Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിമ്പിക്‌സ് തത്സമയം കാണാം ഡിഡി സ്‌പോര്‍ട്‌സില്‍; പ്രത്യേക പരിപാടികളുമായി ദൂരദര്‍ശന്‍ ചാനലുകളും

ദില്ലി: ടോക്കിയോ ഒളിമ്പിക്‌സിന് ഔദ്യോഗികമായി തിരിതെളിയാന്‍ ഇനി ഒരു നാള്‍ മാത്രം. ഇന്ത്യയില്‍ ഡിഡി സ്‌പോര്‍ട്‌സ് ചാനലാണ് ടോക്കിയോ ഒളിമ്പിക്‌സ് മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുക. മറ്റു ദൂരദര്‍ശന്‍ ചാനലുകളും ആകാശവാണിയും (ഓള്‍ ഇന്ത്യാ റേഡിയോ) ഒളിമ്പിക്‌സ് അധിഷ്ഠിത പ്രത്യേക പരിപാടികള്‍ പ്രേക്ഷകരില്‍ എത്തിക്കും. ജൂലായ് 23 മുതലാണ് ടോക്കിയോ ഒളിമ്പിക്‌സ് മത്സരങ്ങള്‍ ആരംഭിക്കുക.

Olympics 2021: DD Sports To Live Broadcast Tokyo Olympics Events; Other DD Channels, AIR Will Run Special Programmes

ഇത്തവണ ഡിഡി സ്‌പോര്‍ട്‌സ് ചാനല്‍ ഒളിമ്പിക്‌സ് മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ബുധനാഴ്ച്ച അറിയിച്ചു. രാവിലെ അഞ്ച് മുതല്‍ ഏഴു മണി വരെയായിരിക്കും മത്സരങ്ങളുടെ തത്സമയം സംപ്രേക്ഷണം. ഒളിമ്പിക്‌സ് വേദികളില്‍ നിന്ന് ഏതൊക്കെ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുമെന്ന വിവരം അതത് ദിവസങ്ങളില്‍ ഡിഡി സ്‌പോര്‍ട്‌സ് അറിയിക്കും. ആകാശവാണിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും ഈ വിവരങ്ങള്‍ ലഭിക്കും.

എല്ലാ ദിവസവും മത്സരങ്ങള്‍ തത്സമയം എത്തിക്കുന്നതിന് പുറമെ നാലു മണിക്കൂറിലേറെയുള്ള ദൈര്‍ഘ്യമേറിയ ഒളിമ്പിക്‌സ് ചര്‍ച്ചകളും ഡിഡി സ്‌പോര്‍ട്‌സിലൂടെ കാണാമെന്ന് മന്ത്രാലയം പറയുന്നു. 'ചീര്‍ ഓഫ് ഇന്ത്യ' ക്യാമ്പയിന്റെ ഭാഗമായാണിത്. വിവിധ സ്‌പോര്‍ട്‌സ് സെലിബ്രിറ്റികള്‍ ഈ ചര്‍ച്ചകളില്‍ പങ്കെടുക്കും.

ജൂലായ് 22, 23 തീയതികളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികള്‍ ഡിഡി സ്‌പോര്‍ട്‌സ് സംപ്രേക്ഷണം ചെയ്യും. ആദ്യ ദിവസത്തെ പരിപാടി വൈകീട്ട് 7 മുതല്‍ 9 വരെയും തൊട്ടടുത്ത ദിവസം രാവിലെ 9 മുതല്‍ 11 വരെയും ഡിഡി സ്‌പോര്‍ട്‌സ് പുനഃസംപ്രേക്ഷണം ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ജൂലായ് 22 -ന് പ്രത്യേക കര്‍ട്ടന്‍ റെയ്‌സര്‍ പരിപാടികള്‍ ആകാശവാണി കേന്ദ്ര സ്റ്റേഷനുകളും എഫ്എം റെയിന്‍ബോ നെറ്റ്‌വര്‍ക്കും ആകാശവാണി ഡിജിറ്റല്‍ റേഡിയോയും മറ്റു ആകാശവാണി സ്‌റ്റേഷനുകളും ചേര്‍ന്ന് ശ്രോതാക്കളില്‍ എത്തിക്കും.

വെള്ളിയാഴ്ച്ചയാണ് ടോക്കിയോ ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനം. ഇതേസമയം, ഉദ്ഘാടന ചടങ്ങുകള്‍ വെള്ളിയാഴ്ച്ചയാണെങ്കിലും സോഫ്റ്റ് ബോള്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിച്ചു. ഒളിമ്പിക്സിലെ ആദ്യ ഇനത്തില്‍ ജയം ആതിഥേയരായ ജപ്പാന്‍ കരസ്ഥമാക്കി. സോഫ്റ്റ് ബോളില്‍ ഓസ്ട്രേലിയയെയാണ് ജപ്പാന്‍ തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ കാനഡ മെക്‌സിക്കോയെയും അമേരിക്ക ഇറ്റലിയെയും സോഫ്റ്റ് ബോളില്‍ കീഴടക്കി. വനിതാ ഫുട്‌ബോളില്‍ അമേരിക്കയ്‌ക്കെതിരെ സ്വീഡന്‍ എതിരില്ലാത്ത 3 ഗോളിനും പരാജയപ്പെടുത്തി.

Story first published: Wednesday, July 21, 2021, 19:35 [IST]
Other articles published on Jul 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+