വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈനീസ് താരങ്ങളെ മോശമാക്കി ചിത്രീകരിച്ചു; റോയ്റ്റേഴ്സിനും സിഎൻഎന്നിനുമെതിരെ ചൈന

ചൈനീസ് താരങ്ങളുടെ ചിത്രങ്ങൾ മാത്രം മോശമാക്കി പ്രസിദ്ധീകരിക്കുന്നതിനെതിരെയാണ് ശ്രീലങ്കയിലെ ചൈനീസ് എംബസി രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്

ന്യൂഡൽഹി: ഒളിംപിക്സ് കായിക മാമാങ്കമായിരിക്കുമ്പോൾ തന്നെ അവിടെ രാഷ്ട്രീയം ചർച്ചയാകുന്നതും സാധാരണമാണ്. ഇസ്രയേലിനെതിരായ മത്സരത്തിൽ നിന്ന് അർജീരിയൻ താരം പിന്മാറിയത് അതിനൊരു ഉദ്ദാഹരണമാണ്. ഒളിംപിക്സിന് പുറത്തും അതിലെ രാഷ്ട്രീയ ചർച്ചയാകുമെന്ന് തെളിയിക്കുകയാണ് ചൈന. ഒളിംപിക്സ് വാർത്തകളുമായി ബന്ധപ്പെട്ട് പാശ്ചാത്ത്യ മാധ്യമങ്ങൾ നൽകിയ ഫൊട്ടൊസാണ് വിവാദത്തിന് കാരണം. ചൈനീസ് താരങ്ങളുടെ ചിത്രങ്ങൾ മാത്രം മോശമാക്കി പ്രസിദ്ധീകരിക്കുന്നതിനെതിരെയാണ് ശ്രീലങ്കയിലെ ചൈനീസ് എംബസി രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.

Olympics 2021

"ഗെയിമിലെ എല്ലാ ചിത്രങ്ങളിൽ നിന്നും റോയ്ട്ടേഴ്സ് തിരഞ്ഞെടുത്തത് ഇതാണ്. അവരെ ഏറ്റവും മോശമാക്കുന്നതാണത്. കായികത്തിന് മുകളിൽ രാഷ്ട്രീയവും പ്രത്യയശാസ്ത്രങ്ങളും വയ്ക്കരുത്. എന്നിട്ട് നിഷ്പക്ഷ മാധ്യമമെന്ന് നാണമില്ലതെ പറയുകയും ചെയ്യും. ഒളിംപിക്സിന്റെ സ്പിരിറ്റിനെ ബഹുമാനിക്കുക." ശ്രീലങ്കയിലെ ചൈനീസ് എംബസി ട്വീറ്റ് ചെയ്തു.

വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹന മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ ചൈനയുടെ സിഹുയി ഹൗവിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ട്വീറ്റ്. ട്വിറ്റർ ഉപയോക്താക്കൾ "വൃത്തികെട്ടത്" അല്ലെങ്കിൽ കായിക നിമിഷങ്ങളിൽ കളങ്കമില്ലാത്തവ എന്നിങ്ങനെ വ്യത്യസ്ത വ്യാഖ്യാനങ്ങൾ ഉണ്ടാകാമെന്ന് അഭിപ്രായപ്പെട്ടു. താരങ്ങളല്ല മാധ്യമങ്ങളാണ് മോശമെന്നും ചൈന പറയുന്നു.

ജൂലൈ 24 ന് പോസ്റ്റ് ചെയ്ത മറ്റൊരു ട്വീറ്റിൽ "ചൈന വിരുദ്ധ" തലക്കെട്ട് പ്രസിദ്ധീകരിച്ചതിന് ശ്രീലങ്കയിലെ ചൈനീസ് എംബസി അമേരിക്കൻ ബ്രോഡ്കാസ്റ്റർ സി‌എൻ‌എന്നിനെയും വിമർശിച്ചു. ചൈനയ്‌ക്കെതിരായ പടിഞ്ഞാറൻ എം‌എസ്‌എം റിപ്പോർട്ടിംഗിനെക്കുറിച്ച് എംബസിയുടെ പ്രതികരണം ഓവർ റിയാക്ടിങ്ങാണെന്ന് തോന്നിയവർ, മാധ്യമങ്ങൾ നിഷ്പക്ഷരും സ്വതന്ത്രവുമാണെന്ന് കരുതുന്നവർ ഇന്നത്ത സിഎൻഎന്നിന്റെ "ചൈന വിരുദ്ധ" തലക്കെട്ട് കാണുവെന്ന് പറയുന്നതാണ് ഈ ട്വീറ്റ്.

Story first published: Monday, July 26, 2021, 22:17 [IST]
Other articles published on Jul 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X