വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: നീന്തല്‍ക്കുളത്തില്‍ പുതുചരിത്രം- മിക്‌സഡ് മെഡ്‌ലേ റിലേയില്‍ ബ്രിട്ടന് ലോകറെക്കോര്‍ഡ്

4-100 മീറ്റര്‍ മിക്‌സഡ് മെഡ്‌ലേ റിലേയിലാണ് നേട്ടം

1

ടോക്കിയോ ഒളിംപിക്‌സ് നീന്തലില്‍ പുതുചരിത്രം കുറിച്ച് ബ്രിട്ടീഷ് ടീം. 4-100 മീറ്റര്‍ മിക്‌സഡ് മെഡ്‌ലേ റിലേയിലാണ് ബ്രിട്ടന്‍ ലോക റെക്കോര്‍ഡോടെ സ്വര്‍ണമണിഞ്ഞത്. 4-100 മീറ്റര്‍ മിക്‌സഡ് മെഡ്‌ലേ റിലേ മല്‍സര ഇനമായി ഉള്‍പ്പെടുത്തിയ ആദ്യ ഗെയിംസ് കൂടിയാണിത്. ചൈന, ഓസ്‌ട്രേലിയ എന്നിവരെ പിന്തള്ളിയാണ് ബ്രിട്ടീഷ് ടീം റെക്കോര്‍ഡ് പ്രകടനവുമായി സ്വര്‍ണം മുങ്ങിയെടുത്തത്.

കാത്‌ലീന്‍ ഡോസണ്, പിയെറ്റി, ജെയിംസ് ഗയ്, അന്ന ഹോപ്കിന്‍ എന്നിവരായിരുന്നു ബ്രിട്ടനു വേണ്ടി ഈയിനത്തില്‍ മല്‍സരിച്ചത്. മൂന്നു മിനിറ്റും 37.58 സെക്കന്റും കൊണ്ട് ഫിനിഷ് ചെയ്ത് ബ്രിട്ടീഷ് ടീം ഒന്നാംസ്ഥാനക്കാരാവുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ചാംപ്യന്‍ഷിപ്പില്‍ ചൈന കുറിച്ച 3.38.41 സെക്കന്റ് എന്നതായിരുന്നു ഈയിനത്തില്‍ നേരത്തേ ഏറ്റവും മികച്ച സമയം. ഇതാണ് ബ്രിട്ടന്‍ ടോക്കിയോയില്‍ പഴങ്കഥയാക്കി പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്.

മുന്‍ ലോക റെക്കോര്‍ഡിന്റെ അവകാശികളായ ചൈന 3.38.86 സെക്കന്റില്‍ ബ്രിട്ടനു പിന്നിലായി രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത് വെള്ളി സ്വന്തമാക്കിയപ്പോള്‍ ഓസ്‌ട്രേലിയക്കാണ് വെങ്കലം. 3.38.95 സെക്കന്റ് കൊണ്ടായിരുന്നു ഓസീസ് ടീം ഫിനിഷ് ചെയ്തത്. അമേരിക്കന്‍ ടീം അഞ്ചാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

2

4-100മീ മിക്‌സഡ് മെഡ്‌ലേ റിലേയ്‌ക്കൊപ്പം നീന്തലില്‍ മറ്റു രണ്ടു ഇനങ്ങള്‍ കൂടി ഈ ഒളിംപിക്‌സില്‍ മല്‍സര ഇനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുരുഷഷന്‍മാരുടെ 800 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ എന്നിവയാണിത്. 4-100 മീ മിക്‌സഡ് മെഡ്‌ലേ റിലേയില്‍ രണ്ടു വീതം പുരുഷ, വനിതാ താരങ്ങളുള്‍പ്പെട്ടതാണ് ഒരു ടീം. ഇവരില്‍ ഒരാള്‍ വീതം ബാക്‌സ്‌ട്രോക്ക്, ബ്രെസ്റ്റ്‌സ്‌ട്രോക്ക്, ബട്ടര്‍ഫ്‌ളൈ, ഫ്രീസ്റ്റൈല്‍ എന്നിവയില്‍ മല്‍സരിക്കും.

ഇന്നു നടന്ന ഫൈനില്‍ ബാക്ക്‌സ്‌ട്രോക്കില്‍ ബ്രിട്ടനു വേണ്ടി ഇറങ്ങിയത് ഡോസനായിരുന്നു. അമേരിക്കയുടെ ഇതിഹാസ താരം റയാന്‍ മര്‍ഫിയും ഈയിനത്തില്‍ മല്‍സരിച്ചിരുന്നു. ഇത്തവണ 100 മീറ്റര്‍ ബ്രെസ്റ്റ്‌സ്‌ട്രോക്കില്‍ സ്വര്‍ണം നേടിയ പിയെറ്റിയാണ് പിന്നീട് ബ്രിട്ടനായി നീന്തിയത്. ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ ഗയ് ആയിരുന്നു ബ്രിട്ടനു വേണ്ടി മല്‍സരിച്ചത്. അവസാനം ഫ്രീസ്‌റ്റൈലില്‍ ചൈനയുടെ യാങ് യുന്‍സുവാന്‍, ഓസ്‌ട്രേലിയയുടെ 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ചാംപ്യന്‍ എമ്മ മക്കിയോണ്‍ എന്നിവരെ പിന്തള്ളി ബ്രിട്ടന്റെ ഹോപ്കിന്‍ മല്‍സരം പൂര്‍ത്തിയാക്കുകയായിരുന്നു.

Story first published: Saturday, July 31, 2021, 12:13 [IST]
Other articles published on Jul 31, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X