വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: 'ഹൈ ഫൈവ്'!, അഞ്ചു സ്വര്‍ണം, അമേരിക്കയുടെ സ്വര്‍ണ മല്‍സ്യമായി ഡ്രെസല്‍

മല്‍സരിച്ച ആറിനത്തില്‍ അഞ്ചിലും താരം സ്വര്‍ണം നേടി

1

ടോക്കിയോ ഒളിംപിക്‌സില്‍ അമേരിക്കയുടെ സ്വര്‍ണമല്‍സ്യമായി മാറിയിരിക്കുകയാണ് പുരുഷ നീന്തല്‍ താരം കെയ്‌ലബ് ഡ്രെസല്‍. ഇന്നു നടന്ന നീന്തലിലെ അവസാന ഇനത്തിലും സുവര്‍ണനേട്ടത്തില്‍ പങ്കാളിയാവാന്‍ അദ്ദേഹത്തിനുസ സാധിച്ചു. പുരുഷന്‍മാരുടെ 4-100 മെഡ്‌ലേ റിലേയില്‍ ലോക റെക്കോര്‍ഡ് കുറിച്ച് ഒന്നാമതെത്തിയ അമേരിക്കന്‍ ടീമില്‍ ഡ്രെസലുമുണ്ടായിരുന്നു. ഇതോടെ ഒരു ഒളിംപിക്‌സില്‍ അഞ്ചു സ്വര്‍ണം നേടിയ പുരുഷ നീന്തല്‍ ഇതിഹാസങ്ങളുടെ നിരയില്‍ ഡ്രെസലും ഇടംപിടിച്ചു. മാര്‍ക്ക് സ്പിറ്റ്‌സ്, മാറ്റി ബിയോന്‍ഡി, മൈക്കല്‍ ഫെല്‍പ്‌സ് എന്നിവര്‍ക്കു മാത്രമേ നേരത്തേ ഈ അപൂര്‍വ്വനേട്ടം കുറിക്കാനായിട്ടുള്ളൂ.

മുന്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്‌സിന്റെ പിന്‍ഗാമി താന്‍ തന്നെയാണെന്നു അടിവരയിടുന്ന പ്രകടനമാണ് ഡ്രെസല്‍ കാഴ്ചവച്ചത്. ടോക്കിയോയില്‍ മല്‍സരിച്ച ആറിനങ്ങളില്‍ അഞ്ചിലും താരം സ്വര്‍ണം മുങ്ങിയെടുത്തു. രണ്ടിനത്തില്‍ ലോക റെക്കോര്‍ഡും ഒരിനത്തില്‍ ഒളിംപിക് റെക്കോര്‍ഡും താരം കുറിക്കുകയും ചെയ്തു. 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 4-100 മീറ്റര്‍ റിലേ, 4-100 മീറ്റര്‍ മെഡ്‌ലേ റിലേ എന്നിവയിലായിരുന്നു ഡ്രെസലിന്റെ സുവര്‍ണനേട്ടം. ഇവയില്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിലും മെഡ്‌ലേ റിലേ ഇനത്തിലുമായിരുന്നു അമേരിക്കന്‍ താരം ലോക റെക്കോര്‍ഡിട്ടത്. 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഒളിംപിക് റെക്കോര്‍ഡ് തിരുത്താനും ഡ്രെസലിനു കഴിഞ്ഞു.

21ാം നൂറ്റാണ്ടിലെ മികച്ച ഏകദിന 11; നാല് ഇന്ത്യക്കാര്‍ക്കിടം, നായകനായി മുന്‍ ഇതിഹാസം

IND vs ENG: ഇന്ത്യയുടെ 'റൂട്ട്' ക്ലിയറാവാന്‍ ജോ റൂട്ടിനെ വീഴ്ത്തണം, എങ്ങനെ പുറത്താക്കാം? മൂന്ന് വഴികള്‍

നീന്തലില്‍ അവസാനത്തെ ഇനമായ 4-100 മെഡ്‌ലേ റിലേയില്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ അമേരിക്കയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ഡ്രെസലായിരുന്നു. മല്‍സരത്തില്‍ ബട്ടര്‍ഫ്‌ളൈ ലെഗിലായിരുന്നു താരം നീന്തിയത്. മൂന്നു മിനിറ്റും 26.78 സെക്കന്റുമെടുത്തായിരുന്നു അമേരിക്കന്‍ ടീം മല്‍സരം പൂര്‍ത്തിയാക്കിയത്. തങ്ങളുടെ തന്നെ പേരിലായിരുന്ന ലോക റെക്കോര്‍ഡ് അവര്‍ പഴങ്കഥയാക്കുകയായിരുന്നു.

2

നേരത്തേ നടന്ന 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ 21.07 സെക്കന്റിലായിരുന്നു ഡ്രെസല്‍ സ്വര്‍ണത്തിലേക്കു നീന്തിയെത്തിയത്. ഒളിംപിക് റെക്കോര്‍ഡ് കൂടിയായിരുന്നു ഇത്. 100 മീറ്റര്‍ ഫ്രീസ്റ്റൈലിലും 24കാരനായ താരം ആധിപത്യം തുടര്‍ന്നു. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ ലോക റെക്കോര്‍ഡ് തകര്‍ത്തായിരുന്നു ഡ്രെസല്‍ പൊന്നണിഞ്ഞത്. പിന്നാലെ 4-100 ഫ്രീസ്റ്റൈല്‍ റിലേയില്‍ അമേരിക്കന്‍ ടീമിനൊപ്പവും താരം സ്വര്‍ണത്തില്‍ മുത്തമിട്ടു. ഒടുവില്‍ ടോക്കിയോ അക്വാറ്റിക്‌സ് സെന്ററിലെ അവസാനത്തെ ഇനമായി 4-100 മെഡ്‌ലേ റിലേയിലും സ്വര്‍ണവുമായി ഡ്രെസല്‍ അഞ്ചു സ്വര്‍ണമെഡലുകളെന്ന അവിസ്മരണീയ നേട്ടം കുറിക്കുകയും ചെയ്തു.

റിലേയില്‍ സ്വര്‍ണത്തോടെ തന്നെ ടോക്കിയോയിലെ മല്‍സരങ്ങള്‍ അവസാനിപ്പിക്കാനായത് വളരെ സ്‌പെഷ്യലാണെന്നു ഡ്രെസല്‍ പ്രതികരിച്ചു. സ്വര്‍ണത്തിലേക്കുള്ള കുതിപ്പില്‍ തങ്ങള്‍ക്കു അവസാനം വരെ വെല്ലുവിളിയുയര്‍ത്തിയ ബ്രിട്ടീഷ് ടീമിനെ അദ്ദേഹം പ്രശംസിച്ചു. ലൂക്ക് ഗ്രീന്‍ബാങ്ക്, പിയേറ്റി, ജെയിംസ് ഗയ്, ഡങ്കെന്‍ സ്‌കോട്ട് എന്നിവരുള്‍പ്പെട്ടതായിരുന്നു ബ്രിട്ടീഷ് ടീം.

ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടു വന്നത് ബ്രിട്ടീഷ് ടീമാണ്. ഇവര്‍ക്കെതിരേ മല്‍സരിക്കുകയെന്നത് വളരെ രസകരമായ അനുഭവമായിരുന്നു. വിജയികളുടെ കാര്യത്തില്‍ ഒരു ഗാരന്റിയുമില്ല. ആരു വിജയിക്കുമെന്ന് നമുക്ക് പ്രവചിക്കാന്‍ കഴിയില്ല. ബ്രിട്ടീഷ് സംഘത്തിലെ നാലു പേരും കേമന്‍മാരാണ്. ഞങ്ങളുടെ ടീമിലെ നാലു പേരും അങ്ങനെ തന്നെ. ഞങ്ങളോ, അല്ലെങ്കില്‍ ബ്രിട്ടീഷ് ടീമോ ആയിരിക്കും ഒന്നാമതെത്തുകയെന്നു എനിക്കു തോന്നിയിരുന്നുവെന്നും ഡ്രെസല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, August 26, 2021, 12:02 [IST]
Other articles published on Aug 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X