Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ഷൂട്ട് ഓഫില്‍ മുന്‍ ലോക ചാംപ്യനെ വീഴ്ത്തി; ദീപിക കുമാരി ക്വാര്‍ട്ടറില്‍

ടോക്കിയോ: അമ്പെയ്ത്തിലെ ലോക ഒന്നാം നമ്പര്‍ താരം ദീപിക കുമാരിക്ക് വിജയത്തുടക്കം. ഒളിമ്പിക്‌സിലെ എട്ടാം ദിനം വ്യക്തിഗത ഇനത്തില്‍ മുന്‍ ലോക ചാംപ്യനെ ദീപിക കുമാരി വീഴ്ത്തി. റഷ്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ സീനിയ പെറോവയാണ് ഷൂട്ട് ഓഫിലേക്ക് നീങ്ങിയ ആവേശകരമായ മത്സരത്തില്‍ ദീപികയോട് തോറ്റത്. ആദ്യ അഞ്ച് സെറ്റുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 5-5 എന്ന നിലയില്‍ ഒപ്പത്തിനൊപ്പമായിരുന്നു ഇരു താരങ്ങളും. തുടര്‍ന്ന് ഷൂട്ട് ഓഫിലേക്ക് മത്സരം കടന്നു. നിര്‍ണായക നിമിഷത്തില്‍ 27 -കാരിയായ ദീപിക പതറിയില്ല. 'പെര്‍ഫക്ട് ടെന്‍' കുറിച്ചുകൊണ്ട് പെറോവയെ ദീപിക കീഴ്‌പ്പെടുത്തി. 2016 റിയോ ഒളിമ്പിക്‌സിലെ ടീമിനത്തില്‍ വെള്ളി നേടിയ താരമാണ് സീനിയ പെറോവ.

Olympics 2021: Deepika Kumari Seals QF Berth, Wins Against ROCs Ksenia Perova In Shoot-Off

ഷൂട്ട് ഓഫില്‍ കേവലം ഒരു അമ്പ് മാത്രമേ താരങ്ങള്‍ തൊടുക്കുകയുള്ളൂ. ഷൂട്ട് ഓഫിനായി ആദ്യം ഇറങ്ങിയ പെറോവയ്ക്ക് സമ്മര്‍ദ്ദം അതിജീവിക്കാനായില്ല. 7 സ്‌കോറില്‍ ഒതുങ്ങി റഷ്യന്‍ താരത്തിന്റെ കൃത്യത. മറുഭാഗത്ത് ദീപിക കുമാരി എയ്ത അമ്പ് കുറിക്കുതന്നെ കൊണ്ടു. ഇതോടെ ഷൂട്ട് ഓഫ് മത്സരം 7-10 എന്ന നിലയില്‍ പര്യവസാനിച്ചു. ഇന്ത്യയ്ക്കായി മൂന്നുതവണ ഒളിമ്പിക്‌സില്‍ പങ്കെടുത്ത താരമാണ് ദീപിക കുമാരി. സീനിയ പെറോവയാകട്ടെ, 2017 -ലെ ലോക ചാംപ്യനും. എന്തായാലും ഒളിമ്പിക്‌സിലെ അമ്പെയ്ത്ത് വ്യക്തിഗത ഇനത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം അവസാന എട്ടിലേക്ക് യോഗ്യത നേടുന്നത്.

ഇതേസമയം, വെള്ളിയാഴ്ച്ച ഒരുപിടി നിരാശകള്‍ ഇന്ത്യന്‍ ക്യാംപിലുണ്ട്. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യയുടെ റാഹി സര്‍നോബാത് പുറത്തായി. റാപ്പിഡ് റൗണ്ടില്‍ 286 പോയിന്റ് കുറിക്കാനേ താരത്തിന് സാധിച്ചുള്ളൂ. ഇതോടെ മൊത്തം 573 പോയിന്റുമായി സര്‍നോബാത് 32 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പില്‍ ചേസില്‍ ഇന്ത്യയുടെ അവിനാഷ് മുകുന്ദ് സേബിളും പരാജയപ്പെട്ടിട്ടുണ്ട്. എന്നാല്‍ ദേശീയ റെക്കോര്‍ഡ് ഭേദിക്കാന്‍ സേബിളിന് മത്സരത്തില്‍ സാധിച്ചു. 8:18:12 എന്ന സമയം കൊണ്ടാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്. ഇന്ന് മനു ഭാക്കറിന് മത്സരമുണ്ട്. ദ്യുതി ചന്ദും പിവി സിന്ധുവും ഇന്ത്യയ്ക്കായി കളത്തിലിറങ്ങും.

Story first published: Friday, July 30, 2021, 7:07 [IST]
Other articles published on Jul 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+