വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെഡലിനായി മത്സരിക്കണം; ഇന്ത്യന്‍ താരങ്ങളോട് സച്ചിന്‍ പറയുന്നത് ഇങ്ങനെ

ദില്ലി: ലോകത്തെ ഏറ്റവും വലിയ മാമാങ്കത്തിന് അരങ്ങുണരുകയാണ്. ടോക്കിയോ ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് ബുധനാഴ്ച്ച തുടക്കമായി. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഇന്ത്യ ഇക്കുറി ടോക്കിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത്. 228 പേരടങ്ങിയ ഇന്ത്യന്‍ സംഘത്തില്‍ 127 കായിക താരങ്ങള്‍ രാജ്യത്തിന്റെ പ്രതീക്ഷ പേറി ഒളിമ്പിക്‌സ് ഇനങ്ങളില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു.

ഈ അവസരത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഇന്ത്യയുടെ ഒളിമ്പിക്‌സ് താരങ്ങളോട് ഒരു കാര്യം പറയാനുണ്ട് --- 'ഒളിമ്പിക്‌സ് മെഡലെന്ന സ്വപ്‌നം പിന്തുടരണം. സമ്മര്‍ദ്ദത്തിന് അടിമപ്പെടാതിരിക്കുക; മത്സരങ്ങള്‍ ആസ്വദിച്ച് പങ്കെടുക്കണം'.

Olympics 2021: Go For Medal, Indian Cricket Legend Sachin Tendulkar Gives Inspiration And Support To Indian Olympic Contingent

'ഒളിമ്പിക്‌സ് വേദിയില്‍ സമ്മര്‍ദ്ദം എന്നുമുണ്ടാകും. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ നിങ്ങള്‍ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ ഒളിമ്പിക്‌സ് യോഗ്യത. ഏതു സാഹചര്യത്തിലും ആത്മവിശ്വാസം ആരും കൈവെടിയരുത്. സ്‌പോര്‍ട്‌സില്‍ ജയവും തോല്‍വിയും സാധാരണമാണെന്ന് പറയാറുണ്ട്. എന്നാല്‍ ഇത്തവണ മറ്റുള്ളവരെ തോല്‍പ്പിച്ച് നമുക്ക് ജയിക്കാന്‍ ശ്രമിക്കാം. മെഡല്‍ ധരിക്കുമ്പോള്‍ ഉയരുന്ന ത്രിവര്‍ണ പതാകയും ദേശീയ ഗാനവും നിങ്ങള്‍ ഓരോരുത്തരുടെയും ജീവിതത്തിലെ ധന്യമുഹൂര്‍ത്തങ്ങളായിരിക്കും', സച്ചിന്‍ പറഞ്ഞു.

എന്തായാലും ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന കായിക താരങ്ങള്‍ക്ക് വലിയ സമ്മാനങ്ങളാണ് സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 25 ലക്ഷം മുതല്‍ 6 കോടി രൂപ വരെ വാഗ്ദാന നിരയിലുണ്ട്. ഹരിയാന, ഉത്തര്‍ പ്രദേശ്, ഒഡീഷ, ചണ്ഡീഗഡ് സംസ്ഥാനങ്ങളാണ് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക അറിയിച്ചിരിക്കുന്നത്. സ്വര്‍ണ മെഡല്‍ ജയിക്കുന്ന താരങ്ങള്‍ക്ക് ഈ സര്‍ക്കാരുകള്‍ 6 കോടി രൂപ പാരിതോഷികം നല്‍കും. കേന്ദ്രം നല്‍കുന്ന 75 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസിന് പുറമെയാണിത്.

നിലവില്‍ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കായിക താരങ്ങളാണ് ഇന്ത്യന്‍ ഒളിമ്പിക്‌സ് സംഘത്തില്‍ ഭൂരിപക്ഷവും. പഞ്ചാബ് 2.25 കോടി രൂപയാണ് സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ണാടകവും ഗുജറാത്തും 5 കോടി രൂപ വീതം സ്വര്‍ണ മെഡല്‍ വിജയികള്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്, ഡല്‍ഹി, രാജസ്ഥാന്‍, സിക്കിം സംസ്ഥാനങ്ങള്‍ 3 കോടി രൂപ വീതവും സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് നല്‍കും. ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, തെലങ്കാന സംസ്ഥാനങ്ങള്‍ 2 കോടി രൂപ വീതം സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് നല്‍കുമെന്നാണ് അറിയിപ്പ്.

ഉത്തരാഖണ്ഡ് (1.5 കോടി), മണിപ്പൂര്‍ (1.2 കോടി), മഹാരാഷ്ട്ര, കേരളം, ഗോവ (1 കോടി), മേഖാലയ (75 ലക്ഷം), ജമ്മു കശ്മീര്‍ (50 ലക്ഷം) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളുടെ വാഗ്ദാനങ്ങള്‍.

Story first published: Wednesday, July 21, 2021, 18:51 [IST]
Other articles published on Jul 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X