For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ഗുസ്തിയില്‍ ഒരു ചുവടകലെ ഇന്ത്യയ്ക്ക് മെഡല്‍; എല്ലാ കണ്ണുകളും ബജ്റംഗ് പൂനിയയിലേക്ക്

ടോക്കിയോ: ഗുസ്തിയില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ കൊടികയറുകയാണ്. പുരുഷന്മാരുടെ 65 കിലോ വിഭാഗത്തില്‍ രണ്ടാം സീഡ് താരം ബജ്‌റംഗ് പൂനിയ സെമിയില്‍ കടന്നു. ഇറാനിയന്‍ താരം മോതര്‍ത്തേസ ഘിയാസിയെ 2-1 എന്ന നിലയ്ക്ക് കീഴടക്കിയാണ് ഇന്ത്യന്‍ താരം സെമി പ്രവേശം ഉറപ്പാക്കിയത്. മത്സരത്തിന്റെ ഏറിയ പങ്കും മേല്‍ക്കൈ ഘിയാസിക്കായിരുന്നു. 0-1 എന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ട പൂനിയ അവസാന നിമിഷത്തില്‍ നിര്‍ണായക രണ്ടു പോയിന്റുകള്‍ കരസ്ഥമാക്കി അട്ടിമറി ജയം കുറിച്ചു.

Olympics 2021: Bajrang Punia Advances Into The Semis, Seema Bisla Loses Against Hamidi

ഉച്ചയ്ക്ക് ശേഷമുള്ള സെമിയില്‍ 2016 റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ ഹജി അലിയേവിനെയാണ് ബജ്‌റംഗ് പൂനിയ നേരിടുക. മൂന്നുതവണ ലോകം ചാംപ്യന്‍പട്ടം നേടിയ താരമാണ് അസര്‍ബൈജാന്റെ ഹജി അലിയേവ്. നിലവില്‍ രണ്ടു താരങ്ങള്‍ മാത്രമേ ഒളിമ്പിക്‌സ് ഗുസ്തി ഫൈനലില്‍ പങ്കെടുത്തിട്ടുള്ളൂ. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ സുശീല്‍ കുമാറും ഇപ്പോഴത്തെ ടോക്കിയോ ഒളിമ്പിക്‌സില്‍ രവി ദാഹിയയും ഈ പട്ടികയിലുണ്ട്. ഗുസ്തിയില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയാണ് ഇപ്പോള്‍ ബജ്‌റംഗ് പൂനിയ. ഇന്ത്യന്‍ സംഘത്തിലെ ബാക്കി ഗുസ്തി താരങ്ങളെല്ലാം മത്സരങ്ങള്‍ പൂര്‍ത്തിയാക്കി.

പ്രീ-ക്വാര്‍ട്ടറില്‍ കിര്‍ഗിസ്താന്റെ എര്‍നാസര്‍ അക്മതാലീവിനെ പരാജയപ്പെടുത്തിയാണ് ബജ്‌റംഗ് പൂനിയ മുന്നോട്ടുള്ള റൗണ്ടുകളിലേക്ക് കടന്നത്. ഇതേസമയം, താരത്തിന്റെ പ്രീ-ക്വാര്‍ട്ടര്‍ ജയത്തിന് വലിയ മനോഹരിതയുണ്ടായിരുന്നില്ല. ആദ്യ ഘട്ടത്തില്‍ എതിരാളിയെ തറപ്പറ്റിച്ച് 3-1 എന്ന ലീഡ് കയ്യടക്കിയ പൂനിയ രണ്ടാം ഘട്ടത്തില്‍ രണ്ടു തവണ പുഷ് ഔട്ട് പോയിന്റുകള്‍ വിട്ടുനല്‍കി. ഇതോടെ മത്സരം ഒപ്പത്തിനൊപ്പമായി. എന്നാല്‍ ടൂ പോയിന്റര്‍ ടേക്ക് ഡൗണ്‍ ഉള്ളതുകൊണ്ടു മാത്രം ബജ്‌റംഗ് പൂനിയ വിജയിയായി.

ഗുസ്തിയില്‍ ഇന്ന് ഇന്ത്യയ്ക്കായി അരങ്ങേറിയ വനിതാ താരം സീമ ബിസ്‌ലയ്ക്ക് കാര്യമായ നേട്ടങ്ങള്‍ കുറിക്കാനായില്ല. ടുണീഷ്യയുടെ സാറാ ഹമീദിയുടെ പ്രതിരോധ കെണിയില്‍ നിന്നും പുറത്തുകടക്കാന്‍ കഴിയാതെ ഇന്ത്യന്‍ താരം 50 കിലോ വിഭാഗത്തില്‍ നിന്നും പുറത്തായി. ഹമീദിയുടെ ബോഡി ലോക്ക് വിടുവിക്കാന്‍ 27 -കാരിയായ ബിസ്‌ലയ്ക്ക് സാധിച്ചില്ല. മത്സരത്തില്‍ ഒരു ഘട്ടത്തില്‍പ്പോലും ശക്തമായ ആക്രമണം നടത്താന്‍ ബിസ്‌ലയെ ഹമീദി അനുവദിച്ചില്ല. ഹമീദി കുറിച്ച മൂന്നു പോയിന്റില്‍ രണ്ടും പുഷ് ഔട്ടിലൂടെയാണ് നേടിയത്. എന്തായാലും ഹമീദി ഫൈനലില്‍ എത്തുകയാണെങ്കില്‍ സീമ ബിസ്‌ലയ്ക്ക് റെപ്പാഷെ റൗണ്ടില്‍ മത്സരിക്കാന്‍ അവസരം ലഭിക്കും.

നേരത്തെ, ഗുസ്തി ഫൈനലില്‍ തോറ്റെങ്കിലും രവി കുമാര്‍ ദാഹിയ ഇന്ത്യയ്ക്കായി ഇന്ന് വെള്ളി നേട്ടം കുറിച്ചിട്ടുണ്ട്. പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ലോക ചാംപ്യനും റഷ്യന്‍ താരവുമായ സവുര്‍ ഉഗ്വേവിനോടാണ് രവി ദാഹിയ പരാജയപ്പെട്ടത്. 7-4 എന്ന നിലയ്ക്ക് ഇന്ത്യന്‍ താരത്തെ കീഴ്‌പ്പെടുത്താന്‍ ഉഗ്വേവിന് സാധിച്ചു. നടന്നുകൊണ്ടിരിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ രണ്ടാമത്തെ വെള്ളിയും അഞ്ചാമത്തെ മെഡലുമാണ് രവി ദാഹിയ കണ്ടെത്തിയത്.

രാവിലെ വനിതകളുടെ ഹോക്കിയിലും ഇന്ത്യയ്ക്ക് വെങ്കല നേട്ടം നഷ്ടമായത് കാണാം. ഇന്ത്യയെ നാലിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്രിട്ടീഷ് പട കീഴടക്കിയത്. ഒരു ഘട്ടത്തില്‍ രണ്ടു ഗോളിന് പിന്നിലായ ശേഷം ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ ഇന്ത്യ അവസാന ക്വാര്‍ട്ടറില്‍ നിറം മങ്ങുകയായിരുന്നു. ഇന്ത്യയ്ക്കായി ഗുര്‍ജിത് കൗര്‍ രണ്ടു തവണ ഗോള്‍ കുറിച്ചു. വന്ദന കത്താരിയ ഒരു ഗോളും കണ്ടെത്തി. മറുഭാഗത്ത് എലന റേയര്‍, സാറ റോബര്‍സ്റ്റണ്‍, ഹോളി പിയേണ്‍ വെബ്ബ്, ഗ്രേസ് ബാള്‍സ്ണ്‍ എന്നിവര്‍ ബ്രിട്ടണിന്റെ ഗോള്‍ സ്‌കോറര്‍മാരായി.

Story first published: Friday, August 6, 2021, 10:36 [IST]
Other articles published on Aug 6, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+