Olympics 2021: രണ്ടു വര്‍ഷമായി വീട്ടില്‍ പോയിട്ടില്ല, നാട്ടിലെത്തിയാല്‍ നേരെ വീട്ടിലേക്കെന്നു ചാനു

ടോക്കിയോ ഒളിംപിക്‌സ് ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് വനിതാ താരം മീരാബായ് ചാനു. ഗെയിംസില്‍ ഇന്ത്യക്കു ആദ്യ മെഡല്‍ സമ്മാനിച്ചതിന്റെ ആഹ്ലാദത്തിലും അഭിമാനത്തിലുമാണ് ഈ മണിപ്പൂരുകാരി. 49 കിഗ്രാം വിഭാഗത്തിലാണ് ചാനു രാജ്യത്തിനു വെള്ളി മെഡല്‍ സമ്മാനിച്ചത്. ഒളിംപിക്‌സ് ഇന്ത്യയുടെ കന്നി വെള്ളി മെഡല്‍ കൂടിയാണിത്. മാത്രമല്ല 21 വര്‍ഷങ്ങള്‍ക്കു ശേഷം ഈയിനത്തില്‍ ഇന്ത്യക്കു ലഭിച്ച രണ്ടാമത്തെ മാത്രം മെഡല്‍ കൂടിയാണിത്. ഇതിനു മുമ്പ് 2000ലെ ഗെയിംസില്‍ കര്‍ണം മല്ലേശ്വരി വെങ്കലം സ്വന്തമാക്കിയതായിരുന്നു ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം. അതാണ് ചാനു വെള്ളിയായി മെച്ചപ്പെടുത്തിയിരിക്കുന്നത്.

Olympic 2021: അമ്പെയ്ത്ത് കാരിയാകാന്‍ ആഗ്രഹിച്ചു, ഇന്ന് ഇന്ത്യയുടെ അഭിമാനം 'ഉയര്‍ത്തി' വെള്ളി മെഡല്‍Olympic 2021: അമ്പെയ്ത്ത് കാരിയാകാന്‍ ആഗ്രഹിച്ചു, ഇന്ന് ഇന്ത്യയുടെ അഭിമാനം 'ഉയര്‍ത്തി' വെള്ളി മെഡല്‍

'ഇനിയും രണ്ട് ടീമിനെയെങ്കിലും പ്രഖ്യാപിക്കാനാവും, ഏത് വലിയ ടൂര്‍ണമെന്റും ജയിക്കും'- ഹര്‍ദിക് പാണ്ഡ്യ'ഇനിയും രണ്ട് ടീമിനെയെങ്കിലും പ്രഖ്യാപിക്കാനാവും, ഏത് വലിയ ടൂര്‍ണമെന്റും ജയിക്കും'- ഹര്‍ദിക് പാണ്ഡ്യ

2016ലെ റിയോ ഒളിംപിക്‌സ് തന്നെ പലതും പഠിക്കാന്‍ സഹായിച്ചതായും ഇത്തവണ തീര്‍ച്ചയായും ഏറ്റവും മികച്ച പ്രകടനം നടത്താനുറച്ചാണ് ടോക്കിയോയിലെത്തിയതെന്നും ചാനു വ്യക്തമാക്കി. മെഡല്‍ നേടാനായതില്‍ ഞാന്‍ ഏറെ സന്തോഷത്തിലാണ്. രാജ്യം മുഴുവന്‍ എന്നെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു, അവര്‍ക്കു പ്രതീക്ഷകളുമുണ്ടായിരുന്നു. എനിക്ക് അല്‍പ്പം പരിഭ്രമമുണ്ടായിരുന്നു, എങ്കിലും ഏറ്റവും മികച്ചത് തന്നെ പുറത്തെടുക്കണമെന്ന് ഉറപ്പിച്ചിരുന്നു. 2016ല്‍ എനിക്കു മികച്ച പ്രകടനം നടത്താനായില്ല. എങ്കിലും അതു എന്നെ പലതും പഠിക്കാന്‍ സഹായിച്ചു. എവിടെയാണ് മെച്ചപ്പെടേണ്ടതെന്നും ഞാന്‍ ഇതിലൂടെ മനസ്സിലാക്കിയെടുത്തുവെന്നു ചാനു വിശദമാക്കി.

ഇന്ത്യയിലെത്തിയാല്‍ ഞാന്‍ ആദ്യം പോവുന്നത് എന്റെ വീട്ടിലേക്കായിരിക്കും. ഞാന്‍ വീട്ടില്‍ പോയിട്ട് ഒരുപാട് കാലമായി. രണ്ടു വര്‍ഷത്തോളമായി എനിക്കു വീട്ടില്‍ പോവാനായിട്ടില്ല. ഇനി നാട്ടിലെത്തിയാല്‍ കുടുംബത്തിനൊപ്പം കുറച്ചു സമയം ചെലവഴിക്കണം. മറ്റു പ്രത്യേകിച്ച് പ്ലാനുകളൊന്നുമില്ല. ഇന്നു ഞാന്‍ തീര്‍ച്ചയായും ആഘോഷിക്കുമെന്നും ചിരിയോടെ ചാനു പറയുന്നു.

സ്വര്‍ണമെഡല്‍ നേടാന്‍ ഞാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചിരുന്നു. പക്ഷെ അതിനു കഴിഞ്ഞില്ല, എങ്കിലും സ്വര്‍ണം തന്നെയായിരുന്നു എന്റെ ലക്ഷ്യം. അതിനു വേണ്ടി കഠിനമായി ശ്രമിക്കുകയും ചെയ്തു. രണ്ടാമത്തെ ലിഫ്റ്റ് കഴിഞ്ഞപ്പോള്‍ തന്നെ മെഡലുമായി വീട്ടിലേക്കു മടങ്ങാമെന്ന് തനിക്കു മനസ്സിലായിരുന്നതായും ചാനു കൂട്ടിച്ചേര്‍ത്തു. സ്‌നാച്ച്, ക്ലീന്‍ ആന്റ് ജര്‍ക്ക് വിഭാഗങ്ങളിലായി ആകെ 202 കിഗ്രാം ഉയര്‍ത്തിയാണ് ചാനു വെള്ളിക്കു അവകാശിയായത്.

എന്നെ സംബന്ധിച്ച് ഇതു സ്വപ്‌നം യാഥാര്‍ഥ്യമായതിനു തുല്യമാണ്. ഈ മെഡല്‍ ഞാന്‍ രാജ്യത്തിനു സമര്‍പ്പിക്കുകയാണ്, ഒപ്പം ഈ യാത്രയില്‍ എനിക്കൊപ്പം നിന്ന കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രാര്‍ഥനകള്‍ക്കും നന്ദി അറിയിക്കുകയാണ്. കുടുംബത്തോടും ഞാന്‍ നന്ദി പറയുന്നു, പ്രത്യേകിച്ചും എന്റെ അമ്മയോട്. എനിക്കു വേണ്ടി ഒരുപാട് ത്യാഗങ്ങള്‍ സഹിക്കുന്നുതിനൊപ്പം എന്നെ വിശ്വസിക്കുകയും ചെയ്തതിനാണിത്. കൂടാതെ എന്നെ പിന്തുണച്ച സര്‍ക്കാര്‍, കായിക മന്ത്രാലയം, സായ്, ഐഒഎ, ഇന്ത്യന്‍ വെയ്റ്റ് ലിഫ്റ്റിങ് ഫെഡറേഷന്‍, റെയില്‍വേസ്, ഒജിക്യു, സ്‌പോണ്‍സര്‍മാര്‍, എന്റെ മാര്‍ക്കറ്റിങ് ഏജന്‍സിയായ ഐഒഎസ് എന്നിവരോടും നന്ദിയും കടപ്പാടുമുണ്ട്. എന്റെ കോച്ച് വിജയ് ശര്‍മ സാറിന് പ്രത്യേകം നന്ദി. നിരന്തരം കഠിനാധ്വാനം ചെയ്യുകയും പ്രചോദിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കും നന്ദി. ഭാരോദ്വഹന സമൂഹത്തോടു മുഴുവന്‍ ഞാന്‍ ഒരിക്കല്‍ക്കൂടി നന്ദി പറയുകയാണ്, കൂടാതെ എല്ലാ നാട്ടുകോരോടും. ജയ് ഹിന്ദ് എന്നായിരുന്നു ചാനു ട്വിറ്ററില്‍ കുറിച്ചത്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, July 24, 2021, 15:15 [IST]
Other articles published on Jul 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X