Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒളിമ്പിക്‌സ് 2021: ആദ്യ സ്വര്‍ണം ചൈനയ്ക്ക്, 10 മീറ്റര്‍ എയര്‍ റൈഫിളില്‍ റെക്കോര്‍ഡ്

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സില്‍ ആദ്യ സ്വര്‍ണം ചൈനയ്ക്ക്. രണ്ടാം ദിനം വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഫൈനലില്‍ ചൈനീസ് താരം യാങ് കിയാനാണ് സ്വര്‍ണം ചൂടിയത്. റഷ്യയുടെ അനസ്‌തേഷ്യ ഗ്ലാഷിന വെള്ളിയും സ്വിറ്റ്‌സര്‍ലണ്ടിന്റെ നിന ക്രിസ്റ്റന്‍ വെങ്കലവും കരസ്ഥമാക്കി.

ഗ്ലാഷിനയും കിയാനും ഒപ്പത്തിനൊപ്പമായിരുന്നു മത്സരത്തില്‍. എന്നാല്‍ അവസാന ഷോട്ടില്‍ രണ്ടു സെന്റര്‍ റിങ്ങുകള്‍ തൊടാന്‍ റഷ്യന്‍ താരത്തിന് സാധിച്ചില്ല. ഇതോടെ ഇതോടെ 8.9 സ്‌കോര്‍ കൂട്ടിച്ചേര്‍ത്ത് 251.1 എന്ന നിലയില്‍ ഗ്ലാഷിന മത്സരം പൂര്‍ത്തിയാക്കി. ഒളിമ്പിക് റെക്കോര്‍ഡ് കുറിച്ചുകൊണ്ടാണ് യാങ് കിയാന്റെ വിജയം. അവസാന ഷോട്ടില്‍ താരം 9.8 സ്‌കോര്‍ കയ്യടക്കി. ഇതോടെ 251.8 എന്ന നിലയില്‍ കിയാന്‍ ഒളിമ്പിക് റെക്കോര്‍ഡും തിരുത്തി.

Olympics 2021: Chinese Shooter Yang Qian claimed the first gold medal of the Tokyo 2020 Olympics

ഇതേസമയം, ഷൂട്ടിങ് വിഭാഗത്തില്‍ ഇന്ത്യയ്ക്ക് നിരാശയോടെയാണ് തുടക്കം. ലോക ഒന്നാം നമ്പര്‍ താരം എളവനില്‍ വാളരിവാനും ലോക റെക്കോര്‍ഡ് ഉടമ അപൂര്‍വി ചന്ദേലയും രാവിലെ നടന്ന വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ യോഗ്യതാ മത്സരത്തില്‍ പിന്നിലായി. 50 പേര്‍ പങ്കെടുത്ത യോഗ്യതാ മത്സരത്തില്‍ 626.5 പോയിന്റ് കുറിച്ച എളവനില്‍ 16 ആം സ്ഥാനമാണ് നേടിയത്. യോഗ്യതാ റൗണ്ടില്‍ ആദ്യ എട്ടു ഷൂട്ടര്‍മാരാണ് ക്വാര്‍ട്ടറില്‍ കടക്കുക. 2 പോയിന്റിനാണ് എളവനിലിന് ക്വാര്‍ട്ടര്‍ യോഗ്യത നഷ്ടമായത്. റഷ്യയുടെ ഗ്ലാഷിന 628.5 പോയിന്റുമായി എട്ടാം സ്ഥാനം നേടുകയായിരുന്നു.

ഷൂട്ടിങ്ങിലെ മൂന്നു ഇനങ്ങളില്‍ ഒന്നാണ് എയര്‍ റൈഫിള്‍. പിസ്റ്റള്‍, ഷോട്ട്ഗണ്‍ എന്നിവയാണ് മറ്റു രണ്ടു ഇനങ്ങള്‍. അകലെ സ്ഥാപിച്ച ലക്ഷ്യത്തിലേക്ക് ഉന്നംനോക്കി വെടിയുതിര്‍ക്കുകയാണ് റൈഫിള്‍, പിസ്റ്റള്‍ ഇനങ്ങളില്‍ സംഭവിക്കുന്നത്. ഇതേസമയം, ഷോട്ട്ഗണ്‍ ഇനത്തില്‍ താരങ്ങള്‍ ചലിച്ചുകൊണ്ടിരിക്കുന്ന ലക്ഷ്യത്തിലേക്കാണ് വെടിയുതിര്‍ക്കുക.

എന്തായാലും ശനിയാഴ്ച്ച രാവിലെ അമ്പെയ്ത്തിലും ഹോക്കിയിലും ഇന്നും ഗംഭീരത്തുടക്കം കൈവരിച്ചത് കാണാം. അമ്പെയ്ത്ത് മികസ്ഡ് ഇനത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി - പ്രവീണ്‍ ജാദവ് സഖ്യം ചൈനീസ് തായ്‌പേയുടെ ചിചുന്‍ ടാങ് - ചിയ എന്‍ലിന സഖ്യത്തെ ആവേശകരമായ മത്സരത്തില്‍ കീഴടക്കി. ഇവര്‍ ക്വാര്‍ട്ടര്‍ യോഗ്യത നേടിയിട്ടുണ്ട്. പുരുഷ ഹോക്കിയില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കും തോല്‍പ്പിച്ചു.

Story first published: Saturday, July 24, 2021, 9:14 [IST]
Other articles published on Jul 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+