെ ഫു യുവിനോട് നേരിട്ട നാലു സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്റെ കീഴടങ്ങല്‍. സ്‌കോര്‍: 11-3, 11-3, 11-5, 11-5.

Story first published: Monday, July 26, 2021, 14:05 [IST]
Other articles published on Jul 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X