വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: അമ്പെയ്ത്തില്‍ ദീപിക കുമാരി ഒന്‍പതാമത്; ഒളിമ്പിക് റെക്കോര്‍ഡ് തിരുത്തി കൊറിയക്കാര്‍

ടോക്കിയോ: കാത്തിരിപ്പിന് വിരാമം. ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് തുടക്കമായി. രാവിലെ അമ്പെയ്ത്തിലാണ് ഇന്ത്യ മാറ്റുരച്ചത്. പക്ഷെ റാങ്കിങ് റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ വനിതാ താരം ദീപിക കുമാരി ഒന്‍പതാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. ദക്ഷിണ കൊറിയന്‍ താരം സാന്‍ ആന്‍ ഒളിമ്പിക് റെക്കോര്‍ഡ് തിരുത്തിക്കൊണ്ട് ടോക്കിയോയില്‍ പ്രഥമ സ്ഥാനം കയ്യടക്കി.

720 -ല്‍ 663 പോയിന്റോടെ ദീപിക ഒന്‍പതാമത് എത്തിയപ്പോള്‍ സാന്‍ ആന്‍ 680 പോയിന്റുമായി കായിക ലോകത്തെ വിസ്മയിപ്പിച്ചു. മറ്റൊരു ദക്ഷിണ കൊറിയന്‍ താരമായ ചായൂങ് കാങ് സ്ഥാപിച്ച 673 പോയിന്റ് റെക്കോര്‍ഡാണ് ഇന്നത്തെ മത്സരത്തില്‍ സാന്‍ ആന്‍ തിരുത്തിയത്.

Olympics 2021: Deepika Kumari Ends 9th Spot In Archery Ranking Round, Koreans Set New Olympics Record

റാങ്കിങ് റൗണ്ടില്‍ പിന്നിലായ പശ്ചാത്തലത്തില്‍ ദീപിക കുമാരി ഇനി എലിമിനേഷന്‍ റൗണ്ടുകളില്‍ പങ്കെടുക്കും. ജൂലായ് 27 -ന് ഭൂട്ടാന്‍ താരം കര്‍മയുമായാണ് ദീപികയുടെ അടുത്ത മത്സരം. റാങ്കിങ് റൗണ്ടിലെ ആദ്യ പകുതിയില്‍ 14 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് ശേഷമാണ് ഇന്ത്യന്‍ താരം ആദ്യ പത്തില്‍ കയറിയത്. ഇതേസമയം, അവസാന ഷോട്ടിലെ 7 സ്‌കോര്‍ പ്രകടനം ദീപികയെ ഒന്‍പതാം സ്ഥാനത്തേക്ക് കൊണ്ടുവന്നു. X-10-9-9-9-7 എന്നിങ്ങനെയാണ് താരത്തിന്റെ അവസാന സെറ്റ് സ്‌കോര്‍. നാല് 7 സ്‌കോറുമായാണ് ദീപിക യോഗ്യത റൗണ്ട് പൂര്‍ത്തിയാക്കിയത്. 8 സ്‌കോറില്‍ യോഗ്യതാ റൗണ്ട് പിന്നിട്ടിരുന്നുവെങ്കില്‍ ദീപിക കുമാര്‍ ആദ്യ ആറില്‍ ഇടംകണ്ടെത്തുമായിരുന്നു.

അമ്പെയ്ത്ത് റാങ്കിങ് റൗണ്ടിലെ ആദ്യ മൂന്നു സ്ഥാനങ്ങളും ദക്ഷിണ കൊറിയന്‍ താരങ്ങളാണ് സ്വന്തമാക്കിയത്. 677 പോയിന്റുമായി ജാങ്ങും 675 പോയിന്റുമായി കാങ്ങും പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനം കയ്യടക്കി. മെക്‌സിക്കോയുടെ വലന്‍സിയയാണ് നാലാമത്. 674 പോയിന്റ് താരം കുറിച്ചു.

ഈ വര്‍ഷം ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഇന്ത്യ ടോക്കിയോയില്‍ ചെന്നിരിക്കുന്നത്. ഇക്കുറി 127 താരങ്ങള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുക്കും. വെള്ളിയാഴ്്ച്ചയാണ് ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമാവുന്നത്. ജൂലായ് 23 മുതല്‍ ഓഗസ്റ്റ് 8 വരെ മത്സരങ്ങള്‍ നീളും. കഴിഞ്ഞവര്‍ഷം കോവിഡ് മഹാമാരിയെത്തുടര്‍ന്നാണ് ടോക്കിയോ ഒളിമ്പിക്‌സ് നീട്ടിവെച്ചത്.

Story first published: Friday, July 23, 2021, 8:22 [IST]
Other articles published on Jul 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X